മുല്ലപ്പെരിയാർ ഡാം
പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ പോയി തൂങ്ങിചാകുക.
ഇതാണ് എനിക്ക് കേന്ദ്ര - കേരള രാഷ്ട്രീയ മഹാന്മാരോട് പറയുവാനുള്ളത് .ഇന്ത്യ എന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ
ഇന്ത്യയിലെ ജനനേതക്കന്മാര്‍ ഒരു ഉചിതമായ തീരുമാനമെടുക്കാതെ നാല്‍പതു ലക്ഷത്തോളം ജനങ്ങളുടെ ജീവന്‍ പന്താടിക്കൊണ്ടിരിക്കുകയാണ്.ശ്രീ .സല്‍മാന്‍ ഖുര്ഷിടിനെയും ശ്രീ മന്മോഹന്‍സിങ്ങിനെയും ശ്രീ പവന്‍ കുമാര്‍ ബെന്സാളിനെയും ഒക്കെ ഞങ്ങള്‍ വെല്ലു വിളിക്കുന്നു .ധൈര്യമുണ്ടോ ഒരാഴ്ച അല്ലെങ്കില്‍ ഒരു ദിവസം ഞങ്ങളുടെ കൂടെ താമസിക്കാന്‍
ചര്‍ച്ചകളും പാഴ്വാക്കുകളും കേട്ട് ഞങ്ങള്‍ മടുത്തു.അതുകൊണ്ട് ഞങ്ങള്‍ക്ക് ഒരു പുതിയ ഡാം തന്നെ വേണം .ഇല്ലെങ്ങില്‍ ഞങ്ങളങ്ങോട്ടു വരും .
കേരളം ജലം നൽകാൻ വിസമ്മതം ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല. അവർ ജനങ്ങളുടെ ജീവനുള്ള ഭീഷണിമാത്രമാണ് എതിർപ്പിനുള്ള കാരണമായി കാട്ടുന്നത്. ഒരു സാധാരണ അണക്കെട്ടിന്റെ ആയുസ്സ് 50 മുതൽ 60 വർഷം വരെയാണെന്നും നൂറുവയസ്സുകഴിഞ്ഞതും പഴയസാങ്കേതികവിദ്യ ഉപയോഗിച്ചു പണിഞ്ഞതുമായ മുല്ലപ്പെരിയാർ അണക്കെട്ട് പൊളിച്ചുപണിയെണമെന്നുമാണ് കേരളത്തിന്റെ ആവശ്യം.
മുല്ലപ്പെരിയാർ ബേബിഡാം
പെരിയാർ പാട്ടക്കരാർ
1886 ഒക്ടോബർ 29നാണ് മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിക്കാനുള്ള പെരിയാർ പാട്ടക്കരാർ (Periyar lease deed) ഒപ്പുവക്കപ്പെട്ടത്. തിരുവിതാംകൂറിനു വേണ്ടി വി.രാമ അയ്യങ്കാരും മദിരാശിക്കുവേണ്ടി സ്റ്റേറ്റ് സെക്രട്ടറി ജോൺ ചൈൽഡ് ഹാനിംഗ്ടണുമാണ് കരാറ് ഒപ്പിട്ടത്. പെരിയാർ നദിയുടെ ഏറ്റവും ആഴം കൂടിയ അടിത്തട്ടിൽ നിന്ന് 155 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിൽ വരെ ഉയരുന്ന വെള്ളം ഉപയോഗപ്പെടൂത്താമെന്നായിരുന്നു കരാർ. ഈ വെള്ളം ഉപയോഗപ്പെടുത്താനുള്ള അണക്കെട്ടിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്ക് കരാർ പ്രകാരം മദിരാശി സർക്കാറിനെ അനുവദിക്കുന്നു. നദിയുടെ 155 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന 8000 ഏക്കർ സ്ഥലവും നിർമ്മാണത്തിനായി 100 ഏക്കർ സ്ഥലവുമാണ് പാട്ടമായി നൽകിയിരിക്കുന്നത്. 999 വർഷത്തേക്കാണ് കരാർ. മദ്രാസ് സർക്കാർ കരാർ പുതുക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ വീണ്ടും 999 വർഷത്തേക്ക് കരാർ നൽകേണ്ടിവരും. പാട്ടത്തുകയായി ഏക്കറിനു 5 രൂപതോതിൽ 40,000 രൂപ വർഷം തോറും തിരുവിതാംകൂറിനു ലഭിക്കും .വെള്ളം മദ്രാസ് സംസ്ഥാനത്തിലെ മധുര, രാമനാഥപുരം എന്നീ ജില്ലകളിലെ ജലസേചനത്തനായി ഉപയോഗിക്കുമെന്നാണ് വ്യവസ്ഥ. കരാറിന്റെ കാര്യത്തിൽ തർക്കമുണ്ടായാൽ ഇരുഭാഗത്തുനിന്നുമുള്ള ഓരോ മദ്ധ്യസ്ഥന്മാരോ അമ്പയർമാരോ ഉൾപ്പെടുന്ന ട്രൈബ്യൂണലിനു വിടാം
അണക്കെട്ട് 1922-ലും, 1965-ലും സിമന്റുപയോഗിച്ച് ബലപ്പെടുത്തിയെന്നും ഭയപ്പെടാനൊന്നുമില്ലന്നും തമിഴ്നാടിന്റെ മുഖ്യ എഞ്ചിനീയർ പറയുമ്പോൾ സിമന്റ് പഴയ സുർക്കിക്കൂട്ടിൽ വേണ്ടത്ര ചേരില്ലെന്ന് കേരളത്തിലെ വിദഗ്ദ്ധർ പറയുന്നു.
നമ്മുടെ സ്വന്തം രാഷ്ട്രീയക്കാര്‍ക്കില്ലാത്ത ചൂട് അവര്‍ക്കെന്തിനാ....
മറുപടിഇല്ലാതാക്കൂഎല്ലാം വേഷംകെട്ടുമാത്രമെന്ന് നാടകം കാണുമ്പോള്‍ തിരിച്ചറിയുന്നില്ലേ....
ഡാമിനെക്കാള്‍ വേഗത്തില്‍ ശക്തിയോടെ പൊട്ടിത്തെറിക്കാന്‍ ജനം ഒരുങ്ങിക്കഴിഞ്ഞു എന്ന് ബന്ധപ്പെട്ടവര്‍ മനസ്സിലാക്കുന്നത് നന്ന്...
മറുപടിഇല്ലാതാക്കൂപുതിയ ഡാമുണ്ടാക്കാൻ തമിഴ് നാട് സമ്മതിച്ചാൽ തന്നെ
മറുപടിഇല്ലാതാക്കൂഡാം നമ്മൾ എവിടെ ഉണ്ടാക്കും? ഇപ്പോഴത്തെ ഡാമിന്റെ പരിസരം ഭൂകമ്പ മേഖലയാണ്.അവിടെ ഇനിയുമൊരു ഡാമുണ്ടാക്കിയിട്ട് കാര്യമുണ്ടോ?
ഉണ്ടാക്കുന്ന ആ പുതിയ ഡാം ഭൂകമ്പത്തെ അതി ജീവിച്ചുകൊള്ളുമോ? ആ ഡാമിനു വയസ്സാവുമ്പോൾ അന്നത്തെ ജനതയും ഇങ്ങനെ പരിഭ്രാന്തിയിൽ ഉഴറേണ്ടി വരുമോ? പുതിയ ഡാം ഉണ്ടാക്കുന്നതു വരെ ഈ പൊളിയാറായ ഡാമിനെ നമ്മൾ എന്തു ചെയ്യും? തമിഴ് നാടിനു വെള്ളം കിട്ടാൻ ഇനിയും വലിയൊരു ഡാമുണ്ടാക്കിയാലേ പറ്റൂ എന്നുണ്ടോ?
V MUST PROTECT OUR PEOPLE
മറുപടിഇല്ലാതാക്കൂ