2009, നവംബർ 23, തിങ്കളാഴ്‌ച

ബ്ലോഗര്‍ പോലീസ് പിടിയില്‍?

തലക്കെട്ട്‌ കണ്ടു നിങ്ങളാരും പേടിക്കണ്ട. കാരണം ലോകപ്രശസ്ത ബ്ലോഗര്‍മാരായ ബെര്‍ലിയോ പോങ്ങമ്മൂടണോ തുടങ്ങിയവരാരുമല്ല പോലീസ് പിടിയില്‍ ആയതു. ഈ പാവപ്പെട്ട ഞാന്‍ തന്നെ .
കഥ ഇങ്ങനെ .
തലേന്ന് രാത്രി ഞാനൊരു തണുത്ത ഉഴുന്നുവട കഴിച്ച്ചിരിന്നു .അത് ഇത്രയ്ക്ക് വല്യ പ്രശ്നമാവുമെന്ന് ഞാന്‍ തീരെ കരുതിയില്ല .രാവിലെ ചെറുതായിട്ട് വയരിളകിയെങ്കിലും ഞാന്‍ അത്ര കാര്യമാക്കിയില്ല .
ഞാന്‍ അങ്ങനെ ജോലി സ്ഥലത്തെത്തി .ഏതാണ്ടൊരു പത്തര ആയിക്കാണും വയര്‍ എനിക്കിട്ടു പണി തന്നു .ഞാന്‍ ബോസ്സിനോടു പറഞ്ഞിട്ട് പ്രൈവറ്റ് ബസ്സ് സടാനറിന്റെ പുറകിലെ ടൊഇലെട്ടിലെക്കു ഞാന്‍ ഓടി .ടൊഇലെടിലെക്കു കയറിയതും ഒരാള്‍ എന്നെ പുറകില്‍ നിന്നും പിടിച്ചു നിര്‍ത്തി .ഒരു പോലീസുകാരന്‍ .ഓടി രക്ഷപെടാന്‍ നോക്കുന്നോട പന്നി ,എന്ന് പറഞ്ഞു കൊണ്ടായിരുന്നു എന്നെ പിടിച്ചത് .
യഥാര്‍തത്തില്‍ സംഭവിച്ചത് ഇങ്ങനെ .ബസ്സ് സ്ടന്റിന്റെ പുറകില്‍രണ്ടു പാര്‍ട്ടിക്കാര്‍ തമ്മില്‍ ഒരു അടിപിടി നടന്നിരുന്നു .പോലിസേത്തിയപ്പോള്‍ പലരും ചിതറി ഓടി .അപ്പോഴാണ് അടിപിടി നടന്ന വിവരമൊന്നും അറിയാതെ ഞാന്‍ കക്കൂസില്‍ പോകാന്‍ ഞാന്‍ ഓടി വരുന്നതു.പോലീസ് നോക്കുമ്പോള്‍ കക്കൂസില്‍ കയറി രക്ഷപെടാന്‍ ശ്രമിക്കുന്ന എന്നെയാണ് കണ്ടത് .അവര്‍ വിചാരിച്ചത് ഞാനും അടിപിടിയില്‍ ഉണ്ന്റായിരുന്നു എന്നാണ് .അവര്‍ക്കറിയില്ലല്ലോ എന്റെ വിഷമം .അവരോടു ഞാന്‍ കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞു .
ഒടുവില്‍ എന്റെ ദൈന്യത മനസ്സിലായതുകൊന്റാവനം പോലീസ് എന്നെ വെറുതെ വിട്ടു .പോലീസ് എന്റെ വയരിനിട്ടു ഇടിച്ച്ചിരുന്നെങ്കില്‍.....,
,എനിക്ക് ഓര്‍ക്കാന്‍ കൂടി വയ്യ

2009, മാർച്ച് 30, തിങ്കളാഴ്‌ച

ബ്ലോഗര്‍

അങ്ങനെ ഞാനും ബ്ലോഗറായി .ഒരിക്കല്‍ മീനച്ചിലാറിന്റെ തീരത്ത് നക്ഷത്രമെന്നി കിടന്നപ്പോള്‍ ഒരു ഉള്‍വിളി ഉണ്ടായി ബ്ലോഗിങ് പഠിക്കാന്‍ .ചെന്നെത്തിയത് ഒരു സിംഹത്തിന്റെ മടയില്‍ .ഉസ്താദ്‌ blogalady ഖാന്‍ . മുപ്പര് നല്ല fitta.(എന്താ കാരണം അടുത്തുള്ള ഷാപ്പ്‌ തന്നെ )കാര്യമറിയിച്ചപ്പോള്‍ ദക്ഷിണ വെയ്ക്കാന്‍ പറഞ്ഞു .പോക്കെറ്റില്‍ നോക്കി .അഞ്ഞൂറിന്റെ പത്തു നോട്ടു .(ഞാന്‍ കൊടുക്കുമോ )ഒടുവില്‍ ബ്ലോഗിങ്ങിന്റെ ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ച സാറിനെ മനസ്സില്‍ ധ്യാനിച്ച് ഒരു സാധനന്ഗഡ് കാച്ചി .മുഴുവന്‍ പൂര്‍ത്തിയാക്കാന്‍ സമ്മതിച്ചില്ല .കഴുത്തിന് പിടിച്ചു പുറത്താക്കി .ഒടുവില്‍ ഗുരുവിന്റെ മകളെയും അടിച്ച് മാറ്റിക്കൊണ്ട് യാത്ര തുടരുന്നു .खबरों की जिंदगी जो खाभी हो जाती है .സോറി,പാട്ടു പാടാന്‍ അറിയില്ല. (ഹരിമുരലീരവം .........ദാസേട്ടന്‍ )

അനുയായികള്‍