2010 മേയ് 12, ബുധനാഴ്‌ച
സീതാലക്ഷ്മി ടീച്ചര്‍
ടി.വിയില്‍ കളിയുള്ള ദിവസമാണെങ്കില്‍ ഞങ്ങള്‍ സ്കൂളിന്റെ പിറകിലുള്ള ടി.വിക്കടയില്‍ സ്കോര്‍ നോക്കാന്‍ പോകും .
അങ്ങനെ ഒരു ദിവസം ഞാനും ധനീഷും കൂടി സ്കോര്‍ നോക്കാന്‍ പോയി .ഇന്ത്യ -ഓസ്ട്രേലിയ ഏകദിനം .സ്കോര്‍ നോക്കി തിരിച്ചു മതില് ചാടി വന്നത് നേരെസീതാലക്ഷ്മി ടീച്ചറുടെ മുന്‍പിലേക്ക് .
ടീച്ചറെ പറ്റി പറയുകയാണെങ്കില്‍ വലതു കയ്യില്‍ ചൂരലും ഇടതു കയ്യില്‍ ബയോളജി പുസ്തകവും പേടിപ്പെടുത്തുന്ന നോട്ടവും .ടീച്ചറിന്റെ പേര് കേട്ടാല്‍ സ്കൂള്‍ തന്നെ കിടുകിടാ വിറക്കും .സ്ഥലം എസ. ഐ എന്ന് പറഞ്ഞാല്‍ പില്ലെരാരുംപേടിക്കില്ല .എന്നാല്‍ സീതാലക്ഷ്മി ടീച്ചര്‍ എന്ന് കേട്ടാല്‍ എല്ലാവനും ഓടിയൊളിക്കും .അതാണ് സീതാലക്ഷ്മി ടീച്ചര്‍.
ഇങ്ങനെയെല്ലെമുള്ള സീതാലക്ഷ്മി ടീച്ചരുറെ മുന്പിലെക്കാന് ഞാനും ധനീഷും സ്കോര്‍ നോക്കിയാ ശേഷം ചാടി വീണതും .വിശന്നു പൊരിഞ്ഞ സിംഹത്തിന്റെ മുന്‍പില്‍ ചെന്നുപെട്ട മന്പെടകളെ പോലെ ഞങ്ങള്‍ വിറച്ചു നിന്നു.ടീച്ചര്‍ ആണെങ്കില്‍ ദേഷ്യം കയറി നിന്നു വിറച്ചു തുള്ളുകയാണ് .ഞങ്ങളാണെങ്കില്‍ ടീച്ചറുടെ മുഖത്ത് നോക്കാന്‍ പെടിയയതു കാരണം തല താഴ്ത്തിയാണ് നില്പ് .
ടീച്ചര്‍ ഞങ്ങളോട് ചോദിച്ചു ."എവിടെപ്പോയതാട രണ്ടുപേരും ."
" സ്കോര്‍ നോക്കാന്‍ ."ഞങ്ങള്‍ എങ്ങിനെയോ മറുപടി പറഞ്ഞു.
ടീച്ചറുടെ ചൂരല്‍ ഞങ്ങളുടെ ദേഹത്ത് വീഴുമെന്നാണ് ഞങ്ങള്‍ കരുതിയത് .പക്ഷെ, പകരം ടീച്ചറുടെ മുഖത്ത് ഒരു പുഞ്ചിരി ആനുണ്ടായത് .ടീച്ചര്‍ ഞങ്ങളോട് വളരെ സൌമ്യമായി ചോദിച്ചു ."എന്നിട്ട് സ്കോര്‍ എത്രയായി."
ഞങ്ങള്‍ സ്കോര്‍ പറഞ്ഞു .ടീച്ചര്‍ക്ക് ഞങ്ങളുടെ ക്രിക്കറ്റ് ഭ്രാന്ത് മനസ്സിലായത് കൊണ്ടാവണം ഞങ്ങളെ ടീച്ചര്‍ തല്ലിയില്ല .അങ്ങനെ ടീച്ചറുടെ കയ്യില്‍നിന്നും ആദ്യമായി അടി കൊള്ളാതെ
രക്ഷപെട്ടു .
.
2010 മേയ് 9, ഞായറാഴ്‌ച
പിന്നെ ഒരു എ കെ ഫോര്ടിസെവേനും
ഒരു ടിപ്പെരും .
അവന്റെ ബന്ധനത്തില്‍ നിന്നും
ഞാന്‍ രക്ഷപെട്ടു .
കൊല്ലണം എനിക്കവനെ .
ആദ്യം ഞാന്‍ ഹമ്മര്‍ കയറ്റും
അവന്റെ നെഞ്ചത്ത് .
പിന്നെ എ കെ ഫോര്ടിസേവെന്‍ .
അതുകഴിഞ്ഞ് ടിപ്പെരും ഞാന്‍
ഉപയോഗിക്കും .
പക്ഷെ ,ഞാന്‍ എങ്ങനെ
എന്റെ ആത്മാവിനെ
കൊല്ലും?..........
2010 ഏപ്രിൽ 27, ചൊവ്വാഴ്ച
ഫ്രാന്‍സിസ് ഇട്ടിക്കോര
``ഫ്രാന്‍സിസ് ഇട്ടിക്കോര' മലയാളപുസ്‌തക പ്രസാധന രംഗത്ത് പുതിയ റെക്കോര്‍ഡ് സൃഷ്‌ടിക്കുന്നു. ടി.ഡി. രാമകൃഷ്‌ണന്‍ രചിച്ച ഈ നോവല്‍ ആറുമാസംകൊണ്ട് നാലുപതിപ്പുകള്‍ വിറ്റുതീര്‍ത്താണ് ചരിത്രം സൃഷ്‌ടിച്ചിരിക്കുന്നത്. മലയാള നോവല്‍രംഗത്ത് ഇത്രകുറഞ്ഞ കാലംകൊണ്ട് നാലുപതിപ്പുകള്‍ പ്രസിദ്ധീകരിക്കുന്നത് ആദ്യസംഭവമാണ്. അഞ്ചാമത്തെ പതിപ്പിന്റെ അച്ചടിയിലാണിപ്പോള്‍ പ്രസാധകരായ ഡി സി ബുക്‌സ്. 150 രൂപയാണ് നോവലിന്റെ വില. | |
2010 ഏപ്രിൽ 25, ഞായറാഴ്‌ച
ബ്ലോഗ്ഗെരുടെ അഭിമാനം .
ഞാന്‍ പറഞ്ഞു ,ഞാന്‍ കുറച്ചൊക്കെ വായിക്കും .അങ്ങനെയൊക്കെയാണ് ഞാന്‍ ഇവിടെ ചെന്ന് പെട്ടെത് എന്ന് .അദ്ദേഹം എന്റെ ഓര്‍ക്കുട്ട് ഫ്രെണ്ട് ആണ് കേട്ടോ.
മുട്ടം സര്‍ ആരാണെന്നു ചോദിച്ചാല്‍ അദ്ദേഹം എന്നെ കോളേജില്‍ മലയാളം പഠിപ്പിച്ച പ്രോഫ്ഫെസ്ര്‍ ആണ് .അങ്ങനെയുള്ള ആളാണ് എന്നെവിളിച്ച് ഈ ബ്ലോഗ്ഗിങ്ങിന്റെ പരിപാടി എങ്ങനെയാണെന്ന് എന്നോടു ചോദിച്ഹത്.അതുകൊണ്ട് ഞാന്‍ അഭിമാനിക്കുന്നു,ഒരു ബ്ലോഗ്ഗര്‍ ആയതില്‍ .
സാറിന്റെ അഭിപ്രായത്തില്‍ ഈ കമ്പ്യൂട്ടര്‍ അദ്ദേഹത്തിന്റെ കാലഘട്ടത്തിനു ശേഷം ഉണ്ടായതാനത്രേ.
സര്‍ ബ്ലോഗ്ഗ് തുടങ്ങുമെന്ന് പറഞ്ഞിരുന്നു .തുടങ്ങിയാല്‍ നല്ല പോസ്റ്റുകള്‍ നമുക്ക് പ്രതീക്ഷിക്കാം .സാറിന് ഒരുപാടു നന്ദി ഞാന്‍ രേഖപെടുത്തുന്നു .
2010 ഏപ്രിൽ 11, ഞായറാഴ്‌ച
കാഴ്ച്ചയുടെ നീതിശാസ്ത്രം
ടൈറ്റില്‍ കാര്‍ഡില്‍ ഒരേ ഒരു കാര്യമേ ശ്രദ്ധിക്കു .അത് സ്ടുന്റ്റ് ആണ് .അല്ലാതെ തിരക്കഥ ആരാണെന്നോ സംവിധായകന്‍ ആരാണെന്നോ അല്ല .മാഫിയ ശശി ആണ് അന്ന് സൂപ്പര്‍ താരം.
പിന്നീട് സുരേഷ് ഗോപിയായി നമ്മുടെ താരം .മാഫിയ ,കമ്മിഷണര്‍ ,കാശ്മീരം തുടങ്ങിയ സിനിമകള്‍ കണ്ടു കൊരിതരിച്ചിട്ടുണ്ട് .അങ്ങേരു അക്ക്ഷോന്‍ ഹീറോ ആണല്ലോ .
ബാബു ആന്റണി വന്നപ്പോള്‍ അയാളായി നാമ്മുടെ താരം .നീണ്ട തലമുടി ,നല്ല പൊക്കം ,പോരാത്തതിന് കരാട്ടെയും .നമുക്കത് മതി .മലയാള ബ്രൂസ് ലീ .
കാഴ്ചകള്‍ തുടരുന്നു .
2010 ഏപ്രിൽ 10, ശനിയാഴ്‌ച
ഒരു ഹൃദയം .
എന്‍ ചാരെ .
മറന്നുപോയ്
നിന്‍ മുഖം
എന്നുള്ളില്‍ .
ക്ഷമിക്ക നീ
എന്നോട് ,
പാവമാം
ഈ കാമുക
ഹൃദയത്തോട് .
