2010, ജൂലൈ 28, ബുധനാഴ്‌ച

ഗോബി മഞ്ചൂരി


ആ ഹോട്ടെലിന്റെ മെനു കാര്‍ഡില്‍ അങ്ങനെയൊരു പേര് കണ്ടപ്പോള്‍ ഞാന്‍ പിന്നെയൊന്നും ആലോചിച്ചില്ല ,ഞാന്‍ ഗോബി മന്ചൂരിക് ഓര്‍ഡര്‍ കൊടുത്തു .വെള്ളയും വെള്ളയും യൂണിഫോമിട്ട നീളന്‍ തൊപ്പി വച്ച ഒരു വെയ്ടെര്‍.


ഞാന്‍ ആദ്യമായിട്ടാണ് ഒരു ഗോബി മഞ്ചൂരി കഴിക്കുന്നത്‌ .അതുകൊണ്ട് അത് എങ്ങനെയുള്ള ഭക്ഷണമാണെന്ന് എനിക്കറിയല്ല .അതിന്റെ ഒരു ടെന്‍ഷനും എനിക്കുണ്ടായിരുന്നു.

ഞാന്‍ ഓര്‍ഡര്‍ നല്‍കിയപ്പോള്‍ കാഷ്യര്‍ ,നീ ഗോബി മഞ്ചൂരി കഴിക്കാന്‍ മാത്രം ആയോ എന്നമട്ടില്‍ എന്നെയൊന്നു നോക്കി. ഹും, എന്റെ കാശുകൊണ്ട് ഞാന്‍ ഇഷ്ടമുള്ളത് കഴിക്കും , നീ ആരാട എന്നാ മട്ടില്‍ ഞാനും ഒന്ന് നോക്കി .

അങ്ങനെ നമ്മുടെ ആവി പറക്കുന്ന ഗോബി മഞ്ചൂരി എത്തി .മറ്റുള്ളവരുടെ ഒക്കെ മുഖത്ത് എന്നോടുള്ള ബഹുമാനവും ആദരവും കാണാം .ഒരു കളര്‍ഫുള്‍ മഞ്ചൂരി .

ഒരു സ്പൂണ്‍ കൊണ്ട് മഞ്ചൂരി വായിലിട്ട ഞാന്‍ ഞെട്ടിപ്പോയി ,നമ്മുടെ കോളിഫ്ലോവേര്‍ .ഇത് തിന്നനാണോ ഞാന്‍ ഇത്ര വിഷമിച്ചത് .ആള്‍ക്കാരുടെ നോട്ടത്തിന്റെ അര്‍ഥം ഇപ്പോഴനെനിക്ക് മനസ്സിലായത് .

ഇവിടുന്നു എങ്ങനെ രക്ഷപെടും എന്ന് ആലോചിക്കുന്പോഴാണ് എന്റെ പതിനായിരം രൂപ വിലയുള്ള മൊബൈല്‍ ശബ്ദിക്കുന്നത്‌.നമ്പര്‍ കണ്ടപ്പഴേ മനസ്സിലായി അത് ഐഡിയക്കാരുടെ പരസ്യമാണെന്നു .

ഞാന്‍ മൊബൈല്‍ ചെവിയില്‍ വച്ച് സംസാരിക്കാന്‍ തുടങ്ങി .(അത് പരസ്യം തന്നെആയിരുന്നു ) .
ഹലോ ,
...............,
ങേ, ആക്സിടെന്ടോ ,ആര്‍ക്കു ,
....................
അവനോ ?,എവിടെ വച്ച്?
............................
ഐ സീ യു വിലോ ,ഞാന്‍ ഇതാ വര്ന്നൂ .
ഇത്രയും പറഞ്ഞ ശേഷം ഞാന്‍ ഫോണ്‍ കട്ട് ചെയ്തു . അവര്‍ വിചാരിച്ചു അവന്റെ കൂടുകാരന് എന്തോ പറ്റിയെന്നു .
ഇതൊക്കെ എന്റെയൊരു നമ്പര്‍ ആണെന്ന് അവര്‍ക്കറിയില്ലല്ലോ.പാവങ്ങള്‍ . അങ്ങനെ ബില്ല് കൊടുത്തു ഗോബി മഞ്ചൂരി തിന്നാതെ ഞാന്‍ അവിടുന്നു ഈസിയായി സ്കൂട്ടായി .

16 അഭിപ്രായങ്ങൾ:

  1. പേരൂരാനേ, ഇത്രയും സ്വാദുള്ള ഒരു കറിയെ വെറുമൊരു "കോളിഫ്ലവര്‍" എന്നു പറഞ്ഞ് പുച്ഛിച്ചത് തീരെ ശരിയായില്ലട്ടോ. ദേ, ഇതൊന്നും നോക്കൂ..എന്താ ഇവനൊരു കുറവ്‌?

    മറുപടിഇല്ലാതാക്കൂ
  2. ഞാനും കഴിച്ചിട്ടില്ല ഈ ഗോപി ചേട്ടനെ. ഇനി ഒന്ന് കൂടി ആലോചിക്കേണ്ടിയിരിക്കുന്നു...!!

    മറുപടിഇല്ലാതാക്കൂ
  3. ഇങ്ങനെ പലര്‍ക്കും പറ്റാറുണ്ട്
    :-)

    മറുപടിഇല്ലാതാക്കൂ
  4. "ഞാന്‍ ശ്രീകുമാര്‍ .ഒടുക്കത്തെ ഗ്ലാമറും മുടിഞ്ഞ ബുദ്ധിയും .ഞാന്‍ എന്ത് ചെയ്യും"

    പ്രൊഫൈല്‍ കണ്ടപ്പോഴേ തോന്നി, ഇതൊക്കെ തന്നെയാ ചെയ്യാന്നു!
    എന്നാലും എന്റെ "കൊളീ"..

    മറുപടിഇല്ലാതാക്കൂ
  5. എന്തായാലും കാശ് കൊടുത്തതല്ലേ. മുഴുവനും തിന്നാമായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  6. കൊള്ളാം
    നല്ല ബുദ്ധി..

    എതായാലും മഞ്ജൂരിയൻ പരിചയമായല്ലോ..:)

    മറുപടിഇല്ലാതാക്കൂ
  7. പാർസൽ ആക്കാമായിരുന്നു. “ആർക്കാ?” എന്നു് ചോദിച്ചാൽ, ആക്സിഡന്റായിക്കിടക്കുന്ന സുഹൃത്തിനാ എന്നു് പറയുകയുമാവാം.

    മറുപടിഇല്ലാതാക്കൂ
  8. എന്താ പെരൂരാനെ ...ഗോബി എന്തൂരി എന്നാ.......ഓ മഞ്ചൂരി ....
    എന്നാലും ഒരു പാര്‍സല്‍ എങ്കിലും ആക്കി എടുക്കാമായിരിന്നു, കോളി ആണെങ്കിലും അവന്‍ മോശമല്ലല്ലോ ..പിന്നെന്താ ? :)

    മറുപടിഇല്ലാതാക്കൂ
  9. കാശ് കൊടുത്ത സ്ഥിതിക്ക്..

    മറുപടിഇല്ലാതാക്കൂ
  10. അപ്പോള്‍ പേരൂരാന്‍ കഴിച്ചത് 'ഗോബി മഞ്ചൂരിയന്‍ ' ആവില്ല, ആ പേരില്‍ വേറെന്തോ ആയിരിക്കും. ശരിക്കുമുള്ള 'ഗോബി മഞ്ചൂരിയന്‍' കഴിച്ചിരുന്നെങ്കില്‍, അവിടെയുള്ളത് മുഴുവന്‍ പാര്‍സല്‍ വാങ്ങിയേനെ... എന്തായാലും ആ വായാടി പറഞ്ഞ ലിങ്ക് ഒന്നു നോക്കു ട്ടോ...

    മറുപടിഇല്ലാതാക്കൂ
  11. മുടിഞ്ഞ ഒരു ഗോബിയും ഒടുക്കത്തെഒരു മഞ്ചൂരിയും

    മറുപടിഇല്ലാതാക്കൂ
  12. മലയാളിയായാല്‍ ഇങ്ങനെതന്നെ വേണം!

    മറുപടിഇല്ലാതാക്കൂ
  13. എടുത്താ പൊങ്ങാത്ത ഗമ!!!!!!!!!!!!!
    പണവും ആ നല്ല വിഭവവും വെറുതെ കളഞ്ഞു.
    കോളിഫ്ലവർ നട്ട് വളർത്തിയ കർഷകനെ മുതൽ ആ വിഭവം വിളമ്പിത്തന്ന വെയിറ്റർ വരെയുള്ളവരുടെ അദ്ധ്വാനത്തെ പരിഗണിച്ചില്ല. പിന്നെ കള്ളവും പറഞ്ഞിട്ട് ഒരു പോസ്റ്റുമാക്കി.
    ഗമയ്ക്കുംബുദ്ധിയ്ക്കും ഗ്ലാമറിനും ഒരതിരു വേണം.

    മറുപടിഇല്ലാതാക്കൂ

അനുയായികള്‍

Powered By Blogger