2010, നവംബർ 11, വ്യാഴാഴ്‌ച

കാട്

കാട് ,വെറുമൊരു
പച്ചപ്പ്‌ മാത്രമല്ല ,
ഒരു സംസ്കാരത്തിന്റെ
സത്യം
കൂടിയാണ് .

കാട്ടിലൂടെ
വഴിവെട്ടുന്നവരെ,
നിങ്ങള്‍ ഓര്‍ക്കുക
മതേതരമല്ല
മതരഹിതമാണ്‌
കാട്.

ഹേ,മനുഷ്യാ
നീ കാട്ടില്‍ പോകരുത് .
അഴിഞ്ഞു വീഴും
നിന്റെ
മുഖംമൂടികള്‍

2010, ഒക്‌ടോബർ 28, വ്യാഴാഴ്‌ച

"സഖാവ് നായനാര്‍ ഈ വീടിന്റെ ഐശ്വര്യം "

ചക്കുളത്തമ്മ ഈ വീടിന്റെ ഐശ്വര്യം ,ഗുരുവായൂരപ്പന്‍ ഈ വീടിന്റെ ഐശ്വര്യം എന്നൊക്കെ നിങ്ങള്‍ പല വീടുകളിലും കണ്ടുകാണും .എന്നാല്‍ ഇത്തരത്തിലൊരു വാചകം ഒരിടത്തും കണ്ടിട്ടുണ്ടാവില്ല .അക്കാര്യമാണ് ഞാന്‍ പറയാന്‍ പോകുന്നത് .

ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് .ഞങ്ങളുടെ വാര്‍ഡ്‌ വനിതാ വാര്‍ഡ്‌ ആണ് .എല്‍ ഡി ഫും യു ഡി ഫും ബി ജെ പിയും വനിതാ സ്ഥനാര്ത്തികളെ വോട്ടു പിടിക്കാന്‍ വിട്ടു .

ആദ്യം വന്നത് ബി ജെ പിയുടെ ജയചെച്ചി .അവര്‍ വരുമ്പോള്‍ അമ്മ മീന്‍ വെട്ടുകയായിരുന്നു .
ഇത് കണ്ടുവന്ന ജയചെച്ചി പറഞ്ഞു ."ചേച്ചി ,മീന്‍ ഞാന്‍ വെട്ടിതരാം ."അങ്ങനെ വോട്ടിനു വേണ്ടി അവര്‍ മീനും വെട്ടി തന്നു .മഹത്തായ ജനാധിപത്യ സേവനം (കഷ്ടം )

യു ഡി എഫിന്റെ റോസി ചേച്ചി വോട്ടു ചോദിച്ചു വന്നപ്പോള്‍ മീന്‍കറി അടുപ്പത് തിളക്കുകയായിരുന്നു .റോസി ചേച്ചി നേരിട്ട് അടുക്കളയില്‍ കയറി വന്നിട്ട് മീന്‍ കറി രുചിച്ചു നോക്കിയിട്ട് പറഞ്ഞു ,ഉപ്പു ഇച്ചിരി കുറവാ.(എന്തൊരു സ്നേഹം ).അവരും വോട്ടു ചോദിച്ചിട്ട് പോയി .

എല്‍ ഡി എഫിന്റെ സ്ഥാനാര്‍ഥി ഡീസന്റായി വോട്ടു ചോദിച്ചിട്ട് പോയി .(അത് പിന്നെ അങ്ങനാണല്ലോ.ഒരു കാര്യം കൂടി ഞാനൊരു കമ്മ്യൂണിസ്റ്റ്‌ ആണ് കേട്ടോ )
അപ്പോള്‍ യു ഡി എഫിനെയും ബി ജെ പിയെയും ഒഴിവാക്കാന്‍ ഞാനൊരു വഴി കണ്ടു .ഞാന്‍ ഇങ്ങനൊരു കുറിപ്പെഴുതി വാതിലില്‍ ഒട്ടിച്ചു ."സഖാവ് പിണറായി വിജയന്‍ ഈ വീടിന്റെ ഐശ്വര്യം." കൂടെ ഒരു ഫോട്ടോയും അപ്പോള്‍ യു ഡി ഫുകാരും ബി ജെ പിക്കാരും ഇങ്ങോട്ട് വരികയുമില്ല ഞാനൊരു കമ്മ്യൂണിസ്റ്റ്‌ ആണെന്ന് അറിയുകയും ചെയ്യും (എങ്ങനെ ഉണ്ട് എന്റെ ബുദ്ദി )

അങ്ങനെ പ്രചാരണത്തിന്റെ അവസാന ദിവസം .പതിവ് പോലെ ആദ്യം ബി ജെ പി എത്തി .വാതിലിലെ ഫോട്ടോയും വാചകവും കണ്ട ബി ജെ പിക്കാര്‍ കാസ്ട്രോയെ കണ്ട ബുഷിനെപ്പോലെയായി .അവര്‍ വന്ന വഴിയെ ഒന്നും മിണ്ടാതെ പോയി .

അല്പം കഴിഞ്ഞപ്പോള്‍ യു ഡി ഫുകാര്‍ എത്തി .നമ്മടെ റോസി ചേച്ചി .വാതില് കണ്ട അവര്‍ നിങ്ങള്‍ കമ്മ്യൂണിസ്റ്റ്‌ ആയിരുന്നല്ലേ .നിങ്ങള്‍ ഒരിക്കലും നന്നാകില്ല എന്ന് പ്രാകിയിട്ടു പോയി .അവര്‍ക്ക് അടുക്കളയും വേണ്ട ഒന്നും വേണ്ട .

ഉച്ച കഴിഞ്ഞപ്പോള്‍ എല്‍ ഡി എഫ് സ്ഥാനര്തിയും സംഘവും എത്തി .പാര്‍ട്ടി സെക്രട്ടറിയുടെ പടവും മറ്റും കണ്ടപ്പോള്‍ അവര്‍ക്ക് ഭയങ്കര സന്തോഷം .ഇവിടുത്തെ വോട്ടുകള്‍ ഉറപ്പിച്ചു .സ്ഥനാര്ത്തിയും കുറച്ചു പേരും വീടിന്റെ അകത്തേക്ക് കയറി .ഞാന്‍ എല്ലാവരെയും അകത്തേക്ക് വിളിച്ചപ്പോള്‍ സ്ഥാനാര്‍ത്തി എന്നെ തടഞ്ഞു കൊണ്ട് പറഞ്ഞു
"അവരവിടെ നിന്നോട്ടെ ,അവര്‍ വി എസിന്റെ പക്ഷക്കാരാ "

ആദ്യം എന്താണ് കാര്യം എന്ന് പിടികിട്ടിയില്ല .പിന്നെ ആണെനിക്ക്‌ മനസ്സിലായത് പാര്‍ട്ടിയിലെ വിഭാഗീയത എന്ന് .ഞാന്‍ പാര്‍ട്ടി സെക്രട്ടറിയുടെ പടം വച്ചപ്പോള്‍ അവര് വിചാരിച്ചു ഞാന്‍ പിണറായിയുടെ ആളാണെന്ന് .
ഇനി ഞാനായിട്ട് ഇവിടെ വിഭാഗീയത വളര്‍ത്തേണ്ട എന്ന് കരുതി ഞാന്‍ ഫോട്ടോയും വാചകവും മാറ്റി .പകരം തികഞ്ഞ കമ്മ്യൂണിസ്റ്റ്‌ ആയിരുന്ന സഖാവ് നായനാരുടെ ഫോട്ടോയും ഒരു കുറിപ്പും വച്ചു.
"സഖാവ് നായനാര്‍ ഈ വീടിന്റെ ഐശ്വര്യം "
ഇപ്പോള്‍ എല്ലാവരും ഹാപ്പി .നോ പ്രോബ്ലം .

(ഞങ്ങളുടെ വാര്‍ഡില്‍ എല്‍ ഡി എഫ് ജയിച്ചു .എല്‍ ഡി എഫ് വിജയിക്കട്ടെ )

2010, ഒക്‌ടോബർ 20, ബുധനാഴ്‌ച

ചോരയുടെ നിറം


ചോരയുടെ നിറം
ചുവപ്പാണ് .
പാര്‍ട്ടിയുടെ നിറവും
ചുവപ്പാണ് .
ചുവപ്പും ചുവപ്പും
തമ്മില്‍
ചേരട്ടെ
ചുവപ്പ് കൊടി
നിങ്ങളെ
സംരക്ഷിക്കും
തീര്‍ച്ച

2010, ഒക്‌ടോബർ 8, വെള്ളിയാഴ്‌ച

പെരൂരാന്റെ ബ്ലോഗ്‌ രചനകള്‍ ലോകശ്രദ്ധ ആകര്‍ഷിക്കുന്നു.ഒരു റിപ്പോര്‍ട്ട് .

പെരൂരാന്റെ ബ്ലോഗ്‌ രചനകള്‍ ലോക ശ്രദ്ധ ആകര്‍ഷിക്കുന്നതായി ഞങ്ങളുടെ വിവിധ ബ്യുറോകള്‍റിപ്പോര്‍ട്ട് ചെയ്യുന്നു .

പെരൂരാന്റെ ബ്ലോഗ്‌ രചനകള്‍ ഇംഗ്ലീഷില്‍ തര്‍ജ്ജമ ചെയ്തത് വഴി താന്‍ അമേരിക്കന്‍ ജനതക്കിടെയില്‍ കൂടുതല്‍ സ്വീകാര്യനായതായി യു .എസ് പ്രസിഡന്റ്‌ ബരാക്ക് ഒബാമ പറഞ്ഞു .മാത്രവുമല്ല നവംബറില്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന താന്‍ പേരൂരാനേ വീട്ടിലെത്തി കാണുമെന്നും അദ്ദേഹം വൈറ്റ് ഹൌസില്‍ അറിയിച്ചു .

വരികല്‍ക്കിടെയിലൂടെ വായിക്കാതെ തന്നെ വായനക്കാരുമായി നേരിട്ട് സംവതിക്കുന്നതാണെന്ന് റഷ്യന്‍ പ്രസിഡന്റ്‌ മോസ്കോയില്‍ അറിയിച്ചു .

പ്രതിലോമകരമായ കാഴ്ചപ്പാടുകള്‍ സമൂഹത്തിനു മുന്‍പില്‍ വ്യക്തമായി അവതരിപ്പിക്കാന്‍ പെരൂരാന്റെ രചനകള്‍ക്ക് കഴിയുന്നതായി ഹോണ്ടുറാസ് പ്രധാനമന്ത്രി അറിയിച്ചു .ഈ ബ്ലോഗ്‌ മലയാളത്തില്‍ വായിക്കാന്‍ താനിപ്പോള്‍ മലയാള ഭാഷ അഭ്യസിക്കുകയനെന്നും അദ്ദേഹം പറഞ്ഞു .

എന്നാല്‍ വത്തിക്കാനില്‍ നിന്നുള്ള റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത് മാര്‍ പാപ്പയെക്കളും സ്വാധീനം പെരൂരാനുന്ടെന്നും അതിനാല്‍ മാര്‍പാപ്പ ദുഖിതനാനെന്നും ആണ് .
തെറ്റായ വഴിയിലൂടെ സഞ്ചരിച്ചിരുന്ന അര്‍മേനിയന്‍ ജനതയെ നേര്‍വഴിക്കു നയിച്ചത് പേരൂരാന്‍ ആണെന്ന് അര്‍മേനിയന്‍ കൃഷി മന്ത്രി അറിയിച്ചു .ഇതിനു താന്‍ പെരൂരനോടു കടപ്പെട്ടിരിക്കുന്നു എന്നും മാത്രവുമല്ല താന്‍ അദ്ദേഹത്തിന്റെ ഒരു ഡൈ ഹാര്‍ഡ് കോര്‍ ഫാന്‍ ആണെന്നും പറഞ്ഞു .

ഫ്രാന്‍സില്‍ ഈഫല്‍ ടവറിനും മുകളിലാണ് ഇദ്ദേഹത്തിന്റെ സ്ഥാനം.ഇദ്ദേഹത്തിന്റെ നിരവധി ബ്ലോഗ്‌ രചനകള്‍ ഇവിടെ സിനിമ ആയിട്ടുണ്ട്‌ .ഇതില്‍ കൊഞ്ചം തല്ലുങ്കോ എന്ന സിനിമ വളരെ പ്രശസ്തമാണ്.

യുനെസ്കോ ഇദ്ദേഹത്തിന്റെ ബ്ലോഗിനെ ലോക പൈതൃക ബ്ലോഗില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് .

തന്റെ ബ്ലോഗിനെപറ്റി അഭിപ്രായപ്രകടനം നടത്തിയ ലോക നേതാക്കളോട് പെരൂരാന്‍ പോളണ്ടില്‍ വച്ച് നന്ദി രേഖപെടുത്തി ."പോളണ്ടിനെ തൊട്ടുകളിക്കരുത്‌ .അതെനിക്കിഷ്ടമല്ല "എന്ന ബ്ലോഗ്‌ സമാഹാരം പ്രസാധനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .


2010, സെപ്റ്റംബർ 29, ബുധനാഴ്‌ച

ദേശീയ ബ്ലോഗ്ഗ് അക്കാദമി


ദേശീയ ബ്ലോഗ്ഗ് അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു .ബെര്‍ലി തോമസിനെ മികച്ച ബ്ലോഗ്ഗറായി തിരഞ്ഞെടുത്തുതതായി അക്കാദമി പ്രസിഡന്റ് ചെന്ത്രാപ്പിനി സാബു പത്ര സമ്മേളനത്തില്‍ പറഞ്ഞു .ബ്ലോഗ്ഗിനെ ജനകീയമാക്കുന്നതില്‍ ബെര്‍ളിയുടെ ബ്ലോഗുകള്‍ മുഖ്യപങ്ക് വഹിച്ചതായും പ്രസിഡന്‍റ്വെളിപ്പെടുത്തി .ആയിരത്തിന്റെ ഒരു നോട്ടും മലയാളം എന്ഞുവടിയും ആണ് സമ്മാനമായി നല്‍കുകയെന്ന് വൈസ് പ്രസിഡന്റ് കുന്നുമ്മേല്‍ ശാന്ത പറഞ്ഞു . ആയിരത്തിലധികം പോസ്റ്റുകള്‍ ഇട്ടു റെക്കോര്‍ഡ്‌ സൃഷ്ട്ടിച്ച വ്യക്തിയാണ്‌ പാലക്കാരനായ ശ്രീ.ബെര്‍ലി തോമസ്‌ .ഇദ്ദേഹത്തിന്റെ പല പോസ്റ്റുകളും മാതൃഭൂമി അടക്കമുള്ള പലരും പബ്ലിഷ് ചെയ്തിട്ടുണ്ട് .കെ .എം മാണിക്കും ജോസ്.കെ .മാനിക്കും റിമി ടോമിക്കും ശേഷം പാലായെ പ്രശസ്തമാക്കിയത് ബെര്‍ലി ആണ് .എന്നാല്‍ തനിക്ക് ശേഷമാണ് റിമി ടോമി പ്രശസ്തയായതെന്നു ബെര്‍ലി പറയുന്നു .സത്യാവസ്ഥ അറിയാന്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട് .ബെര്‍ളിയുടെ ഓരോ പോസ്റ്റിനായി കാത്തിരുക്കവര്‍ക്കുള്ള സമ്മാനം കൂടിയാണിതെന്നു കുന്നുമ്മേല്‍ ശാന്ത പറഞ്ഞു .പാലായിലെ മഴക്കാടുകളിലെവിടെയോ ആണ് ബെര്‍ലി താമസിക്കുന്നതെന്നും ശാന്ത വെളിപ്പെടുത്തി .
മലയാള ഭാഷയുടെ രണ്ടാം പിതാവാണ് താനെന്നാണ് ശ്രീ .ബെര്‍ലി തോമസ്‌ അവകാശപ്പെടുന്നത് .ഇത് വയ്കി വന്ന അവാര്‍ഡ് ആണെന്നും ഈ അവാര്‍ഡ് മലയാള ഭാഷക്ക് സമര്‍പ്പിക്കുന്നു അദ്ദേഹം ഉഗാണ്ടയില്‍ അറിയിച്ചു .

2010, സെപ്റ്റംബർ 22, ബുധനാഴ്‌ച

വിശപ്പിന്റെ വിളി ,
ഇന്നു മരണത്തിനു പര്യ്യായം ,

ദീനതയുടെ കൂര്‍ത്ത നോട്ടം
നിസ്സഹായതയുടെ മന്ത്രം .

ഹേ മനുഷ്യ നിനക്ക് ലജ്ജയില്ലേ?
ഹനിക്കുന്നു നീ ജീവസ്വാതന്ത്ര്യം.
തെളിയിച്ചു നീ വെറും കാട്ടുമൃഗമെന്നു.
അറിയൂ ഒടുങ്ങും ഭൂമി മനുഷ്യപ്രളയത്താല്‍!

2010, സെപ്റ്റംബർ 16, വ്യാഴാഴ്‌ച

ഓര്‍മ്മകള്‍ സമം മറവികള്‍

മറക്കുന്ന ഓര്‍മ്മകള്‍

കുറിക്കുവാന്‍ തികയാത്ത

താളുകളെന്നെ ഞാന്‍ വീണ്ടും

മറന്നെന്നു ഓര്‍മിപ്പിച്ചു.
എഴുതാന്‍ മറന്ന വരിയിലെ ,
വിരിയാന്‍ മറന്ന പൂവിനു
ചരമകോളത്തിലും ഭ്രഷ്റ്റ്.

2010, സെപ്റ്റംബർ 9, വ്യാഴാഴ്‌ച

പ്രിയതമന്റെ വാക്കുകള്‍

എന്റെ പ്രിയതമേ നീ ,
നോക്കുക,

എന്റെ കണ്ണുകളിലേക്കു .
നീ കാണുന്നില്ലേ ഒരു

പ്രണയസാഗരം ഇരമ്പുന്നത്.
വരൂ പെണ്‍കൊടി

നമുക്കതില്‍
നീന്തി തുടിക്കാം

2010, ഓഗസ്റ്റ് 25, ബുധനാഴ്‌ച

ഗള്ളിവര്‍ സര്‍ ......

നിങ്ങള്‍ക്ക് ഗള്ളിവര്‍ എന്ന കഥാപാത്രത്തെയും ലില്ലിപ്പുട്ടു എന്ന സ്ഥലത്തെ പറ്റിയും അറിയാമെന്നു എനിക്കറിയാം .പക്ഷെ ഞാന്‍ പറയാന്‍ പോകുന്നത് ഇതൊന്നുമല്ല .
ഞങ്ങള്‍ക്ക് ആറാം ക്ലാസ്സില്‍ "ഗള്ളിവര്‍ ഇന്‍ ലിള്ളിപ്പുട്ടു"പഠിക്കാനുണ്ട് . ഈ പഠഭാഗം ഞങ്ങളെ പഠിപ്പിക്കുന്നത് ഏതാണ്ട് ഗള്ളിവര്‍ എന്ന കഥാപാത്രത്തിന് തുല്യമായ ശരീരപ്രക്രുതിയുള്ള ഒരു സര്‍ ആയിരുന്നു .അതുകൊണ്ട് എല്ലാ കുട്ടികളും തലമുറകളായി അദ്ദേഹത്തെ ഗള്ളിവര്‍ സര്‍ എന്ന് വിളിച്ചു പോന്നു .അങ്ങനെ സാറിന്റെ യദാര്‍ത്ഥനാമം മറന്നിരിക്കുന്നു കുട്ടികള്‍ .അല്ലെങ്കിലും ഒരു പേരില്‍ എന്തിരിക്കുന്നു അല്ലെ?
ഞങ്ങള്‍ ഇതൊന്നും അറിയാതെയാണ് ആ ക്ലാസ്സില്‍ ജയിച്ചു ചേര്‍ന്ന്ന്നത്.അദ്ദേഹത്തെ കണ്ടാല്‍ ആരായാലും ഗള്ളിവര്‍ എന്ന് വിളിച്ചു പോകും .അദ്ദേഹം ഞങ്ങളുടെ ക്ലാസ്സ്‌ ടീച്ചറും ആയിരുന്നു.
ഒരു ദിവസം ക്ലാസ്സില്‍ ഉച്ചയ്ക്ക് ക്ലാസ്സില്‍ രണ്ടു പിള്ളേര്‍ തമ്മില്‍ പൊരിഞ്ഞ അടി . ക്ലാസ് ലീടെര്‍ ഈ വിവരം സാറിനോട് പറയാന്‍ സ്റ്റാഫ്‌ റൂമില്‍ ചെന്നു .അപ്പോള്‍ അവരവിടെ ഉണും കഴിഞ്ഞു മീറ്റിങ്ങ് കൂടുകയായിരുന്നു .
ആ കൂട്ടത്തില്‍സാറിനെ കണ്ടതും ലീടെര്‍ വിളിച്ചു പറഞ്ഞു .

"ഗള്ളിവര്‍ സാറെ ,ഗള്ളിവര്‍ സാറെ ,നമ്മുടെ ക്ലാസ്സില്‍ ഭയങ്കര വഴക്കാണ് ഗള്ളിവര്‍ സാറെ ".സര്‍ പെട്ടെന്ന് വരണം .
സത്യത്തില്‍ ഇവന് സാറിന്റെ ശരിക്കുള്ള പേര് അറിയില്ലായിരുന്നു .
പാവം സര്‍ . ഒരു നിമിഷം കൊണ്ട് മറ്റുള്ളവരുടെ മുന്‍പില്‍ ലില്ലിപ്പുട്ടിലെ ഒരു കുഞ്ഞു മനുഷ്യനെ പോലെ ആയിപ്പോയി .

2010, ഓഗസ്റ്റ് 18, ബുധനാഴ്‌ച

നിലവിളികള്‍........

എന്റെ ചെവിക്കു ചുറ്റും
നിലവിളികള്‍ മുഴങ്ങുന്നു.

പീഡിതന്റെ
നിന്ദിതന്റെ ,

വിശപ്പിന്റെ,
നിലവിളികള്‍.

ഒടുവില്‍
ഞാന്‍ തിരിച്ചറിയുന്നു,

അതെന്റെ
ആത്മാവിന്റെ,

നിലവിളി
ആയിരുന്നു എന്ന്..........

2010, ഓഗസ്റ്റ് 10, ചൊവ്വാഴ്ച

തനിയെ..... ?

ഞാന്‍ തനിച്ചാണ്,

ഈ കനത്ത ചൂടില്‍.

ഞാന്‍ ഒരു മെഴുകുതിരി

പോലെ ഉരുകുകയാണ് .

പക്ഷെ ,എന്റെ ഹൃദയം മാത്രം

ഉരുകുകയില്ല

കാരണം

എന്റെ ഹൃദയത്തില്‍

നീ ഇപ്പഴും ഉണ്ട്.

ആ ഹൃദയത്തില്‍

നീ കത്തി

കുത്തിയിരക്കരുത്.

2010, ഓഗസ്റ്റ് 4, ബുധനാഴ്‌ച

ഒരു വിഷമകാവ്യം

ശ്യുന്യമാണെന്റെ മനസ്സ് ,
പെയ്തൊഴിഞ്ഞ മഴ പോലെ .

ഒരു മരുഭൂമി പോലെ.
എനിക്കറിയില്ല എന്തെഴുതണമെന്ന് .

ഞാന്‍ നിരാശനാണ് ,
തലയ്ക്കു ചൂട് പിടിക്കുന്നു ,

ഒരു തീ നാളം ആയി
ഞാന്‍ ആടി ഉലയുന്നു ,

എന്ത് ചെയ്യണമെന്നു
എനിക്കറിയില്ല ?

ഞാന്‍ നിരാശനാണ് .
ചില കാര്യങ്ങള്‍
എന്നെ ഓര്‍മ്മപെടുത്തുന്നു ,.

ജീവിക്ക നീ
മനുഷ്യനായി .

2010, ജൂലൈ 28, ബുധനാഴ്‌ച

ഗോബി മഞ്ചൂരി


ആ ഹോട്ടെലിന്റെ മെനു കാര്‍ഡില്‍ അങ്ങനെയൊരു പേര് കണ്ടപ്പോള്‍ ഞാന്‍ പിന്നെയൊന്നും ആലോചിച്ചില്ല ,ഞാന്‍ ഗോബി മന്ചൂരിക് ഓര്‍ഡര്‍ കൊടുത്തു .വെള്ളയും വെള്ളയും യൂണിഫോമിട്ട നീളന്‍ തൊപ്പി വച്ച ഒരു വെയ്ടെര്‍.


ഞാന്‍ ആദ്യമായിട്ടാണ് ഒരു ഗോബി മഞ്ചൂരി കഴിക്കുന്നത്‌ .അതുകൊണ്ട് അത് എങ്ങനെയുള്ള ഭക്ഷണമാണെന്ന് എനിക്കറിയല്ല .അതിന്റെ ഒരു ടെന്‍ഷനും എനിക്കുണ്ടായിരുന്നു.

ഞാന്‍ ഓര്‍ഡര്‍ നല്‍കിയപ്പോള്‍ കാഷ്യര്‍ ,നീ ഗോബി മഞ്ചൂരി കഴിക്കാന്‍ മാത്രം ആയോ എന്നമട്ടില്‍ എന്നെയൊന്നു നോക്കി. ഹും, എന്റെ കാശുകൊണ്ട് ഞാന്‍ ഇഷ്ടമുള്ളത് കഴിക്കും , നീ ആരാട എന്നാ മട്ടില്‍ ഞാനും ഒന്ന് നോക്കി .

അങ്ങനെ നമ്മുടെ ആവി പറക്കുന്ന ഗോബി മഞ്ചൂരി എത്തി .മറ്റുള്ളവരുടെ ഒക്കെ മുഖത്ത് എന്നോടുള്ള ബഹുമാനവും ആദരവും കാണാം .ഒരു കളര്‍ഫുള്‍ മഞ്ചൂരി .

ഒരു സ്പൂണ്‍ കൊണ്ട് മഞ്ചൂരി വായിലിട്ട ഞാന്‍ ഞെട്ടിപ്പോയി ,നമ്മുടെ കോളിഫ്ലോവേര്‍ .ഇത് തിന്നനാണോ ഞാന്‍ ഇത്ര വിഷമിച്ചത് .ആള്‍ക്കാരുടെ നോട്ടത്തിന്റെ അര്‍ഥം ഇപ്പോഴനെനിക്ക് മനസ്സിലായത് .

ഇവിടുന്നു എങ്ങനെ രക്ഷപെടും എന്ന് ആലോചിക്കുന്പോഴാണ് എന്റെ പതിനായിരം രൂപ വിലയുള്ള മൊബൈല്‍ ശബ്ദിക്കുന്നത്‌.നമ്പര്‍ കണ്ടപ്പഴേ മനസ്സിലായി അത് ഐഡിയക്കാരുടെ പരസ്യമാണെന്നു .

ഞാന്‍ മൊബൈല്‍ ചെവിയില്‍ വച്ച് സംസാരിക്കാന്‍ തുടങ്ങി .(അത് പരസ്യം തന്നെആയിരുന്നു ) .
ഹലോ ,
...............,
ങേ, ആക്സിടെന്ടോ ,ആര്‍ക്കു ,
....................
അവനോ ?,എവിടെ വച്ച്?
............................
ഐ സീ യു വിലോ ,ഞാന്‍ ഇതാ വര്ന്നൂ .
ഇത്രയും പറഞ്ഞ ശേഷം ഞാന്‍ ഫോണ്‍ കട്ട് ചെയ്തു . അവര്‍ വിചാരിച്ചു അവന്റെ കൂടുകാരന് എന്തോ പറ്റിയെന്നു .
ഇതൊക്കെ എന്റെയൊരു നമ്പര്‍ ആണെന്ന് അവര്‍ക്കറിയില്ലല്ലോ.പാവങ്ങള്‍ . അങ്ങനെ ബില്ല് കൊടുത്തു ഗോബി മഞ്ചൂരി തിന്നാതെ ഞാന്‍ അവിടുന്നു ഈസിയായി സ്കൂട്ടായി .

2010, ജൂലൈ 23, വെള്ളിയാഴ്‌ച

അമ്മാവന്റെ കവിത -3

ഏറ്റുമാനൂര്‍ കാവ്യവേദി ഉണ്ണി കൃഷ്ണന്‍ കഞ്ഞിരത്തനം സ്മാരക മിത്ര പുരസ്കാരം( 2009)നേടിയ കവിത

ചൂല് എ കെ47 നു സമാനമാക്കി
പ്രധിരോധിച്ചിട്ടും ഒരുവള്‍ക്ക്‌
സ്ത്രീത്വം കാക്കനാകുന്നില്ല .

സടയുനരുന്ന
പുരുഷകേസരികള്‍
അതിരുകള്‍ ഭേതിച്ചുകൊന്ടെയിരിക്കുന്നു

മുറ്റത്ത്‌
ചിതറിക്കിടക്കുന്ന
പൊട്ടിയ സ്നേഹത്തിന്റെ
ചില്ലടയാളങ്ങള്‍ കുനിഞ്ഞുനിന്ന്‌
പെരുക്കിമാട്ടുന്ന വിരല്‍ത്തുമ്പുകളില്‍
ചോരപൊടിയുന്നു .

അടച്ചിട്ട വാതിലുകള്‍ക്ക് പുറകില്‍
അഴിഞ്ഞമുടിക്കെട്ടും ഉടയാടകളും
ഉടഞ്ഞു വീഴുന്നു .

അടിഞ്ഞുകൂടുന്ന അസംതൃപ്ത നിമിഷങ്ങളിലും
കിടക്കവിരിപ്പിലെ മുല്ലപ്പൂക്കളുടെ മണം
എന്നെ കൊഴിഞ്ഞകന്നു.

പുകയീട്ടു കരുവാളിച്ച മുഖത്തേക്ക്
അര്‍ദ്ധരാത്രിയില്‍ മദ്യത്തിന്റെ
രൂക്ഷഗന്ധം കലര്ന്ന നിശ്വാസം.

കുടംകമിഴിതി വെള്ളം ഒഴിക്കരുത് .
ജാലകങ്ങള്‍ തുറന്നിടാം നമുക്കു,
വിലങ്ങിടാം കാപട്യങ്ങള്‍ക്കു .

തുടലഴിഞ്ഞ നിസ്സബ്ദ്തയെ
തളക്കാന്‍
ഇനിയുമാര്‍ക്കുമാവില്ല .

പ്രിയപ്പെട്ടവരേ ,അമ്മാവന്റെ കവിത ഇതോടെ ഈ ബ്ലോഗ്ഗില്‍ അവസാനിക്കുകയാണ് .ഈ കവിതകള്‍ വായിച്ചു അഭിപ്രായം അറിയിച്ച എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. നമസ്കാരം .

2010, ജൂലൈ 18, ഞായറാഴ്‌ച

അമ്മാവന്റെ കവിത -2

മദ്യപന്‍
മദ്യശാലയുടെ
ഒഴിഞ്ഞ കോണിലിരുന്നു
ഒരാള്‍ പതിവായി
തന്റെ ദൈവത്തെ
തിരഞ്ഞു.

ഒടുവില്‍ പുകച്ചുരുലുകല്‍ക്കിടയിലൂടെ
അയാള്‍ ദൈവത്തെ കണ്ടു
.

പിന്നീടാരും
അയാളെ അവിടെ കണ്ടിട്ടേയില്ല....

2010, ജൂലൈ 13, ചൊവ്വാഴ്ച

അമ്മാവന്റെ കവിത.-1

ചന്ദനഗന്ധം
നീര്‍മാതളത്തിന്റെ ചുവട്ടില്‍
പ്രേമത്തിന്റെ ചന്ദന ഗന്ധം
ചൊരിഞ്ഞു കൊണ്ടു
ഒരു രാജകുമാരിയായി
നീയിവിടെ വിരജിച്ചിരുന്നു
ഇന്നു ഒരികളും മരിക്കാത്ത
ചന്ദനഗന്ധം മാത്രമവശേഷിപ്പിച്ചു
നീ വിടവാങ്ങി
എത്തിച്ചേര്‍ന്ന പുതിയ ലോകത്തുനിന്ന്
ഇനിയും പ്രേമിച്ചു കൊതിതീരാത്ത
നിന്റെ മനസ്സു ഇവിടെയ്ക്
പരന്നെതുന്നതും കാത്തു
ഞങ്ങള്‍ .....

2010, ജൂലൈ 4, ഞായറാഴ്‌ച

വീണ്ടും ഒരു കവിത ...........

എന്റെ ചിന്തകള്‍ക്ക്

തീ പിടിക്കുന്നു

ആ തീ

വാലിലേക്കും

പടരുന്നു

ഞാന്‍ ചാടുകയാണ് ,

പറക്കുകയാണ് .

ഞാന്‍ ഈ നഗരം

കത്തിച്ചു

ചാംബലാക്കും

2010, ജൂൺ 27, ഞായറാഴ്‌ച

നാലാം വാര്‍ഡ്‌

മെഡിക്കല്‍ കോളേജില്‍ എത്തുമ്പോള്‍ രാത്രിയായിരുന്നു. ആശുപത്രിയിലെ രണ്ടു വലിയ സോഡിയം വേപ്പര്‍ ലാമ്പ്‌ ഇരുട്ടിനെ വെല്ലുവിളിച്ചുകൊണ്ടു കത്തി നില്‍പ്പുണ്ടായിരുന്നു .അയാളുടെ അച്ച്ചന്‍ നാലാം വാര്‍ഡില്‍ കിടപ്പുണ്ട് .പനി കൂടുതലാണെന്നും എന്തും സംഭവിക്കമെന്നുമുള്ള വിവരം കിട്ടിയതിനെ തുടര്‍ന്നു ആണ് അയാള്‍ വന്നിരിക്കുന്നത്
.രോഗികള്‍ക്ക്‌ കൂട്ട് വന്നവരും ബന്ധുക്കളുമെല്ലാം ഉറങ്ങാനുള്ള തയ്യാറെടുപ്പിലാണ് .കൊതുകുതിരിയുടെ പുകച്ചുരുളുകള്‍ വായുവില്‍ ലയിച്ചു ചേരുന്നതായി അയാള്‍ കണ്ടു. ഒരുനാള്‍ ഞാനും ഇതു പോലെ.അയാള്‍ മെല്ലെ തലയാട്ടി .
അയാള്‍ വാര്‍ഡിലേക്ക് പ്രവേശിച്ചു .മിക്കവാറും രോഗികള്‍ ഉറങ്ങിക്കഴിഞ്ഞു .ഒരാള്‍ വേദന കൊണ്ടു ഇടയ്കിടെ നിലവിളിക്കുന്നുണ്ട്‌ .
തന്റെ അച്ഛന്റെ കട്ടിലിനരികില്‍ അയാള്‍ എത്തി .കിടക്കയ്ക്ക് ചുറ്റും അമ്മയും ചേട്ടനും അനിയത്തിയും പിന്നെ അച്ഛന്റെ അനിയന്‍മാരും അനിയത്തിമാരും കൂടി നില്‍പ്പുണ്ട്‌ .അയാള്‍ എല്ലാവരുടെയും മുഖത്തേക്ക് നോക്കി .എല്ലാവര്ക്കും ഒരേ വികാരം മാത്രം .
കിടക്കയില്‍ കിടക്കുന്ന രൂപത്തെ കണ്ടു അയാള്‍ ഞെട്ടി .ഒരു മെല്ലിച്ച ശരീരം
തന്നെ അച്ച്ചന്‍കണ്ടു .മെല്ലെ ചിരിക്കാന്‍ ശ്രമിച്ചു .ഇല്ല ,ചിരി പുറത്തെക്ക് വന്നില്ല.
അയാള്ക്ക് മനസ്സിലായി തന്റെ അച്ച്ചന്‍ അവസാന ശ്വാസം വലിക്കുകയാണെന്ന് .ഇപ്പോള്‍ അനക്കമൊന്നുമില്ല .
ഡോക്ടര്‍ വന്നു.ഒരു ഇരുണ്ട നിരക്കാരി .പരിശോധിച്ച ശേഷം അവര്‍ പറഞ്ഞു
"കഴിഞ്ഞു ".അമ്മയുടെ നിലവിളി ആശുപത്രിയെ നടുക്കി .അമ്മയുടെ വിഷമം കാണാനാവാതെ അയാള്‍ പുറത്തേക്കിറങ്ങി .
എല്ലാവരും ഉറങ്ങിയിരിക്കുന്നു .കൊതുകുതിരിയും തീര്‍ന്നിരിക്കുന്നു . പുരതെക്കിരങ്ങിയപ്പോള്‍ വേപ്പര്‍ ലാംപും കേട്ടിരിക്കുന്നു.ഇരുട്ട് ആശുപത്രി കെട്ടിടത്തെ മൊത്തം വിഴുങ്ങിയിരിക്കുന്നു ,അയാളുടെ മനസ്സിനെയും .

2010, ജൂൺ 20, ഞായറാഴ്‌ച

ഉണ്ണി ,"it is infactuation"

ഉണ്ണിയുടെ പ്രേമം കോളേജില്‍ എല്ലാവര്ക്കും അറിയാം .എന്നാല്‍ ഒരാള്ക്ക് മാത്രം അറിയില്ല. അത മറ്റാരുമല്ല ഉണ്ണിയുടെ കാമുകിയായ നീതു തന്നെ.
ഒരു ദിവസം ഉണ്ണി ഇക്കാര്യം പറയാന്‍ അവളുടെ ക്ലാസ്സില്‍ ചെന്നു.അവളോട്‌ പറയുകയും ചെയ്തു .എന്നാല്‍ അവള്‍ പറഞ്ഞ മറുപടി കേട്ട ഉണ്ണി ഞെട്ടിപ്പോയി .
അവള്‍ പറഞ്ഞു ."ഉണ്ണി ,പ്രേമം മന്നാംകട്ട .it is infactuation"
പാവം ഉണ്ണി .ആ പറഞ്ഞതിന്റെ അര്ത്ഥം മനസ്സിലായില്ല .ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല.ഇനി എന്ത് ചെയ്യും .ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റില്‍ കയറി ചോദിച്ചാലോ?.അത വേണ്ട .ഇതു വരെ ആ ക്ലാസുകളിലോന്നും തന്നെ കയരിയിട്ടില്ലല്ലോ.
പെട്ടെന്ന് ഉണ്ണിക്കു ഒരു ബുദ്ധി തോന്നി. ലൈബ്രറിയില്‍ പോയിനോക്കാം .പിന്നെ ഉണ്ണി ഒരു ഉസൈന്‍ ബോല്ട്ടായി മാറി.അങ്ങനെ ഒരിക്കലും ലൈബ്രറിയില്‍ കയറാത്ത ഉണ്ണി ആദ്യമായി ലൈബ്രറിയില്‍ കയറി.ലൈബ്രറിയില്‍,തടിച്ച ഇംഗ്ലീഷ് ഭാഷ നിഘണ്ടുവില്‍ ആ വാക്കിന്റെ അര്ത്ഥം കണ്ട ഉണ്ണിയുടെ ഹൃദയം തകര്ന്നു പോയി.
infactuation=മായ ,മതിഭ്രമം എന്നൊക്കെയാണ് അര്‍ഥങ്ങള്‍.
ഉണ്ണി ഇക്കാര്യങ്ങളെല്ലാം ഞങ്ങളോട് പറയുമ്പോള്‍ അവന്റെ കണ്ണ് നിറഞ്ഞിരുന്നു,വാക്കുകള്‍ മുറിഞ്ഞിരുന്നു.
ഞങ്ങള്‍ പറഞ്ഞു "സാരമില്ല ഉണ്ണി ,it is infactuation ".ഒടുവില്‍ കോളേജ് മുഴുവന്‍ പറഞ്ഞു

"സാരമില്ല ഉണ്ണി, it is infactuation"

2010, ജൂൺ 10, വ്യാഴാഴ്‌ച

പ്രിയ ചെ ............

നീയൊരു വസന്തത്തിന്‍ ഇടിമുഴക്കം

വിപ്ലവത്തിന്‍ തീ ജ്വാല.

നിന്റെ കണ്ണുകള്‍ ലക്ഷ്യത്തിന്‍

നിറകുടം.

നിന്റെ രക്തസാക്ഷിത്വം

ഒരു വിപ്ലവം.

നീ കൊളുത്തിയത്

സമരപന്തങ്ങള്‍ക്ക്.

നിന്റെ ലക്‌ഷ്യം

ഞങ്ങള്‍ക്കറിയാം .

ഞങ്ങള്‍ നിന്റെ പാതകള്‍

പിന്തുടരുന്നു .

പ്രിയ ചെ,നീ

ഞങ്ങളിലുണ്ട്

നീയാണ് ഞങ്ങള്‍

2010, ജൂൺ 4, വെള്ളിയാഴ്‌ച

വീണ്ടും ഒരു കവിത

തിങ്കളാഴ്ച ,

മാതൃഭൂമി തൊഴില്‍ വാര്‍ത്ത‍ .

ചൊവാഴ്ച ,

മാതൃഭൂമി ആഴ്ചപതിപ്പ് .

ബുധനാഴ്ച ,

മനോരമ അവസരങ്ങള്‍.

വ്യാഴാഴ്ച ,

മനോരമ വാരിക.

വെള്ളിയാഴ്ച ,

രാഷ്ട്രദീപിക സിനിമ മാസിക .

ശനിയാഴ്ച ,

ഒന്നുമില്ല .

ഞായറാഴ്ച

ഹാ, സപ്ലിമെന്റുകള്‍ .

2010, മേയ് 30, ഞായറാഴ്‌ച

ഏറ്റുമാനൂര്‍ ആറാട്ട്ഈ ഫോട്ടോസ് എടുത്തത് കൊച്ചച്ചന്റെ ഡിജിറ്റല്‍ കാമറ ഉപയോഗിച്ച് എടുത്തതാണ് .(ദാസ്‌ ഫോട്ടോസ് )

2010, മേയ് 26, ബുധനാഴ്‌ച

കാന്തം

ഇതാ ഉത്തരാധുനീകത തുളുമ്പുന്ന ഒരു കവിത
ഏകാന്തതയാണ് എനിക്ക് ചുറ്റും
ആ ഏകാന്തത പൊട്ടിച്ചപ്പോള്‍
എനിക്ക് ഒരു കാന്തം കിട്ടി
ആ കാന്തം കൊണ്ടു
ഒരു കൊതുകിനെ കൊന്നു
പിന്നെ ,ഒരു പുലിയെ
പിടിച്ചു
ഒസാമ ബിന്‍ ലാദേന്‍
ഈ കാന്തം ചോദിച്ചിട്ടുണ്ട്
എന്റെ പട്ടി കൊടുക്കും

2010, മേയ് 23, ഞായറാഴ്‌ച

എന്നാലും എന്റെ ജോണിക്കുട്ടി ,..............

ടൌണില്‍ ഒരു കല്യാണത്തിനു വന്നതാണ്‌ ഞാന്‍ .ഇവിടെ വരെ വന്ന സ്ഥിതിക്ക് ജോണിക്കുട്ടിയെ കാണാതെ പോകുന്നത് ശരിയല്ലല്ലോ ?.അപ്പോള്‍ നിങ്ങള്‍ ചോദിക്കും എത് ജോണിക്കുട്ടി എന്ന് .കോളേജിലെ എന്റെ പ്രിയപ്പെട്ട കൂട്ടുകാരന്‍ ജോണിക്കുട്ടി .

കോളേജില്‍ അവന്‍ വല്യൊരു സംഭവം തന്നെ ആയിരുന്നു .അവനെ പറ്റി
പറയാനാണെങ്കില്‍ ഒരുപാടുണ്ട് .അതൊക്കെ പിന്നീട് പറയാം .കോളേജ് ബ്യുട്ടി അച്ചുക്കുട്ടി ആണുങ്ങളില്‍ ഒരാള്‍ക്കേ കാന്റീനില്‍ നിന്നു ചായ വാങ്ങി കൊടുത്തിട്ടുള്ളൂ .അത് ഇവന് മാത്രമാണ് .
ആ ജോണിക്കുട്ടിയുടെ വീട്ടിലേക്കാണ് ഞാന്‍ പോകുന്നത് .മനോഹരമായ ഇരുനില വീട് .മുറ്റത്തുനല്ലൊരു പൂന്തോട്ടവും .ഞാന്‍ കോളിംഗ് ബെല്ലില്‍ വിരലമര്‍ത്തി. വാതില്‍ തുറന്നത് അവന്റെ വല്യമ്മച്ചി ആയിരുന്നു .ഒരു ടിപ്പിക്കല്‍ ക്രിസ്ത്യന്‍ അമ്മച്ചി .മനസ്സിനക്കരെ എന്ന സിനിമയിലെ ഷീലാമ്മയെ പോലെ ഒരു രൂപം .
"ജോണിക്കുട്ടി ഉണ്ടോ ?."ഞാന്‍ ചോദിച്ചു ."അവന്‍ പുറത്തേക്ക് പോയല്ലോ."അമ്മച്ചി മറുപടി പറഞ്ഞു ."മോന്‍ കയറി ഇരിക്ക് .അവന്‍ ഇപ്പം വരും .അവന്‍ പറഞ്ഞാരുന്നു മോന്‍ വരുമെന്ന്" അമ്മച്ചി .ഞാനൊന്നു ഞെട്ടി .കാരണം വരുമെന്ന് ഞാന്‍ പറഞ്ഞിരുന്നില്ലല്ലോ .പിന്ന്നെങ്ങനെ ഈ അമ്മച്ചിക്ക് പിടികിട്ടി .
"മോന് കുടിക്കാന്‍ എന്താണ് വേണ്ടത് ?.ചായയോ കാപ്പിയോ ?"അമ്മച്ചി ചോദിച്ചു .
ഞാന്‍ പറഞ്ഞു "ഒന്നും വേണ്ട "
"അത് പറ്റില്ല ഞാന്‍ ചായ എടുക്കാം "അവന്‍ അറിഞ്ഞാല്‍ എന്നെ വഴക്ക് പറയും .അമ്മച്ചി അടുക്കളയിലേക്കു പോയി .അടുക്കളയില്‍ മിക്സി ഓണകുന്ന ശബ്ദം .ഇവിടെ ചായ ഉണ്ടാക്കുന്നത് മിക്സിയിലാണോ ?.ഞാന്‍ ആലോചിച്ച്തിരുന്നപ്പോള്‍ അമ്മച്ചി എത്തി .ഇടതു കയ്യില്‍ ഗ്ലാസില്‍ ഒരു പച്ച ദ്രാവകവും ഉണ്ട് .ഇവിടുത്തെ ചായക്ക്‌ പച്ച നിറമോ?
.
ഞാന്‍ വീണ്ടും ഞെട്ടി .അമ്മച്ചി വലതു കൈ പുറകില്‍ ഒളിച്ചു പിടിച്ചിരിക്കുന്നു. അമ്മച്ചി ആദ്രാവകം എന്റെ നേരെ നീട്ടി .ഞാന്‍ രണ്ടും കല്‍പ്പിച്ചു അത് വാങ്ങി ചുണ്ടോടു ചേര്‍ത്തു . എന്റമ്മോ ,!പാവയ്ക്കയാണ് സാധനം .ഈ അമ്മച്ചിക്ക് ഭ്രാന്താണെന്ന് തോന്നുന്നു .ഞാന്‍ അത് കുടിക്കുന്നില്ലെന്നു കണ്ടപ്പോള്‍ അമ്മച്ചി വലതു കൈ പുറത്തെടുത്തു . ഒരു വെട്ടുകത്തി .ഇതു മുഴു ഭ്രാന്ത് തന്നെ .ഞാന്‍ മനസ്സില്‍ കരുതി .
വെട്ടുകത്തി ഉയര്‍ത്തി പിടിച്ചു അമ്മച്ചി അലറി . "കുടിക്കെടാ"
എന്നാലും എന്റെ ജോണിക്കുട്ടി നീ ഇതു എന്നോടു പറഞ്ഞില്ലല്ലോട .ഇവിടുന്നു എങ്ങനെ രക്ഷപെടും .അമ്മച്ചി ആണെങ്കില്‍ ഭദ്രകാളിയെപ്പോലെ ഉറഞ്ഞു തുള്ളുകയാണ് .എനിക്കൊരു ഐഡിയ തോന്നി .

ഞാന്‍ ആ പാവയ്ക്ക ജ്യുസ് അമ്മച്ചിയുടെ മുഖത്തേക്ക് ഒഴിച്ചു .പെട്ടെന്നുണ്ടായ ആക്രമണത്തില്‍ അമ്മച്ചി ഒന്നു പതറി .ആ നിമിഷത്തില്‍ ഞാന്‍ ഗ്ലാസ്‌ താഴെയിട്ടു പുറത്തേക്ക് ഓടി .ഇടയ്ക്ക് തിരിഞ്ഞു നോക്കിയ ഞാന്‍ കണ്ടത് വെട്ടുകത്തിയുമായി വരുന്ന ജോണിക്കുട്ടിയുടെ വല്യമ്മച്ചിയെ ആണ് .പിന്നെ ഞാന്‍ ഒന്നും നോക്കിയില്ല .തിരിഞ്ഞു നോക്കാതെ ഉസൈന്‍ ബോല്ട്ടിനെ പോലെ പാഞ്ഞു .എന്നാലും എന്റെ ജോണിക്കുട്ടി !

2010, മേയ് 17, തിങ്കളാഴ്‌ച

ഒരു ക്ഷേത്രം ,രണ്ടുത്സവം .

ഒരു മനുഷ്യ ജന്മത്തില്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒരു കാര്യത്തിന് ഞങ്ങളുടെ നാടു സാക്ഷ്യം വഹിക്കാന്‍ പോവുകയാണ് ,ഒരു ക്ഷേത്രത്തില്‍ രണ്ടുത്സവം .
കേരളത്തിലെ പ്രശസ്തമായ ശിവക്ഷേത്രന്ങ്ങളിലോന്നായ ഏറ്റുമാന്നൂര്‍ മഹാദേവ ക്ഷേത്രത്തിലെരണ്ടാമത്തെ ഉത്സവമാണ് നടക്കാന്‍ പോകുന്നത് .പുതിയ സ്വോര്‍ണകൊടിമാര പ്രതിഷ്ടയോടനുബന്ധിച്ചാണ് ഈ ഉത്സവം നടക്കുന്നത്. പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവം
ആദ്യ ഉസ്തവം ഫെബ്രുവരിയില്‍ നടന്നിരുന്നു .
പഴയ കൊടിമാരതെക്കാള്‍ അഞ്ചടി കൂടുതലാണ് പുതിയ കൊടിമരത്തിനു .ഈ മാസം പതോന്പതിനാണ് കൊടിയേറ്റ് .ഇരുപത്തഞ്ചിനു പകല്‍പൂരം .ഇരുപത്തെട്ടിനു ആറാട്ടോടെ ഉത്സവം കൊടിയിറങ്ങും .
ലക്ഷകണക്കിന് ഭക്തരുടെ രണ്ടരവര്‍ഷത്തെ കാത്തിരിപ്പിനാണ് അവസാനം കാണുന്നത് .ഞങ്ങളുടെ നാടായ പേരൂരില്‍ വന്നാണ് ഭഗവാന്‍ കുളിക്കുന്നത് .അതൊരു ആചാരമാണ് .
നിങ്ങള്‍ എല്ലാവരെയും ഞാന്‍ ഈ ഉത്സവത്തിനു ക്ഷണിക്കുന്നു .വരാതിരിക്കരുത് .എന്തായാലും ഈ അപൂര്‍വ ഭാഗ്യം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് ഞങ്ങള്‍ പെരൂരുകാര്‍
(എന്റെ വീടിന്റെ തൊട്ടു മുന്‍പില്‍ കൂടിയാണ് ഈ ആറാട്ട് കടന്നു പോകുന്നത് )

2010, മേയ് 12, ബുധനാഴ്‌ച

സീതാലക്ഷ്മി ടീച്ചര്‍

ഞങ്ങളുടെ ഹൈ സ്കൂള്‍ കാലഘട്ടം ക്രിക്കറ്റ്‌ ഭ്രാന്ത്‌ നിറഞ്ഞതായിരുന്നു .കണക്കു ടീച്ചറെ ഞങ്ങള്‍ വിളിച്ചിരുന്നത്‌ അല്ലെന്‍ ടോനാല്ദ് എന്നായിരുന്നു .ടീച്ചര്‍ എങ്ങോട്ടെങ്കിലും മാരിയലുടന്‍ ഞങ്ങള്‍ ക്രിക്കറ്റിനെ പറ്റി സംസാരിക്കാന്‍ തുടങ്ങും .ഇന്റര്‍വെല്‍ സമയത്ത് ഭയങ്കര ക്രിക്കറ്റ്‌ കളിയാണ്‌ .അത്രയ്ക്ക് ഭ്രാന്തായിരുന്നു .
ടി.വിയില്‍ കളിയുള്ള ദിവസമാണെങ്കില്‍ ഞങ്ങള്‍ സ്കൂളിന്റെ പിറകിലുള്ള ടി.വിക്കടയില്‍ സ്കോര്‍ നോക്കാന്‍ പോകും .
അങ്ങനെ ഒരു ദിവസം ഞാനും ധനീഷും കൂടി സ്കോര്‍ നോക്കാന്‍ പോയി .ഇന്ത്യ -ഓസ്ട്രേലിയ ഏകദിനം .സ്കോര്‍ നോക്കി തിരിച്ചു മതില് ചാടി വന്നത് നേരെസീതാലക്ഷ്മി ടീച്ചറുടെ മുന്‍പിലേക്ക് .
ടീച്ചറെ പറ്റി പറയുകയാണെങ്കില്‍ വലതു കയ്യില്‍ ചൂരലും ഇടതു കയ്യില്‍ ബയോളജി പുസ്തകവും പേടിപ്പെടുത്തുന്ന നോട്ടവും .ടീച്ചറിന്റെ പേര് കേട്ടാല്‍ സ്കൂള്‍ തന്നെ കിടുകിടാ വിറക്കും .സ്ഥലം എസ. ഐ എന്ന് പറഞ്ഞാല്‍ പില്ലെരാരുംപേടിക്കില്ല .എന്നാല്‍ സീതാലക്ഷ്മി ടീച്ചര്‍ എന്ന് കേട്ടാല്‍ എല്ലാവനും ഓടിയൊളിക്കും .അതാണ് സീതാലക്ഷ്മി ടീച്ചര്‍.
ഇങ്ങനെയെല്ലെമുള്ള സീതാലക്ഷ്മി ടീച്ചരുറെ മുന്പിലെക്കാന് ഞാനും ധനീഷും സ്കോര്‍ നോക്കിയാ ശേഷം ചാടി വീണതും .വിശന്നു പൊരിഞ്ഞ സിംഹത്തിന്റെ മുന്‍പില്‍ ചെന്നുപെട്ട മന്പെടകളെ പോലെ ഞങ്ങള്‍ വിറച്ചു നിന്നു.ടീച്ചര്‍ ആണെങ്കില്‍ ദേഷ്യം കയറി നിന്നു വിറച്ചു തുള്ളുകയാണ് .ഞങ്ങളാണെങ്കില്‍ ടീച്ചറുടെ മുഖത്ത് നോക്കാന്‍ പെടിയയതു കാരണം തല താഴ്ത്തിയാണ് നില്പ് .
ടീച്ചര്‍ ഞങ്ങളോട് ചോദിച്ചു ."എവിടെപ്പോയതാട രണ്ടുപേരും ."
" സ്കോര്‍ നോക്കാന്‍ ."ഞങ്ങള്‍ എങ്ങിനെയോ മറുപടി പറഞ്ഞു.
ടീച്ചറുടെ ചൂരല്‍ ഞങ്ങളുടെ ദേഹത്ത് വീഴുമെന്നാണ് ഞങ്ങള്‍ കരുതിയത്‌ .പക്ഷെ, പകരം ടീച്ചറുടെ മുഖത്ത് ഒരു പുഞ്ചിരി ആനുണ്ടായത് .ടീച്ചര്‍ ഞങ്ങളോട് വളരെ സൌമ്യമായി ചോദിച്ചു ."എന്നിട്ട് സ്കോര്‍ എത്രയായി."
ഞങ്ങള്‍ സ്കോര്‍ പറഞ്ഞു .ടീച്ചര്‍ക്ക്‌ ഞങ്ങളുടെ ക്രിക്കറ്റ്‌ ഭ്രാന്ത് മനസ്സിലായത് കൊണ്ടാവണം ഞങ്ങളെ ടീച്ചര്‍ തല്ലിയില്ല .അങ്ങനെ ടീച്ചറുടെ കയ്യില്‍നിന്നും ആദ്യമായി അടി കൊള്ളാതെ
രക്ഷപെട്ടു .

.

2010, മേയ് 9, ഞായറാഴ്‌ച

ഒരു ഹമ്മര്‍ വേണം എനിക്ക് ,

പിന്നെ ഒരു എ കെ ഫോര്ടിസെവേനും

ഒരു ടിപ്പെരും .
അവന്റെ ബന്ധനത്തില്‍ നിന്നും
ഞാന്‍ രക്ഷപെട്ടു .
കൊല്ലണം എനിക്കവനെ .
ആദ്യം ഞാന്‍ ഹമ്മര്‍ കയറ്റും

അവന്റെ നെഞ്ചത്ത്‌ .

പിന്നെ എ കെ ഫോര്ടിസേവെന്‍ .

അതുകഴിഞ്ഞ് ടിപ്പെരും ഞാന്‍

ഉപയോഗിക്കും .

പക്ഷെ ,ഞാന്‍ എങ്ങനെ

എന്റെ ആത്മാവിനെ

കൊല്ലും?..........

2010, ഏപ്രിൽ 27, ചൊവ്വാഴ്ച

ഫ്രാന്‍സിസ് ഇട്ടിക്കോര

ഈ നോവല്‍ വായിച്ചപ്പോള്‍ എന്തെങ്കിലും എഴുതണമെന്നു തോന്നി .അത് കൊണ്ട് എഴുതുന്നു .ദാ,പിടിച്ചോ

``ഫ്രാന്‍സിസ്‌ ഇട്ടിക്കോര' മലയാളപുസ്‌തക പ്രസാധന രംഗത്ത്‌ പുതിയ റെക്കോര്‍ഡ്‌ സൃഷ്‌ടിക്കുന്നു. ടി.ഡി. രാമകൃഷ്‌ണന്‍ രചിച്ച ഈ നോവല്‍ ആറുമാസംകൊണ്ട്‌ നാലുപതിപ്പുകള്‍ വിറ്റുതീര്‍ത്താണ്‌ ചരിത്രം സൃഷ്‌ടിച്ചിരിക്കുന്നത്‌. മലയാള നോവല്‍രംഗത്ത്‌ ഇത്രകുറഞ്ഞ കാലംകൊണ്ട്‌ നാലുപതിപ്പുകള്‍ പ്രസിദ്ധീകരിക്കുന്നത്‌ ആദ്യസംഭവമാണ്‌. അഞ്ചാമത്തെ പതിപ്പിന്റെ അച്ചടിയിലാണിപ്പോള്‍ പ്രസാധകരായ ഡി സി ബുക്‌സ്‌. 150 രൂപയാണ്‌ നോവലിന്റെ വില.
സാധാരണവായനക്കാരേയും ബുദ്ധിജീവികളെയും ഒരുമിച്ച്‌ ആകര്‍ഷിക്കാന്‍ കഴിഞ്ഞ ജനപ്രിയ നോവലാണ്‌ ഫ്രാന്‍സിസ്‌ ഇട്ടിക്കോര.
ഫ്രാന്‍സിസ്‌ ഇട്ടിക്കോര എന്ന കോരപ്പാപ്പന്‌ കുടുംബത്തിലെ വിദൂരമായൊരു കണ്ണിയായ സേവ്യര്‍ ഇട്ടിക്കോരയുടെ ഇ മെയില്‍ സന്ദേശംലഭിക്കുന്നതിലൂടെയാണ്‌ നോവല്‍ ആരംഭിക്കുന്നത്‌. പെണ്‍കുട്ടികളെ ക്രൂരമായി ബലാല്‍സംഗം ചെയ്യുന്നതിനായി പട്ടാളത്തില്‍ ചേര്‍ന്ന്‌ ഇറാഖില്‍ നായാട്ടിനിറങ്ങിയ നരഭോജിയാണ്‌ സേവ്യര്‍ ഇട്ടിക്കോര. ഇറാഖില്‍ ഒരു പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്‌ത്‌ മാനസിക രോഗകേന്ദ്രത്തില്‍ ഒരു വര്‍ഷം ചികിത്സയില്‍ കഴിഞ്ഞ ഇട്ടിക്കോര തന്റെ നഷ്‌ടമായ ഉദ്ധാരണശേഷി വീണ്ടെടുക്കാനും തന്റെ പിതൃപരമ്പരയുടെ വേരുകള്‍ തിരയാനുമാണ്‌ കേരളത്തിലേക്ക്‌ വരാന്‍ ആഗ്രഹിക്കുന്നത്‌. സേവ്യര്‍ ഇട്ടിക്കോരയെ സൈബര്‍ സ്‌പേസില്‍ കണ്ടുമുട്ടുന്നത്‌ കൊച്ചിയിലെ സ്വകാര്യ രതികേന്ദ്രമായ ബോഡി സ്‌കൂള്‍ നടത്തുന്ന രേഖ എന്ന കോളജ്‌ അധ്യാപികയാണ്‌. രതിയും ഹിംസയും ചരിത്രത്തിന്റെ നിഗൂഢതകളും മാത്രമല്ല, പതിനെട്ടാം കൂറ്റുകാര്‍ എന്നറിയപ്പെടുന്ന കോരപ്പാപ്പന്റെ കുടുംബ രഹസ്യങ്ങളും ദുരൂഹതകളുമാണ്‌ നോവല്‍ കെട്ടഴിക്കുന്നത്‌.
കോര ഒരു മിത്തോ യാഥാര്‍ത്ഥ്യമോ എന്ന്‌ വേര്‍തിരിക്കാന്‍ കഴിയുന്നില്ല, ചരിത്രത്തില്‍ അങ്ങനെയൊരാള്‍ ഉണ്ടായിരുന്നുവെന്ന്‌ ഉറപ്പിച്ചുപോകും വിധം സങ്കീര്‍ണ്ണമാണ്‌ കോരപ്പാപ്പന്റെ ജീവിതം. പതിനഞ്ചാം നൂറ്റാണ്ടില്‍ ആരംഭിക്കുന്ന കേരളത്തിന്റെ വ്യാപാര ചരിത്രത്തിനൊപ്പം ആരംഭിച്ച്‌ പേര്‍ഷ്യന്‍ ഗണിത ശാസ്‌ത്രത്തിന്റെ ചരിത്രത്തിലൂടെ സഞ്ചരിച്ച്‌ കുന്ദംകുളത്തിന്റെ വ്യാപാരയുക്തികളുമായി ബന്ധിപ്പിക്കുന്ന അസാധാരണവും വിപുലവുമായ ഭൂമിശാസത്ര- ചരിത്ര-കാലങ്ങളാണ്‌ നോവലില്‍ തെളിയുന്നത്‌. കോരപ്പാപ്പന്റെ ജീവചരിത്രം നോവലിന്റെ ഒരുപകഥയാണ്‌. പതിനെട്ടാം കൂറ്റുകാരുടെ ചരിത്രം തേടിപ്പോകുന്ന രേഖയുടെയും കൂട്ടുകാരുടെയും കഥ മറ്റൊരു നിഗൂഢ ദേശത്തെക്കുറിച്ച്‌ പറയുന്നു. സേവ്യര്‍ ഇട്ടിക്കോരയുടെ സഞ്ചാരവും രതിയും ഏറ്റുമുട്ടലുകളും ഹിംസയും നരഭോജനവും നോവലില്‍ സമാന്തരമായി വളരുന്നു. ഗണിതശാസ്‌ത്രത്തെ സൂക്ഷ്‌മതലത്തില്‍ പ്രമേയഘടനയില്‍ നിബന്ധിച്ചുകൊണ്ട്‌ കേരളത്തിന്റെ ഗണിത ചരിത്രം അന്വേഷിക്കുന്നുണ്ട്‌ നോവല്‍. ഗണിതശാസ്‌ത്ര അധ്യാപികയായ മൊറിഗാമിയുടെ ബ്ലോഗിലൂടെ ചുരുള്‍ നിവരുന്ന ചരിത്രം ഒരേസമയം കോരപ്പാപ്പന്റെയും കേരളത്തിന്റെ ഗണിത ഭൂതകാലത്തിന്റേതുകൂടിയാണ്‌.
ആഗോള വല്‍ക്കരിക്കപ്പെടുന്ന വായനയുടെ ലോകത്ത്‌ ജനപ്രിയ നോവലെഴുത്തിന്റെ സാധ്യതകളെയാണ്‌ ടി ഡി രാമകൃഷ്‌ണന്റെ ഫ്രാന്‍സീസ്‌ ഇട്ടിക്കോര പ്രയോജനപ്പെടുത്തുന്നത്‌. സാഹിത്യരചനയുടെ നടപ്പുശീലങ്ങളെ മാരകമാംവണ്ണം മുറിവേല്‍പ്പിക്കുകയാണ്‌ ഈ കൃതി. തൃശൂര്‍ ജില്ലയിലെ എയ്യാലിയില്‍ ജനിച്ച ടി ഡി രാമകൃഷ്‌ണന്‍ പാലക്കാട്‌ റയില്‍വേ ഡിവിഷനില്‍ ഡെപ്യൂട്ടി ചീഫ്‌ കണ്‍ട്രോളറായി ജോലി ചെയ്യുന്നു. പ്രശസ്‌ത സേവനത്തിനുള്ള റയില്‍വേ മന്ത്രാലയത്തിന്റെ ദേശീയ പുരസ്‌കാരം 2003ല്‍ ലഭിച്ചു. തമിഴ്‌ മലയാള വിവര്‍ത്തകന്‍കൂടിയായ രാമകൃഷണന്‌ വിവര്‍ത്തനത്തിനുള്ള ഇ കെ ദിവാകരന്‍ പോറ്റി അവാര്‍ഡ്‌ `നല്ലി ദിശൈ എ`്‌' പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്‌. ടി ഡി രാമകൃഷ്‌ണന്റെ രണ്ടാമത്തെ നോവലാണിത്‌. ആദ്യനോവല്‍ ആല്‍ഫ.


2010, ഏപ്രിൽ 25, ഞായറാഴ്‌ച

ബ്ലോഗ്ഗെരുടെ അഭിമാനം .

ഒരു ബ്ലോഗ്ഗര്‍ ആയതില്‍ ഞാന്‍ അഭിമാനിക്കുന്നു .കാരണം മറ്റൊന്നുമല്ല, എന്റെ ബ്ലോഗ്ഗ് വായിച്ച മുട്ടം സര്‍ എന്നെ വിളിച്ചു ചോദിച്ചു ,എങ്ങനെ ഈ ബ്ലോഗ്ഗിങ്ങില്‍ ചെന്ന് പെട്ട് എന്ന് .
ഞാന്‍ പറഞ്ഞു ,ഞാന്‍ കുറച്ചൊക്കെ വായിക്കും .അങ്ങനെയൊക്കെയാണ് ഞാന്‍ ഇവിടെ ചെന്ന് പെട്ടെത് എന്ന് .അദ്ദേഹം എന്റെ ഓര്‍ക്കുട്ട് ഫ്രെണ്ട് ആണ് കേട്ടോ.
മുട്ടം സര്‍ ആരാണെന്നു ചോദിച്ചാല്‍ അദ്ദേഹം എന്നെ കോളേജില്‍ മലയാളം പഠിപ്പിച്ച പ്രോഫ്ഫെസ്ര്‍ ആണ് .അങ്ങനെയുള്ള ആളാണ് എന്നെവിളിച്ച് ഈ ബ്ലോഗ്ഗിങ്ങിന്റെ പരിപാടി എങ്ങനെയാണെന്ന് എന്നോടു ചോദിച്ഹത്.അതുകൊണ്ട് ഞാന്‍ അഭിമാനിക്കുന്നു,ഒരു ബ്ലോഗ്ഗര്‍ ആയതില്‍ .
സാറിന്റെ അഭിപ്രായത്തില്‍ ഈ കമ്പ്യൂട്ടര്‍ അദ്ദേഹത്തിന്റെ കാലഘട്ടത്തിനു ശേഷം ഉണ്ടായതാനത്രേ.
സര്‍ ബ്ലോഗ്ഗ് തുടങ്ങുമെന്ന് പറഞ്ഞിരുന്നു .തുടങ്ങിയാല്‍ നല്ല പോസ്റ്റുകള്‍ നമുക്ക് പ്രതീക്ഷിക്കാം .സാറിന് ഒരുപാടു നന്ദി ഞാന്‍ രേഖപെടുത്തുന്നു .

2010, ഏപ്രിൽ 11, ഞായറാഴ്‌ച

കാഴ്ച്ചയുടെ നീതിശാസ്ത്രം

എന്റെ സിനിമ കഴ്ചകലെക്കുരിച്ചാണ് ഞാന്‍ പറയുന്നത് .നസീര്‍ ,സത്യന്‍ തുടങ്ങിയവരുടെ ബ്ലാക്ക്‌ &വൈറ്റ് സിനിമകള്‍ കാണില്ലായിരുന്നു .100 പാവയ്ക്ക ജ്യുസ് കുടിക്കാം ,എന്നാല്‍ ഒരു സത്യന്‍ പടം .
ടൈറ്റില്‍ കാര്‍ഡില്‍ ഒരേ ഒരു കാര്യമേ ശ്രദ്ധിക്കു .അത് സ്ടുന്റ്റ് ആണ് .അല്ലാതെ തിരക്കഥ ആരാണെന്നോ സംവിധായകന്‍ ആരാണെന്നോ അല്ല .മാഫിയ ശശി ആണ് അന്ന് സൂപ്പര്‍ താരം.
പിന്നീട് സുരേഷ് ഗോപിയായി നമ്മുടെ താരം .മാഫിയ ,കമ്മിഷണര്‍ ,കാശ്മീരം തുടങ്ങിയ സിനിമകള്‍ കണ്ടു കൊരിതരിച്ചിട്ടുണ്ട് .അങ്ങേരു അക്ക്ഷോന്‍ ഹീറോ ആണല്ലോ .

ബാബു ആന്റണി വന്നപ്പോള്‍ അയാളായി നാമ്മുടെ താരം .നീണ്ട തലമുടി ,നല്ല പൊക്കം ,പോരാത്തതിന് കരാട്ടെയും .നമുക്കത് മതി .മലയാള ബ്രൂസ് ലീ .
കാഴ്ചകള്‍ തുടരുന്നു .

2010, ഏപ്രിൽ 10, ശനിയാഴ്‌ച

ഒരു ഹൃദയം .

പ്രിയസഖി വരൂ

എന്‍ ചാരെ .

മറന്നുപോയ്‌
നിന്‍ മുഖം
എന്നുള്ളില്‍ .
ക്ഷമിക്ക നീ
എന്നോട് ,
പാവമാം
ഈ കാമുക
ഹൃദയത്തോട് .

2010, ഏപ്രിൽ 4, ഞായറാഴ്‌ച

ബ്ലോഗ്ഗിങ്ങില്‍ ഒരു കൊല്ലം .

ബ്ലോഗ്ഗിങ്ങില്‍ ഞാന്‍ ഒരു കൊല്ലം പൂര്‍ത്തിയാക്കുന്നു .ഒരു ബ്ലോഗ്ഗര്‍ ആകുക എന്നത് എന്റെ ഒരു ആഗ്രഹമായിരുന്നു .അത് നടന്നു.ആകെ പതിനാല് പോസ്റ്റുകളെ ഉള്ളൂ എങ്കിലും ഞാന്‍ ഹാപ്പി ആണ് .എന്റെ പോസ്റ്റ്‌ വായിച്ചു കമന്റ്‌ ഇട്ട എല്ലാവര്ക്കും നന്ദി .തുടര്‍ന്നും നിങളുടെ സഹകരണം പ്രതീക്ഷിക്കുന്നു .നന്ദി

2010, ഫെബ്രുവരി 6, ശനിയാഴ്‌ച

അങ്ങനെ അവളും പോയി ...............

അവളുടെ കല്യാണം കഴിഞ്ഞു.അവള്‍ ആരാണെന്നു ചോദിച്ചാല്‍ അവളെന്റെ കാമുകി ആയിരുന്നു. പക്ഷെ ഞാന്‍ അവളുടെ കാമുകന്‍ ആയിരുന്നില്ലല്ലോ .അവളെന്നെ ഒരു ഫ്രെണ്ടയിട്ടാണ് കാണുന്നത് .കാരണം അവള്‍ക്കൊരു കമുകനുണ്ടല്ലോ.കമുകനുന്ടെന്നു അറിഞ്ഞിട്ടും ഞാന്‍ അവളെ പ്രണയിച്ചു .അതവള്‍ക്ക്‌ മനസ്സിലായിട്ടുണ്ടാവില്ല .കാരണം ഞാന്‍ അവളോടു എന്റെ പ്രണയം പറഞ്ഞിട്ടില്ല.പ്രനയിക്കനാവില്ല എനിക്ക് അവളെ.
പ്ലസ്‌ 2vil ഞാനും അവളും ഒരുമിച്ചായിരുന്നു പഠിച്ചത് .ലവ് അറ്റ്‌ ഫസ്റ്റ് സൈറ്റ് ,അത് ഞാന്‍ അനുഭവിച്ചറിഞ്ഞു അവളില്‍ നിന്നും .പക്ഷെ അവളുടെ പ്രേമം പത്താം ക്ലാസ്സിലേ തുടങ്ങി .അവളെ കുറ്റം പറയാന്‍ പറ്റുമോ?.അവളുടെ കാമുകനെ ഞാന്‍ ഇത് വരെ കണ്ടിട്ടില്ല .കണ്ടവര്‍ പറഞ്ഞത് അവള്‍ക്കു അവന്‍ ചെരില്ലന്നാണ് .
പത്രത്തിലെ ചരമക്കോളത്തില്‍ ഇവന്റെ പേര് ഞാന്‍ നോക്കാറുണ്ട് കേട്ടോ .........(ചുമ്മാ പറഞ്ഞതാ )
കോളേജില്‍ ചെന്നപ്പോള്‍ അവിടെയും ഉണ്ടവള്‍.ഇത്തവണ അവള്‍ കെമിസ്ട്രിയും ഞാന്‍ ബോട്ടണിയും .അവളെ കാണുമ്പോള്‍ ഞാന്‍ ഒഴിഞ്ഞു മാറും.മറ്റൊന്നുംകൊണ്ടല്ല അവളോടു മിണ്ടാനുള്ള എന്റെ ലജ്ജ കൊണ്ടാണ് കേട്ടോ .പ്ലസ്‌ ടു വില്‍ രണ്ടു കൊല്ലം അവളെ കണ്ടാല്‍ മതിയായിരുന്നു .ഇനി അവളെ മൂന്നുകൊല്ലം കൂടി കാണണം .മ്ജന്‍ മൂന്നു കൊല്ലം അവളെ കണ്ടു .ആകെ അഞ്ചു കൊല്ലം ഞാന്‍ അവളെ കണ്ടു കൊണ്ടിരുന്നു.വളരെ വേദനാജനകമായിരുന്ന ആ അഞ്ചു കൊല്ലം .
പിന്നെയും ഞങ്ങള്‍ കണ്ടു മുട്ടി.അവള്‍ ബി എഡിന് പഠിക്കുന്നു.ഞാന്‍ ജോലിചെയ്യുന്നു .ബസ്‌ സ്ടാന്റില്‍ അവളെയും കത്ത് ഞാന്‍ നില്‍ക്കും .അവള്‍ എന്നെ നോക്കിച്ചിരിക്കും .അവളെ കാണുമ്പോള്‍ എന്റെ ഹൃദയം ഉറക്കെ മിടിക്കാന്‍ തുടങ്ങും .പറഞ്ഞറിയിക്കാനാവാത്ത ഒരു വികാരം എന്റെ ശരീരത്തിലൂടെ കടന്നുപോകും .അവള്‍ക്കു ഈ വികാരങ്ങള്‍ ഒന്നുംതന്നെ ഉണ്ടാകാനിടയില്ല .

അനുയായികള്‍