2012, ജനുവരി 14, ശനിയാഴ്‌ച

ചോര നിറമാര്‍ന്ന ഒരു നദി .
ആ നദിക്കരികില്‍ ഒരു യുവതി
മൂക്കില്‍ ട്യുബുമായി
ധ്യാനിക്കുന്നത് കാണാം .

പച്ച യുണിഫോമിട്ട ഇരുട്ടുകള്‍
ട്യുബിന്റെ ഒരു അറ്റം നദിയിലെക്കിട്ടു 
യുവതിയുടെ മൂക്കിലേക്ക്
ഇരച്ചു കയറി.
യുവതി ഞെട്ടി കണ്ണ് തുറന്നു

 മാനം നഷ്ടപ്പെട്ട് വിലപിക്കുന്ന
സഹോദരിമാരെയും
9 mm പിസ്ടളുമായി കിടക്കുന്ന
"തീവ്രവാദി "സഹോദരന്മാരെയും
അവര്‍ കണ്ടു .
അഫ്സ്പയുടെ ക്രൂരതയും  അവര്‍ കണ്ടു .

അവര്‍ ധ്യാനിച്ച് കൊണ്ടേയിരുന്നു ,
നാളത്തെ ശാന്തതയ്ക്കായി.
.(സമര്‍പ്പണം:കഴിഞ്ഞ 12 വര്‍ഷമായി മണിപ്പൂരില്‍ Armed Force Special Protection Act ( AFSPA )ന്‌ എതിരെ നിരാഹാര സമരം നടത്തുന്ന ഇറോം ചാനു ശര്മിലയ്ക്ക്. )

12 അഭിപ്രായങ്ങൾ:

 1. >> മാനം നഷ്ടപ്പെട്ട് വിലപിക്കുന്ന
  സഹോദരിമാരെയും
  9 mm പിസ്ടളുമായി കിടക്കുന്ന
  "തീവ്രവാദി "സഹോദരന്മാരെയും
  അവര്‍ കണ്ടു .
  അഫ്സ്പയുടെ ക്രൂരതയും അവര്‍ കണ്ടു <<

  പേരൂരാന്‍,
  കണ്ണൂരാന്റെ വക ആശംസകള്‍ ഈ ചൂടുള്ള വരികള്‍ക്ക് !

  മറുപടിഇല്ലാതാക്കൂ
 2. പേരൂരാന്‍ എന്ന ശ്രീകുമാറിന്റെ ഒടുക്കത്തെ ഗ്ലാമറും , മുടിഞ്ഞ ബുദ്ധിയും ഈ കവിതയില്‍ പ്രതിഫലിച്ചില്ല . പകരം തീഷ്ണമായ ചിന്തയില്‍ നിന്നും ഉതിര്‍ന്നു വീണ കാലിക പ്രസക്തിയുള്ള വിഷയവും , അതിന്റെ തീവ്രതയില്‍ ജനിച്ച വരികളും കൂടുതല്‍ മനോഹരമാകുമായിരുന്നു മേല്‍പ്പറഞ്ഞ രണ്ടും സഹകരിച്ചിരുന്നുവെങ്കില്‍,,,,,..... ...................!!!!!!!!!!!!!!!!!! കുറ്റമില്ല. കുറ്റമറ്റതാക്കുവാന്‍ പരിശ്രമിച്ചില്ല എന്ന കുറ്റാരോപണം നടത്തുവാന്‍ എന്‍റെ മനസ്സാക്ഷി നിര്‍ബ്ബന്ധിക്കുന്നു . നന്നായി എഴുതുക . ഭാവുകങ്ങള്‍ .

  മറുപടിഇല്ലാതാക്കൂ
 3. നാളത്തെ ശാന്തതയ്ക്കായി പ്രാര്‍ത്ഥിക്കുന്നു............

  മറുപടിഇല്ലാതാക്കൂ
 4. നന്നായിട്ടുണ്ട്. ഉചിതമായ സമര്‍പ്പണം 

  മറുപടിഇല്ലാതാക്കൂ
 5. ശാര്മിളയ്ക്ക് അഭിവാദ്യങ്ങള്‍ ...

  മറുപടിഇല്ലാതാക്കൂ
 6. ഈറോം ശര്‍മ്മിളയ്ക്ക് അഭിവാദ്യങ്ങള്‍. പേരൂരാന് ആശംസയും

  മറുപടിഇല്ലാതാക്കൂ
 7. ഈറോം ശര്‍മ്മിളയ്ക്ക് അഭിവാദ്യങ്ങള്‍..

  മറുപടിഇല്ലാതാക്കൂ
 8. ഈറോം ശര്‍മ്മിളയ്ക്ക് അഭിവാദ്യങ്ങള്‍..

  മറുപടിഇല്ലാതാക്കൂ
 9. ആ മുഖം മുന്നിൽ കണ്ടുകൊണ്ട് ചോറും സാമ്പാറും പപ്പടവും അടിച്ചു വിടുന്ന എന്നെ നോക്കി ഞാൻ എന്തു പറയാൻ?

  മറുപടിഇല്ലാതാക്കൂ
 10. ഈറോം ശര്‍മ്മിളയ്ക്ക് അഭിവാദ്യങ്ങള്‍..

  മറുപടിഇല്ലാതാക്കൂ
 11. അധികാരി വര്‍ഗ്ഗത്തിനു നഷ്ടമുണ്ടാക്കാന്‍ കഴിയാത്ത പ്രതിഷേധങ്ങളെ, ജനങ്ങള്‍ ശ്രദ്ധിച്ചാലും അധികാരികള്‍ വകവെക്കില്ല എന്നോര്‍മ്മിപ്പിക്കുന്നു ഇറോം ഷര്‍മ്മിളയുടെ സമരം.

  നമുക്കു ചെയ്യാനാവുന്നതു മനസ്സുകൊണ്ടിങ്ങനെ കൂടെ നില്‍ക്കല്‍ മാത്രമോ?

  ആശംസകള്‍....

  മറുപടിഇല്ലാതാക്കൂ

അനുയായികള്‍