2010, ജൂൺ 27, ഞായറാഴ്‌ച

നാലാം വാര്‍ഡ്‌

മെഡിക്കല്‍ കോളേജില്‍ എത്തുമ്പോള്‍ രാത്രിയായിരുന്നു. ആശുപത്രിയിലെ രണ്ടു വലിയ സോഡിയം വേപ്പര്‍ ലാമ്പ്‌ ഇരുട്ടിനെ വെല്ലുവിളിച്ചുകൊണ്ടു കത്തി നില്‍പ്പുണ്ടായിരുന്നു .അയാളുടെ അച്ച്ചന്‍ നാലാം വാര്‍ഡില്‍ കിടപ്പുണ്ട് .പനി കൂടുതലാണെന്നും എന്തും സംഭവിക്കമെന്നുമുള്ള വിവരം കിട്ടിയതിനെ തുടര്‍ന്നു ആണ് അയാള്‍ വന്നിരിക്കുന്നത്
.രോഗികള്‍ക്ക്‌ കൂട്ട് വന്നവരും ബന്ധുക്കളുമെല്ലാം ഉറങ്ങാനുള്ള തയ്യാറെടുപ്പിലാണ് .കൊതുകുതിരിയുടെ പുകച്ചുരുളുകള്‍ വായുവില്‍ ലയിച്ചു ചേരുന്നതായി അയാള്‍ കണ്ടു. ഒരുനാള്‍ ഞാനും ഇതു പോലെ.അയാള്‍ മെല്ലെ തലയാട്ടി .
അയാള്‍ വാര്‍ഡിലേക്ക് പ്രവേശിച്ചു .മിക്കവാറും രോഗികള്‍ ഉറങ്ങിക്കഴിഞ്ഞു .ഒരാള്‍ വേദന കൊണ്ടു ഇടയ്കിടെ നിലവിളിക്കുന്നുണ്ട്‌ .
തന്റെ അച്ഛന്റെ കട്ടിലിനരികില്‍ അയാള്‍ എത്തി .കിടക്കയ്ക്ക് ചുറ്റും അമ്മയും ചേട്ടനും അനിയത്തിയും പിന്നെ അച്ഛന്റെ അനിയന്‍മാരും അനിയത്തിമാരും കൂടി നില്‍പ്പുണ്ട്‌ .അയാള്‍ എല്ലാവരുടെയും മുഖത്തേക്ക് നോക്കി .എല്ലാവര്ക്കും ഒരേ വികാരം മാത്രം .
കിടക്കയില്‍ കിടക്കുന്ന രൂപത്തെ കണ്ടു അയാള്‍ ഞെട്ടി .ഒരു മെല്ലിച്ച ശരീരം
തന്നെ അച്ച്ചന്‍കണ്ടു .മെല്ലെ ചിരിക്കാന്‍ ശ്രമിച്ചു .ഇല്ല ,ചിരി പുറത്തെക്ക് വന്നില്ല.
അയാള്ക്ക് മനസ്സിലായി തന്റെ അച്ച്ചന്‍ അവസാന ശ്വാസം വലിക്കുകയാണെന്ന് .ഇപ്പോള്‍ അനക്കമൊന്നുമില്ല .
ഡോക്ടര്‍ വന്നു.ഒരു ഇരുണ്ട നിരക്കാരി .പരിശോധിച്ച ശേഷം അവര്‍ പറഞ്ഞു
"കഴിഞ്ഞു ".അമ്മയുടെ നിലവിളി ആശുപത്രിയെ നടുക്കി .അമ്മയുടെ വിഷമം കാണാനാവാതെ അയാള്‍ പുറത്തേക്കിറങ്ങി .
എല്ലാവരും ഉറങ്ങിയിരിക്കുന്നു .കൊതുകുതിരിയും തീര്‍ന്നിരിക്കുന്നു . പുരതെക്കിരങ്ങിയപ്പോള്‍ വേപ്പര്‍ ലാംപും കേട്ടിരിക്കുന്നു.ഇരുട്ട് ആശുപത്രി കെട്ടിടത്തെ മൊത്തം വിഴുങ്ങിയിരിക്കുന്നു ,അയാളുടെ മനസ്സിനെയും .

7 അഭിപ്രായങ്ങൾ:

 1. വാര്‍ഡുകളില്‍ നിന്നും വാര്‍ഡുകളിലേക്ക് തലമുറകള്‍
  യാത്ര ചെയ്യുകയാണ്.

  മറുപടിഇല്ലാതാക്കൂ
 2. എഴുത്തു മോശമെന്നു പറയുന്നില്ല. എങ്കിലും ഒരനുഭവമായോ എന്നു സംശയമുണ്ട്. എന്തെല്ലാമോ “സംഗതി”കള്‍ കൂടി വേണ്ടിയിരുന്നു എന്നു തോന്നുന്നു. ഇനിയുമെഴുതുക. ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 3. കൊള്ളാം. എന്നാലും കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നുന്നു. ആശംസകള്‍!

  മറുപടിഇല്ലാതാക്കൂ
 4. എവിടെയോ ഒരു വല്ലാഴിക തോന്നുന്നല്ലോ. എന്തായാലും തരക്കേടില്ല. ഇനിയും എഴുതുക എല്ലാ മംഗളങ്ങളും നേരുന്നു

  മറുപടിഇല്ലാതാക്കൂ

അനുയായികള്‍