2010, ഒക്‌ടോബർ 28, വ്യാഴാഴ്‌ച

"സഖാവ് നായനാര്‍ ഈ വീടിന്റെ ഐശ്വര്യം "

ചക്കുളത്തമ്മ ഈ വീടിന്റെ ഐശ്വര്യം ,ഗുരുവായൂരപ്പന്‍ ഈ വീടിന്റെ ഐശ്വര്യം എന്നൊക്കെ നിങ്ങള്‍ പല വീടുകളിലും കണ്ടുകാണും .എന്നാല്‍ ഇത്തരത്തിലൊരു വാചകം ഒരിടത്തും കണ്ടിട്ടുണ്ടാവില്ല .അക്കാര്യമാണ് ഞാന്‍ പറയാന്‍ പോകുന്നത് .

ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് .ഞങ്ങളുടെ വാര്‍ഡ്‌ വനിതാ വാര്‍ഡ്‌ ആണ് .എല്‍ ഡി ഫും യു ഡി ഫും ബി ജെ പിയും വനിതാ സ്ഥനാര്ത്തികളെ വോട്ടു പിടിക്കാന്‍ വിട്ടു .

ആദ്യം വന്നത് ബി ജെ പിയുടെ ജയചെച്ചി .അവര്‍ വരുമ്പോള്‍ അമ്മ മീന്‍ വെട്ടുകയായിരുന്നു .
ഇത് കണ്ടുവന്ന ജയചെച്ചി പറഞ്ഞു ."ചേച്ചി ,മീന്‍ ഞാന്‍ വെട്ടിതരാം ."അങ്ങനെ വോട്ടിനു വേണ്ടി അവര്‍ മീനും വെട്ടി തന്നു .മഹത്തായ ജനാധിപത്യ സേവനം (കഷ്ടം )

യു ഡി എഫിന്റെ റോസി ചേച്ചി വോട്ടു ചോദിച്ചു വന്നപ്പോള്‍ മീന്‍കറി അടുപ്പത് തിളക്കുകയായിരുന്നു .റോസി ചേച്ചി നേരിട്ട് അടുക്കളയില്‍ കയറി വന്നിട്ട് മീന്‍ കറി രുചിച്ചു നോക്കിയിട്ട് പറഞ്ഞു ,ഉപ്പു ഇച്ചിരി കുറവാ.(എന്തൊരു സ്നേഹം ).അവരും വോട്ടു ചോദിച്ചിട്ട് പോയി .

എല്‍ ഡി എഫിന്റെ സ്ഥാനാര്‍ഥി ഡീസന്റായി വോട്ടു ചോദിച്ചിട്ട് പോയി .(അത് പിന്നെ അങ്ങനാണല്ലോ.ഒരു കാര്യം കൂടി ഞാനൊരു കമ്മ്യൂണിസ്റ്റ്‌ ആണ് കേട്ടോ )
അപ്പോള്‍ യു ഡി എഫിനെയും ബി ജെ പിയെയും ഒഴിവാക്കാന്‍ ഞാനൊരു വഴി കണ്ടു .ഞാന്‍ ഇങ്ങനൊരു കുറിപ്പെഴുതി വാതിലില്‍ ഒട്ടിച്ചു ."സഖാവ് പിണറായി വിജയന്‍ ഈ വീടിന്റെ ഐശ്വര്യം." കൂടെ ഒരു ഫോട്ടോയും അപ്പോള്‍ യു ഡി ഫുകാരും ബി ജെ പിക്കാരും ഇങ്ങോട്ട് വരികയുമില്ല ഞാനൊരു കമ്മ്യൂണിസ്റ്റ്‌ ആണെന്ന് അറിയുകയും ചെയ്യും (എങ്ങനെ ഉണ്ട് എന്റെ ബുദ്ദി )

അങ്ങനെ പ്രചാരണത്തിന്റെ അവസാന ദിവസം .പതിവ് പോലെ ആദ്യം ബി ജെ പി എത്തി .വാതിലിലെ ഫോട്ടോയും വാചകവും കണ്ട ബി ജെ പിക്കാര്‍ കാസ്ട്രോയെ കണ്ട ബുഷിനെപ്പോലെയായി .അവര്‍ വന്ന വഴിയെ ഒന്നും മിണ്ടാതെ പോയി .

അല്പം കഴിഞ്ഞപ്പോള്‍ യു ഡി ഫുകാര്‍ എത്തി .നമ്മടെ റോസി ചേച്ചി .വാതില് കണ്ട അവര്‍ നിങ്ങള്‍ കമ്മ്യൂണിസ്റ്റ്‌ ആയിരുന്നല്ലേ .നിങ്ങള്‍ ഒരിക്കലും നന്നാകില്ല എന്ന് പ്രാകിയിട്ടു പോയി .അവര്‍ക്ക് അടുക്കളയും വേണ്ട ഒന്നും വേണ്ട .

ഉച്ച കഴിഞ്ഞപ്പോള്‍ എല്‍ ഡി എഫ് സ്ഥാനര്തിയും സംഘവും എത്തി .പാര്‍ട്ടി സെക്രട്ടറിയുടെ പടവും മറ്റും കണ്ടപ്പോള്‍ അവര്‍ക്ക് ഭയങ്കര സന്തോഷം .ഇവിടുത്തെ വോട്ടുകള്‍ ഉറപ്പിച്ചു .സ്ഥനാര്ത്തിയും കുറച്ചു പേരും വീടിന്റെ അകത്തേക്ക് കയറി .ഞാന്‍ എല്ലാവരെയും അകത്തേക്ക് വിളിച്ചപ്പോള്‍ സ്ഥാനാര്‍ത്തി എന്നെ തടഞ്ഞു കൊണ്ട് പറഞ്ഞു
"അവരവിടെ നിന്നോട്ടെ ,അവര്‍ വി എസിന്റെ പക്ഷക്കാരാ "

ആദ്യം എന്താണ് കാര്യം എന്ന് പിടികിട്ടിയില്ല .പിന്നെ ആണെനിക്ക്‌ മനസ്സിലായത് പാര്‍ട്ടിയിലെ വിഭാഗീയത എന്ന് .ഞാന്‍ പാര്‍ട്ടി സെക്രട്ടറിയുടെ പടം വച്ചപ്പോള്‍ അവര് വിചാരിച്ചു ഞാന്‍ പിണറായിയുടെ ആളാണെന്ന് .
ഇനി ഞാനായിട്ട് ഇവിടെ വിഭാഗീയത വളര്‍ത്തേണ്ട എന്ന് കരുതി ഞാന്‍ ഫോട്ടോയും വാചകവും മാറ്റി .പകരം തികഞ്ഞ കമ്മ്യൂണിസ്റ്റ്‌ ആയിരുന്ന സഖാവ് നായനാരുടെ ഫോട്ടോയും ഒരു കുറിപ്പും വച്ചു.
"സഖാവ് നായനാര്‍ ഈ വീടിന്റെ ഐശ്വര്യം "
ഇപ്പോള്‍ എല്ലാവരും ഹാപ്പി .നോ പ്രോബ്ലം .

(ഞങ്ങളുടെ വാര്‍ഡില്‍ എല്‍ ഡി എഫ് ജയിച്ചു .എല്‍ ഡി എഫ് വിജയിക്കട്ടെ )

2010, ഒക്‌ടോബർ 20, ബുധനാഴ്‌ച

ചോരയുടെ നിറം


ചോരയുടെ നിറം
ചുവപ്പാണ് .
പാര്‍ട്ടിയുടെ നിറവും
ചുവപ്പാണ് .
ചുവപ്പും ചുവപ്പും
തമ്മില്‍
ചേരട്ടെ
ചുവപ്പ് കൊടി
നിങ്ങളെ
സംരക്ഷിക്കും
തീര്‍ച്ച

2010, ഒക്‌ടോബർ 8, വെള്ളിയാഴ്‌ച

പെരൂരാന്റെ ബ്ലോഗ്‌ രചനകള്‍ ലോകശ്രദ്ധ ആകര്‍ഷിക്കുന്നു.ഒരു റിപ്പോര്‍ട്ട് .

പെരൂരാന്റെ ബ്ലോഗ്‌ രചനകള്‍ ലോക ശ്രദ്ധ ആകര്‍ഷിക്കുന്നതായി ഞങ്ങളുടെ വിവിധ ബ്യുറോകള്‍റിപ്പോര്‍ട്ട് ചെയ്യുന്നു .

പെരൂരാന്റെ ബ്ലോഗ്‌ രചനകള്‍ ഇംഗ്ലീഷില്‍ തര്‍ജ്ജമ ചെയ്തത് വഴി താന്‍ അമേരിക്കന്‍ ജനതക്കിടെയില്‍ കൂടുതല്‍ സ്വീകാര്യനായതായി യു .എസ് പ്രസിഡന്റ്‌ ബരാക്ക് ഒബാമ പറഞ്ഞു .മാത്രവുമല്ല നവംബറില്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന താന്‍ പേരൂരാനേ വീട്ടിലെത്തി കാണുമെന്നും അദ്ദേഹം വൈറ്റ് ഹൌസില്‍ അറിയിച്ചു .

വരികല്‍ക്കിടെയിലൂടെ വായിക്കാതെ തന്നെ വായനക്കാരുമായി നേരിട്ട് സംവതിക്കുന്നതാണെന്ന് റഷ്യന്‍ പ്രസിഡന്റ്‌ മോസ്കോയില്‍ അറിയിച്ചു .

പ്രതിലോമകരമായ കാഴ്ചപ്പാടുകള്‍ സമൂഹത്തിനു മുന്‍പില്‍ വ്യക്തമായി അവതരിപ്പിക്കാന്‍ പെരൂരാന്റെ രചനകള്‍ക്ക് കഴിയുന്നതായി ഹോണ്ടുറാസ് പ്രധാനമന്ത്രി അറിയിച്ചു .ഈ ബ്ലോഗ്‌ മലയാളത്തില്‍ വായിക്കാന്‍ താനിപ്പോള്‍ മലയാള ഭാഷ അഭ്യസിക്കുകയനെന്നും അദ്ദേഹം പറഞ്ഞു .

എന്നാല്‍ വത്തിക്കാനില്‍ നിന്നുള്ള റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത് മാര്‍ പാപ്പയെക്കളും സ്വാധീനം പെരൂരാനുന്ടെന്നും അതിനാല്‍ മാര്‍പാപ്പ ദുഖിതനാനെന്നും ആണ് .
തെറ്റായ വഴിയിലൂടെ സഞ്ചരിച്ചിരുന്ന അര്‍മേനിയന്‍ ജനതയെ നേര്‍വഴിക്കു നയിച്ചത് പേരൂരാന്‍ ആണെന്ന് അര്‍മേനിയന്‍ കൃഷി മന്ത്രി അറിയിച്ചു .ഇതിനു താന്‍ പെരൂരനോടു കടപ്പെട്ടിരിക്കുന്നു എന്നും മാത്രവുമല്ല താന്‍ അദ്ദേഹത്തിന്റെ ഒരു ഡൈ ഹാര്‍ഡ് കോര്‍ ഫാന്‍ ആണെന്നും പറഞ്ഞു .

ഫ്രാന്‍സില്‍ ഈഫല്‍ ടവറിനും മുകളിലാണ് ഇദ്ദേഹത്തിന്റെ സ്ഥാനം.ഇദ്ദേഹത്തിന്റെ നിരവധി ബ്ലോഗ്‌ രചനകള്‍ ഇവിടെ സിനിമ ആയിട്ടുണ്ട്‌ .ഇതില്‍ കൊഞ്ചം തല്ലുങ്കോ എന്ന സിനിമ വളരെ പ്രശസ്തമാണ്.

യുനെസ്കോ ഇദ്ദേഹത്തിന്റെ ബ്ലോഗിനെ ലോക പൈതൃക ബ്ലോഗില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് .

തന്റെ ബ്ലോഗിനെപറ്റി അഭിപ്രായപ്രകടനം നടത്തിയ ലോക നേതാക്കളോട് പെരൂരാന്‍ പോളണ്ടില്‍ വച്ച് നന്ദി രേഖപെടുത്തി ."പോളണ്ടിനെ തൊട്ടുകളിക്കരുത്‌ .അതെനിക്കിഷ്ടമല്ല "എന്ന ബ്ലോഗ്‌ സമാഹാരം പ്രസാധനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .


അനുയായികള്‍