2011 നവംബർ 28, തിങ്കളാഴ്‌ച

പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ പോയി തൂങ്ങിചാകുക


 

മുല്ലപ്പെരിയാർ ഡാം




പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ പോയി തൂങ്ങിചാകുക.
ഇതാണ് എനിക്ക് കേന്ദ്ര - കേരള രാഷ്ട്രീയ മഹാന്മാരോട് പറയുവാനുള്ളത് .ഇന്ത്യ എന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ
ഇന്ത്യയിലെ ജനനേതക്കന്മാര്‍ ഒരു ഉചിതമായ തീരുമാനമെടുക്കാതെ നാല്‍പതു ലക്ഷത്തോളം ജനങ്ങളുടെ ജീവന്‍ പന്താടിക്കൊണ്ടിരിക്കുകയാണ്.ശ്രീ .സല്‍മാന്‍ ഖുര്ഷിടിനെയും ശ്രീ മന്മോഹന്‍സിങ്ങിനെയും ശ്രീ പവന്‍ കുമാര്‍ ബെന്സാളിനെയും ഒക്കെ ഞങ്ങള്‍ വെല്ലു വിളിക്കുന്നു .ധൈര്യമുണ്ടോ ഒരാഴ്ച അല്ലെങ്കില്‍ ഒരു ദിവസം ഞങ്ങളുടെ കൂടെ താമസിക്കാന്‍
       ചര്‍ച്ചകളും പാഴ്വാക്കുകളും കേട്ട് ഞങ്ങള്‍ മടുത്തു.അതുകൊണ്ട് ഞങ്ങള്‍ക്ക് ഒരു പുതിയ ഡാം തന്നെ വേണം .ഇല്ലെങ്ങില്‍ ഞങ്ങളങ്ങോട്ടു വരും .


കേരളം ജലം നൽകാൻ വിസമ്മതം ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല. അവർ ജനങ്ങളുടെ ജീവനുള്ള ഭീഷണിമാത്രമാണ് എതിർപ്പിനുള്ള കാരണമായി കാട്ടുന്നത്. ഒരു സാധാരണ അണക്കെട്ടിന്റെ ആയുസ്സ് 50 മുതൽ 60 വർഷം വരെയാണെന്നും നൂറുവയസ്സുകഴിഞ്ഞതും പഴയസാങ്കേതികവിദ്യ ഉപയോഗിച്ചു പണിഞ്ഞതുമായ മുല്ലപ്പെരിയാർ അണക്കെട്ട് പൊളിച്ചുപണിയെണമെന്നുമാണ് കേരളത്തിന്റെ ആവശ്യം.


മുല്ലപ്പെരിയാർ ബേബിഡാം

പെരിയാർ പാട്ടക്കരാർ

1886 ഒക്ടോബർ 29നാണ്‌ മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിക്കാനുള്ള പെരിയാർ പാട്ടക്കരാർ (Periyar lease deed) ഒപ്പുവക്കപ്പെട്ടത്. തിരുവിതാംകൂറിനു വേണ്ടി വി.രാമ അയ്യങ്കാരും മദിരാശിക്കുവേണ്ടി സ്റ്റേറ്റ് സെക്രട്ടറി ജോൺ ചൈൽഡ് ഹാനിംഗ്ടണുമാണ്‌ കരാറ് ഒപ്പിട്ടത്. പെരിയാർ നദിയുടെ ഏറ്റവും ആഴം കൂടിയ അടിത്തട്ടിൽ നിന്ന് 155 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിൽ വരെ ഉയരുന്ന വെള്ളം ഉപയോഗപ്പെടൂത്താമെന്നായിരുന്നു കരാർ. ഈ വെള്ളം ഉപയോഗപ്പെടുത്താനുള്ള അണക്കെട്ടിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്ക് കരാർ പ്രകാരം മദിരാശി സർക്കാറിനെ അനുവദിക്കുന്നു. നദിയുടെ 155 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന 8000 ഏക്കർ സ്ഥലവും നിർമ്മാണത്തിനായി 100 ഏക്കർ സ്ഥലവുമാണ്‌ പാട്ടമായി നൽകിയിരിക്കുന്നത്. 999 വർഷത്തേക്കാണ്‌ കരാർ. മദ്രാസ് സർക്കാർ കരാർ പുതുക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ വീണ്ടും 999 വർഷത്തേക്ക് കരാർ നൽകേണ്ടിവരും. പാട്ടത്തുകയായി ഏക്കറിനു 5 രൂപതോതിൽ 40,000 രൂപ വർഷം തോറും തിരുവിതാംകൂറിനു ലഭിക്കും .
വെള്ളം മദ്രാസ് സംസ്ഥാനത്തിലെ മധുര, രാമനാഥപുരം എന്നീ ജില്ലകളിലെ ജലസേചനത്തനായി ഉപയോഗിക്കുമെന്നാണ്‌ വ്യവസ്ഥ. കരാറിന്റെ കാര്യത്തിൽ തർക്കമുണ്ടായാൽ ഇരുഭാഗത്തുനിന്നുമുള്ള ഓരോ മദ്ധ്യസ്ഥന്മാരോ അമ്പയർമാരോ ഉൾപ്പെടുന്ന ട്രൈബ്യൂണലിനു വിടാം

അണക്കെട്ട് 1922-ലും, 1965-ലും സിമന്റുപയോഗിച്ച് ബലപ്പെടുത്തിയെന്നും ഭയപ്പെടാനൊന്നുമില്ലന്നും തമിഴ്നാടിന്റെ മുഖ്യ എഞ്ചിനീയർ പറയുമ്പോൾ സിമന്റ് പഴയ സുർക്കിക്കൂട്ടിൽ വേണ്ടത്ര ചേരില്ലെന്ന് കേരളത്തിലെ വിദഗ്ദ്ധർ പറയുന്നു.



                                  

2011 ഒക്‌ടോബർ 16, ഞായറാഴ്‌ച

ഇരയും വേട്ടക്കാരനും ........

മൌനത്തിന്റെ വല്‍മീകം
പൊട്ടിച്ചുകൊണ്ടു ഒരു പക്ഷി
തന്റെ ജീവിതത്തിനു പുതിയ
അര്‍ഥം നല്‍കി .
ആ പക്ഷി തന്റെ ചിറകു
വിടര്‍ത്തി കാടും മലയും
കടലും കീഴടക്കി .
എന്നാല്‍ തനിക്കു വേണ്ടി
ഒരു വേട്ടക്കാരന്‍ തന്റെ
അമ്പിന് മൂര്‍ച്ച കൂട്ടുന്നത്‌
ആ പക്ഷി
അറിയുന്നുണ്ടായിരുന്നില്ല ....

2011 ജൂലൈ 23, ശനിയാഴ്‌ച

എന്റെ രെജനിയണ്ണന്‍........

സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് പൂര്‍ണ ആരോഗ്യവാനായി തിരിച്ചു വന്നതില്‍ വളരെ വളരെ സന്തോഷമുണ്ട് ഈ ബ്ലോഗ്ഗെര്‍ക്ക് .എന്തുകൊണ്ടെന്നാല്‍ അണ്ണനും ഞാനുമായി ഇന്നോ ഇന്നലെയോ തുടങ്ങിയ ബന്ധമല്ല ഞങ്ങള്‍ തമ്മില്‍ .
ഒരു ഇന്റര്‍വ്യൂ വിനു വേണ്ടിയാണു ഞാന്‍ ആദ്യമായി ഞാന്‍ അണ്ണനെ കാണുന്നത് .ഞാന്‍ സര്‍ എന്ന് വിളിച്ചപ്പോഴേ അദ്ദേഹം പറഞ്ഞു "ഡേയ് ,എന്നടാ ഇത് നാന്‍ ഉന്നുടെ അണ്ണന്‍ മാതിരി ഡാ ".അണ്ണന്‍ന്നു സൊല്‍ഡാ ".
ഞാന്‍ അണ്ണാ എന്ന് വിളിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്തുണ്ടായ ആഗോളാഹ്ലാദം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു, ഹോ .അങ്ങനെ തുടങ്ങുന്നു ഞങ്ങളുടെ ബന്ധം .
അണ്ണന്റെ ബാഷ സൂപ്പര്‍ ഹിറ്റായി ഓടുന്ന സമയം .അണ്ണന്‍ വീട്ടില്‍ വിശ്രമിക്കുന്ന സമയം .അണ്ണി (അണ്ണന്റെ ഭാര്യ )അണ്ണനോട് പറഞ്ഞു .ഒരു ബക്കറ്റു വെള്ളം കൊരിക്കൊണ്ട് വരാന്‍.
അണ്ണന്‍ ഒരു തൊട്ടി വെള്ളം കോരിയ ശേഷം പറഞ്ഞു "ഞാന്‍ ഒരു തൊട്ടി കോരിയാല്‍ അത് നൂറു തൊട്ടി കോരിയ മാതിരി.ഹ ഹ ഹ ഹ ........"

അത് കഴിഞ്ഞു അണ്ണി കുറച്ചു വിറകു കീറാന്‍ പറഞ്ഞു .അണ്ണന്‍ ഒരു വിറകു കീറിയ ശേഷം ഇങ്ങനെ പറഞ്ഞു .നാന്‍ ഒരു വിറകു കീറിയാല്‍ അത് നൂറു വിറകു കീറിയ മാതിരി .ഹ ഹ ഹ ഹ ........."

രാത്രിയില്‍ അത്താഴം കഴിക്കാന്‍ ഇരുന്നപ്പോള്‍ അണ്ണി അണ്ണന്റെ പാത്രത്തില്‍ ഒരു തവി ചോറ് മാത്രം വിളമ്പി .
അണ്ണന്‍ ചോദിച്ചു ."എന്നടി ഇത് ".
അപ്പോള്‍ അണ്ണി ഇങ്ങനെ പറഞ്ഞു ."നാന്‍ ഒരു തവി വിളമ്പിയാല്‍ അത് നൂറു തവി വിളമ്പിയ മാതിരി .ഹ ഹ ഹ ഹ ."


ഇതിനു ശേഷം അണ്ണന്‍ ഈ ടയലോഗ് പറഞ്ഞിട്ടില്ലെന്നാണ് നമ്പേര്‍ 20 മദ്രാസ്‌ മെയിലിനു കോട്ടയത്തിനു വന്നവര്‍ പറഞ്ഞത്

(ഉടന്‍ പ്രതീഷിക്കുക ,സ്റ്റൈല്‍ മന്നന്‍ രജനികാന്ത് നടിച്ച ബ്രഹ്മ്മാണ്ട തമിഴ് ചലച്ചിത്രം"പോണ്ടാട്ടിയിന്‍ തങ്കച്ചി ")

2011 ജൂലൈ 16, ശനിയാഴ്‌ച

ഉറവ

അയാള്‍ ചുറ്റിനും നോക്കി ,
കുറെ നിഴല്‍ രൂപങ്ങള്‍
തനിക്കു ചുറ്റും
നൃത്തം ചെയ്യുന്നു.
അയാള്‍ കണ്ണുകള്‍
മുറുക്കിയടച്ചു .
തുറന്നപ്പോള്‍
അയാള്‍ കണ്ടത്
ഇരുട്ടാണ്‌ .
അയാള്‍ അവിടെ
നിന്നുപോയി.
ഉറവ തീര്‍ന്നതുപോലെ

2011 മേയ് 20, വെള്ളിയാഴ്‌ച

ചില നുറുങ്ങു ചോദ്യങ്ങള്‍ ..........

ഒരു വിവാഹം വിവാദം ആകുന്നതെപ്പോള്‍ ?

ഒരു ലെടുവിന്റെ ഭാരം എത്രയാണ്?

ഇരു ചക്ര വാഹനത്തിന്റെ ചക്രങ്ങള്‍ തമ്മിലുള്ള അകലമെത്ര?

വടക്കുനിന്നു വരുന്ന ഒരു കാറ്റു വടക്കോട്ട്‌ തന്നെ പോകാത്തത് എന്ത് കൊണ്ട്?

സച്ചിന്‍ തെണ്ടുല്‍കര്‍ എന്ത് കൊണ്ട് ഒരു നാടക നടന്‍ ആയില്ല?

ഫയ്സ്ബുക് (ഓര്‍ക്കുട്ടും ) എന്ത് കൊണ്ട് ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റ് ആയി?

2010 നവംബർ 11, വ്യാഴാഴ്‌ച

കാട്

കാട് ,വെറുമൊരു
പച്ചപ്പ്‌ മാത്രമല്ല ,
ഒരു സംസ്കാരത്തിന്റെ
സത്യം
കൂടിയാണ് .

കാട്ടിലൂടെ
വഴിവെട്ടുന്നവരെ,
നിങ്ങള്‍ ഓര്‍ക്കുക
മതേതരമല്ല
മതരഹിതമാണ്‌
കാട്.

ഹേ,മനുഷ്യാ
നീ കാട്ടില്‍ പോകരുത് .
അഴിഞ്ഞു വീഴും
നിന്റെ
മുഖംമൂടികള്‍

അനുയായികള്‍

Powered By Blogger