2010, ജൂലൈ 28, ബുധനാഴ്‌ച

ഗോബി മഞ്ചൂരി


ആ ഹോട്ടെലിന്റെ മെനു കാര്‍ഡില്‍ അങ്ങനെയൊരു പേര് കണ്ടപ്പോള്‍ ഞാന്‍ പിന്നെയൊന്നും ആലോചിച്ചില്ല ,ഞാന്‍ ഗോബി മന്ചൂരിക് ഓര്‍ഡര്‍ കൊടുത്തു .വെള്ളയും വെള്ളയും യൂണിഫോമിട്ട നീളന്‍ തൊപ്പി വച്ച ഒരു വെയ്ടെര്‍.


ഞാന്‍ ആദ്യമായിട്ടാണ് ഒരു ഗോബി മഞ്ചൂരി കഴിക്കുന്നത്‌ .അതുകൊണ്ട് അത് എങ്ങനെയുള്ള ഭക്ഷണമാണെന്ന് എനിക്കറിയല്ല .അതിന്റെ ഒരു ടെന്‍ഷനും എനിക്കുണ്ടായിരുന്നു.

ഞാന്‍ ഓര്‍ഡര്‍ നല്‍കിയപ്പോള്‍ കാഷ്യര്‍ ,നീ ഗോബി മഞ്ചൂരി കഴിക്കാന്‍ മാത്രം ആയോ എന്നമട്ടില്‍ എന്നെയൊന്നു നോക്കി. ഹും, എന്റെ കാശുകൊണ്ട് ഞാന്‍ ഇഷ്ടമുള്ളത് കഴിക്കും , നീ ആരാട എന്നാ മട്ടില്‍ ഞാനും ഒന്ന് നോക്കി .

അങ്ങനെ നമ്മുടെ ആവി പറക്കുന്ന ഗോബി മഞ്ചൂരി എത്തി .മറ്റുള്ളവരുടെ ഒക്കെ മുഖത്ത് എന്നോടുള്ള ബഹുമാനവും ആദരവും കാണാം .ഒരു കളര്‍ഫുള്‍ മഞ്ചൂരി .

ഒരു സ്പൂണ്‍ കൊണ്ട് മഞ്ചൂരി വായിലിട്ട ഞാന്‍ ഞെട്ടിപ്പോയി ,നമ്മുടെ കോളിഫ്ലോവേര്‍ .ഇത് തിന്നനാണോ ഞാന്‍ ഇത്ര വിഷമിച്ചത് .ആള്‍ക്കാരുടെ നോട്ടത്തിന്റെ അര്‍ഥം ഇപ്പോഴനെനിക്ക് മനസ്സിലായത് .

ഇവിടുന്നു എങ്ങനെ രക്ഷപെടും എന്ന് ആലോചിക്കുന്പോഴാണ് എന്റെ പതിനായിരം രൂപ വിലയുള്ള മൊബൈല്‍ ശബ്ദിക്കുന്നത്‌.നമ്പര്‍ കണ്ടപ്പഴേ മനസ്സിലായി അത് ഐഡിയക്കാരുടെ പരസ്യമാണെന്നു .

ഞാന്‍ മൊബൈല്‍ ചെവിയില്‍ വച്ച് സംസാരിക്കാന്‍ തുടങ്ങി .(അത് പരസ്യം തന്നെആയിരുന്നു ) .
ഹലോ ,
...............,
ങേ, ആക്സിടെന്ടോ ,ആര്‍ക്കു ,
....................
അവനോ ?,എവിടെ വച്ച്?
............................
ഐ സീ യു വിലോ ,ഞാന്‍ ഇതാ വര്ന്നൂ .
ഇത്രയും പറഞ്ഞ ശേഷം ഞാന്‍ ഫോണ്‍ കട്ട് ചെയ്തു . അവര്‍ വിചാരിച്ചു അവന്റെ കൂടുകാരന് എന്തോ പറ്റിയെന്നു .
ഇതൊക്കെ എന്റെയൊരു നമ്പര്‍ ആണെന്ന് അവര്‍ക്കറിയില്ലല്ലോ.പാവങ്ങള്‍ . അങ്ങനെ ബില്ല് കൊടുത്തു ഗോബി മഞ്ചൂരി തിന്നാതെ ഞാന്‍ അവിടുന്നു ഈസിയായി സ്കൂട്ടായി .

2010, ജൂലൈ 23, വെള്ളിയാഴ്‌ച

അമ്മാവന്റെ കവിത -3

ഏറ്റുമാനൂര്‍ കാവ്യവേദി ഉണ്ണി കൃഷ്ണന്‍ കഞ്ഞിരത്തനം സ്മാരക മിത്ര പുരസ്കാരം( 2009)നേടിയ കവിത

ചൂല് എ കെ47 നു സമാനമാക്കി
പ്രധിരോധിച്ചിട്ടും ഒരുവള്‍ക്ക്‌
സ്ത്രീത്വം കാക്കനാകുന്നില്ല .

സടയുനരുന്ന
പുരുഷകേസരികള്‍
അതിരുകള്‍ ഭേതിച്ചുകൊന്ടെയിരിക്കുന്നു

മുറ്റത്ത്‌
ചിതറിക്കിടക്കുന്ന
പൊട്ടിയ സ്നേഹത്തിന്റെ
ചില്ലടയാളങ്ങള്‍ കുനിഞ്ഞുനിന്ന്‌
പെരുക്കിമാട്ടുന്ന വിരല്‍ത്തുമ്പുകളില്‍
ചോരപൊടിയുന്നു .

അടച്ചിട്ട വാതിലുകള്‍ക്ക് പുറകില്‍
അഴിഞ്ഞമുടിക്കെട്ടും ഉടയാടകളും
ഉടഞ്ഞു വീഴുന്നു .

അടിഞ്ഞുകൂടുന്ന അസംതൃപ്ത നിമിഷങ്ങളിലും
കിടക്കവിരിപ്പിലെ മുല്ലപ്പൂക്കളുടെ മണം
എന്നെ കൊഴിഞ്ഞകന്നു.

പുകയീട്ടു കരുവാളിച്ച മുഖത്തേക്ക്
അര്‍ദ്ധരാത്രിയില്‍ മദ്യത്തിന്റെ
രൂക്ഷഗന്ധം കലര്ന്ന നിശ്വാസം.

കുടംകമിഴിതി വെള്ളം ഒഴിക്കരുത് .
ജാലകങ്ങള്‍ തുറന്നിടാം നമുക്കു,
വിലങ്ങിടാം കാപട്യങ്ങള്‍ക്കു .

തുടലഴിഞ്ഞ നിസ്സബ്ദ്തയെ
തളക്കാന്‍
ഇനിയുമാര്‍ക്കുമാവില്ല .

പ്രിയപ്പെട്ടവരേ ,അമ്മാവന്റെ കവിത ഇതോടെ ഈ ബ്ലോഗ്ഗില്‍ അവസാനിക്കുകയാണ് .ഈ കവിതകള്‍ വായിച്ചു അഭിപ്രായം അറിയിച്ച എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. നമസ്കാരം .

2010, ജൂലൈ 18, ഞായറാഴ്‌ച

അമ്മാവന്റെ കവിത -2

മദ്യപന്‍
മദ്യശാലയുടെ
ഒഴിഞ്ഞ കോണിലിരുന്നു
ഒരാള്‍ പതിവായി
തന്റെ ദൈവത്തെ
തിരഞ്ഞു.

ഒടുവില്‍ പുകച്ചുരുലുകല്‍ക്കിടയിലൂടെ
അയാള്‍ ദൈവത്തെ കണ്ടു
.

പിന്നീടാരും
അയാളെ അവിടെ കണ്ടിട്ടേയില്ല....

2010, ജൂലൈ 13, ചൊവ്വാഴ്ച

അമ്മാവന്റെ കവിത.-1

ചന്ദനഗന്ധം
നീര്‍മാതളത്തിന്റെ ചുവട്ടില്‍
പ്രേമത്തിന്റെ ചന്ദന ഗന്ധം
ചൊരിഞ്ഞു കൊണ്ടു
ഒരു രാജകുമാരിയായി
നീയിവിടെ വിരജിച്ചിരുന്നു
ഇന്നു ഒരികളും മരിക്കാത്ത
ചന്ദനഗന്ധം മാത്രമവശേഷിപ്പിച്ചു
നീ വിടവാങ്ങി
എത്തിച്ചേര്‍ന്ന പുതിയ ലോകത്തുനിന്ന്
ഇനിയും പ്രേമിച്ചു കൊതിതീരാത്ത
നിന്റെ മനസ്സു ഇവിടെയ്ക്
പരന്നെതുന്നതും കാത്തു
ഞങ്ങള്‍ .....

2010, ജൂലൈ 4, ഞായറാഴ്‌ച

വീണ്ടും ഒരു കവിത ...........

എന്റെ ചിന്തകള്‍ക്ക്

തീ പിടിക്കുന്നു

ആ തീ

വാലിലേക്കും

പടരുന്നു

ഞാന്‍ ചാടുകയാണ് ,

പറക്കുകയാണ് .

ഞാന്‍ ഈ നഗരം

കത്തിച്ചു

ചാംബലാക്കും

അനുയായികള്‍