2010, ജൂലൈ 23, വെള്ളിയാഴ്‌ച

അമ്മാവന്റെ കവിത -3

ഏറ്റുമാനൂര്‍ കാവ്യവേദി ഉണ്ണി കൃഷ്ണന്‍ കഞ്ഞിരത്തനം സ്മാരക മിത്ര പുരസ്കാരം( 2009)നേടിയ കവിത

ചൂല് എ കെ47 നു സമാനമാക്കി
പ്രധിരോധിച്ചിട്ടും ഒരുവള്‍ക്ക്‌
സ്ത്രീത്വം കാക്കനാകുന്നില്ല .

സടയുനരുന്ന
പുരുഷകേസരികള്‍
അതിരുകള്‍ ഭേതിച്ചുകൊന്ടെയിരിക്കുന്നു

മുറ്റത്ത്‌
ചിതറിക്കിടക്കുന്ന
പൊട്ടിയ സ്നേഹത്തിന്റെ
ചില്ലടയാളങ്ങള്‍ കുനിഞ്ഞുനിന്ന്‌
പെരുക്കിമാട്ടുന്ന വിരല്‍ത്തുമ്പുകളില്‍
ചോരപൊടിയുന്നു .

അടച്ചിട്ട വാതിലുകള്‍ക്ക് പുറകില്‍
അഴിഞ്ഞമുടിക്കെട്ടും ഉടയാടകളും
ഉടഞ്ഞു വീഴുന്നു .

അടിഞ്ഞുകൂടുന്ന അസംതൃപ്ത നിമിഷങ്ങളിലും
കിടക്കവിരിപ്പിലെ മുല്ലപ്പൂക്കളുടെ മണം
എന്നെ കൊഴിഞ്ഞകന്നു.

പുകയീട്ടു കരുവാളിച്ച മുഖത്തേക്ക്
അര്‍ദ്ധരാത്രിയില്‍ മദ്യത്തിന്റെ
രൂക്ഷഗന്ധം കലര്ന്ന നിശ്വാസം.

കുടംകമിഴിതി വെള്ളം ഒഴിക്കരുത് .
ജാലകങ്ങള്‍ തുറന്നിടാം നമുക്കു,
വിലങ്ങിടാം കാപട്യങ്ങള്‍ക്കു .

തുടലഴിഞ്ഞ നിസ്സബ്ദ്തയെ
തളക്കാന്‍
ഇനിയുമാര്‍ക്കുമാവില്ല .

പ്രിയപ്പെട്ടവരേ ,അമ്മാവന്റെ കവിത ഇതോടെ ഈ ബ്ലോഗ്ഗില്‍ അവസാനിക്കുകയാണ് .ഈ കവിതകള്‍ വായിച്ചു അഭിപ്രായം അറിയിച്ച എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. നമസ്കാരം .

16 അഭിപ്രായങ്ങൾ:

 1. മുറ്റത്ത്‌
  ചിതറിക്കിടക്കുന്ന
  പൊട്ടിയ സ്നേഹത്തിന്റെ
  ചില്ലടയാളങ്ങള്‍ കുനിഞ്ഞുനിന്ന്‌
  പെരുക്കിമാട്ടുന്ന വിരല്‍ത്തുമ്പുകളില്‍
  ചോരപൊടിയുന്നു .

  നന്നായിരിക്കുന്നു. ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 2. പുകയീട്ടു കരുവാളിച്ച മുഖത്തേക്ക്
  അര്‍ദ്ധരാത്രിയില്‍ മദ്യത്തിന്റെ
  രൂക്ഷഗന്ധം കലര്ന്ന നിശ്വാസം.

  നല്ല വരികളോടെ...
  നന്നായിരിക്കുന്നു.

  ടൈപ്പ് ചെയ്യുമ്പോള്‍ അക്ഷരങ്ങള്‍ ശരിയാക്കി ടൈപ്പ് ചെയ്യാന്‍ നോക്കണം.
  ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 3. "സടയുനരുന്ന
  പുരുഷകേസരികള്‍
  അതിരുകള്‍ ഭേദിച്ചുകൊണ്ടേയിരിക്കുന്നു "

  കേരളത്തില്‍ ഇപ്പോഴും പുരുഷമേധാവിത്വം കൊടികുത്തി വാഴുന്നു..അടിച്ചമര്‍‌ത്തപ്പെട്ട, പ്രതികരണ ശേഷി നഷ്ടപ്പെട്ട സ്ത്രീകള്‍!

  മറുപടിഇല്ലാതാക്കൂ
 4. പുകയീട്ടു കരുവാളിച്ച മുഖത്തേക്ക്
  അര്‍ദ്ധരാത്രിയില്‍ മദ്യത്തിന്റെ
  രൂക്ഷഗന്ധം കലര്ന്ന നിശ്വാസം
  നല്ല ശക്തമാര്‍ന്ന ബിംബങ്ങള്‍ എഴുത്ത് തുടരട്ടെ ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 5. kalaapam avasaanippikkanullathalla. ezhuthth thutarnnukonteyirikku. eth thutakkam nathramaakatte.

  മറുപടിഇല്ലാതാക്കൂ
 6. അവാർഡിന് അഭിനന്ദനങ്ങൾ

  അക്ഷരതെറ്റുകൾ ഒഴിവാക്കി ടൈപ്പ് ചെയ്യാൻ ശ്രമിക്കുക. പ്രത്യേകിച്ച് കവിതയാവുമ്പോൾ

  മറുപടിഇല്ലാതാക്കൂ
 7. കൊള്ളാം നന്നായിരിക്കുന്നു.-

  മറുപടിഇല്ലാതാക്കൂ
 8. അവാര്‍‌ഡിന്‌ അഭിനന്ദങ്ങള്‍. എഴുത്ത് നിര്‍‌ത്താതെ തുടരുക.

  മറുപടിഇല്ലാതാക്കൂ
 9. പേരൂരാൻ, തങ്കളുടെ കവിത ഇഷടമായ്‌..എല്ലാ ആശംസകൾ

  മറുപടിഇല്ലാതാക്കൂ

അനുയായികള്‍