2010, ജൂൺ 27, ഞായറാഴ്‌ച

നാലാം വാര്‍ഡ്‌

മെഡിക്കല്‍ കോളേജില്‍ എത്തുമ്പോള്‍ രാത്രിയായിരുന്നു. ആശുപത്രിയിലെ രണ്ടു വലിയ സോഡിയം വേപ്പര്‍ ലാമ്പ്‌ ഇരുട്ടിനെ വെല്ലുവിളിച്ചുകൊണ്ടു കത്തി നില്‍പ്പുണ്ടായിരുന്നു .അയാളുടെ അച്ച്ചന്‍ നാലാം വാര്‍ഡില്‍ കിടപ്പുണ്ട് .പനി കൂടുതലാണെന്നും എന്തും സംഭവിക്കമെന്നുമുള്ള വിവരം കിട്ടിയതിനെ തുടര്‍ന്നു ആണ് അയാള്‍ വന്നിരിക്കുന്നത്
.രോഗികള്‍ക്ക്‌ കൂട്ട് വന്നവരും ബന്ധുക്കളുമെല്ലാം ഉറങ്ങാനുള്ള തയ്യാറെടുപ്പിലാണ് .കൊതുകുതിരിയുടെ പുകച്ചുരുളുകള്‍ വായുവില്‍ ലയിച്ചു ചേരുന്നതായി അയാള്‍ കണ്ടു. ഒരുനാള്‍ ഞാനും ഇതു പോലെ.അയാള്‍ മെല്ലെ തലയാട്ടി .
അയാള്‍ വാര്‍ഡിലേക്ക് പ്രവേശിച്ചു .മിക്കവാറും രോഗികള്‍ ഉറങ്ങിക്കഴിഞ്ഞു .ഒരാള്‍ വേദന കൊണ്ടു ഇടയ്കിടെ നിലവിളിക്കുന്നുണ്ട്‌ .
തന്റെ അച്ഛന്റെ കട്ടിലിനരികില്‍ അയാള്‍ എത്തി .കിടക്കയ്ക്ക് ചുറ്റും അമ്മയും ചേട്ടനും അനിയത്തിയും പിന്നെ അച്ഛന്റെ അനിയന്‍മാരും അനിയത്തിമാരും കൂടി നില്‍പ്പുണ്ട്‌ .അയാള്‍ എല്ലാവരുടെയും മുഖത്തേക്ക് നോക്കി .എല്ലാവര്ക്കും ഒരേ വികാരം മാത്രം .
കിടക്കയില്‍ കിടക്കുന്ന രൂപത്തെ കണ്ടു അയാള്‍ ഞെട്ടി .ഒരു മെല്ലിച്ച ശരീരം
തന്നെ അച്ച്ചന്‍കണ്ടു .മെല്ലെ ചിരിക്കാന്‍ ശ്രമിച്ചു .ഇല്ല ,ചിരി പുറത്തെക്ക് വന്നില്ല.
അയാള്ക്ക് മനസ്സിലായി തന്റെ അച്ച്ചന്‍ അവസാന ശ്വാസം വലിക്കുകയാണെന്ന് .ഇപ്പോള്‍ അനക്കമൊന്നുമില്ല .
ഡോക്ടര്‍ വന്നു.ഒരു ഇരുണ്ട നിരക്കാരി .പരിശോധിച്ച ശേഷം അവര്‍ പറഞ്ഞു
"കഴിഞ്ഞു ".അമ്മയുടെ നിലവിളി ആശുപത്രിയെ നടുക്കി .അമ്മയുടെ വിഷമം കാണാനാവാതെ അയാള്‍ പുറത്തേക്കിറങ്ങി .
എല്ലാവരും ഉറങ്ങിയിരിക്കുന്നു .കൊതുകുതിരിയും തീര്‍ന്നിരിക്കുന്നു . പുരതെക്കിരങ്ങിയപ്പോള്‍ വേപ്പര്‍ ലാംപും കേട്ടിരിക്കുന്നു.ഇരുട്ട് ആശുപത്രി കെട്ടിടത്തെ മൊത്തം വിഴുങ്ങിയിരിക്കുന്നു ,അയാളുടെ മനസ്സിനെയും .

2010, ജൂൺ 20, ഞായറാഴ്‌ച

ഉണ്ണി ,"it is infactuation"

ഉണ്ണിയുടെ പ്രേമം കോളേജില്‍ എല്ലാവര്ക്കും അറിയാം .എന്നാല്‍ ഒരാള്ക്ക് മാത്രം അറിയില്ല. അത മറ്റാരുമല്ല ഉണ്ണിയുടെ കാമുകിയായ നീതു തന്നെ.
ഒരു ദിവസം ഉണ്ണി ഇക്കാര്യം പറയാന്‍ അവളുടെ ക്ലാസ്സില്‍ ചെന്നു.അവളോട്‌ പറയുകയും ചെയ്തു .എന്നാല്‍ അവള്‍ പറഞ്ഞ മറുപടി കേട്ട ഉണ്ണി ഞെട്ടിപ്പോയി .
അവള്‍ പറഞ്ഞു ."ഉണ്ണി ,പ്രേമം മന്നാംകട്ട .it is infactuation"
പാവം ഉണ്ണി .ആ പറഞ്ഞതിന്റെ അര്ത്ഥം മനസ്സിലായില്ല .ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല.ഇനി എന്ത് ചെയ്യും .ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റില്‍ കയറി ചോദിച്ചാലോ?.അത വേണ്ട .ഇതു വരെ ആ ക്ലാസുകളിലോന്നും തന്നെ കയരിയിട്ടില്ലല്ലോ.
പെട്ടെന്ന് ഉണ്ണിക്കു ഒരു ബുദ്ധി തോന്നി. ലൈബ്രറിയില്‍ പോയിനോക്കാം .പിന്നെ ഉണ്ണി ഒരു ഉസൈന്‍ ബോല്ട്ടായി മാറി.അങ്ങനെ ഒരിക്കലും ലൈബ്രറിയില്‍ കയറാത്ത ഉണ്ണി ആദ്യമായി ലൈബ്രറിയില്‍ കയറി.ലൈബ്രറിയില്‍,തടിച്ച ഇംഗ്ലീഷ് ഭാഷ നിഘണ്ടുവില്‍ ആ വാക്കിന്റെ അര്ത്ഥം കണ്ട ഉണ്ണിയുടെ ഹൃദയം തകര്ന്നു പോയി.
infactuation=മായ ,മതിഭ്രമം എന്നൊക്കെയാണ് അര്‍ഥങ്ങള്‍.
ഉണ്ണി ഇക്കാര്യങ്ങളെല്ലാം ഞങ്ങളോട് പറയുമ്പോള്‍ അവന്റെ കണ്ണ് നിറഞ്ഞിരുന്നു,വാക്കുകള്‍ മുറിഞ്ഞിരുന്നു.
ഞങ്ങള്‍ പറഞ്ഞു "സാരമില്ല ഉണ്ണി ,it is infactuation ".ഒടുവില്‍ കോളേജ് മുഴുവന്‍ പറഞ്ഞു

"സാരമില്ല ഉണ്ണി, it is infactuation"

2010, ജൂൺ 10, വ്യാഴാഴ്‌ച

പ്രിയ ചെ ............

നീയൊരു വസന്തത്തിന്‍ ഇടിമുഴക്കം

വിപ്ലവത്തിന്‍ തീ ജ്വാല.

നിന്റെ കണ്ണുകള്‍ ലക്ഷ്യത്തിന്‍

നിറകുടം.

നിന്റെ രക്തസാക്ഷിത്വം

ഒരു വിപ്ലവം.

നീ കൊളുത്തിയത്

സമരപന്തങ്ങള്‍ക്ക്.

നിന്റെ ലക്‌ഷ്യം

ഞങ്ങള്‍ക്കറിയാം .

ഞങ്ങള്‍ നിന്റെ പാതകള്‍

പിന്തുടരുന്നു .

പ്രിയ ചെ,നീ

ഞങ്ങളിലുണ്ട്

നീയാണ് ഞങ്ങള്‍

2010, ജൂൺ 4, വെള്ളിയാഴ്‌ച

വീണ്ടും ഒരു കവിത

തിങ്കളാഴ്ച ,

മാതൃഭൂമി തൊഴില്‍ വാര്‍ത്ത‍ .

ചൊവാഴ്ച ,

മാതൃഭൂമി ആഴ്ചപതിപ്പ് .

ബുധനാഴ്ച ,

മനോരമ അവസരങ്ങള്‍.

വ്യാഴാഴ്ച ,

മനോരമ വാരിക.

വെള്ളിയാഴ്ച ,

രാഷ്ട്രദീപിക സിനിമ മാസിക .

ശനിയാഴ്ച ,

ഒന്നുമില്ല .

ഞായറാഴ്ച

ഹാ, സപ്ലിമെന്റുകള്‍ .

അനുയായികള്‍