2010, ഒക്‌ടോബർ 8, വെള്ളിയാഴ്‌ച

പെരൂരാന്റെ ബ്ലോഗ്‌ രചനകള്‍ ലോകശ്രദ്ധ ആകര്‍ഷിക്കുന്നു.ഒരു റിപ്പോര്‍ട്ട് .

പെരൂരാന്റെ ബ്ലോഗ്‌ രചനകള്‍ ലോക ശ്രദ്ധ ആകര്‍ഷിക്കുന്നതായി ഞങ്ങളുടെ വിവിധ ബ്യുറോകള്‍റിപ്പോര്‍ട്ട് ചെയ്യുന്നു .

പെരൂരാന്റെ ബ്ലോഗ്‌ രചനകള്‍ ഇംഗ്ലീഷില്‍ തര്‍ജ്ജമ ചെയ്തത് വഴി താന്‍ അമേരിക്കന്‍ ജനതക്കിടെയില്‍ കൂടുതല്‍ സ്വീകാര്യനായതായി യു .എസ് പ്രസിഡന്റ്‌ ബരാക്ക് ഒബാമ പറഞ്ഞു .മാത്രവുമല്ല നവംബറില്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന താന്‍ പേരൂരാനേ വീട്ടിലെത്തി കാണുമെന്നും അദ്ദേഹം വൈറ്റ് ഹൌസില്‍ അറിയിച്ചു .

വരികല്‍ക്കിടെയിലൂടെ വായിക്കാതെ തന്നെ വായനക്കാരുമായി നേരിട്ട് സംവതിക്കുന്നതാണെന്ന് റഷ്യന്‍ പ്രസിഡന്റ്‌ മോസ്കോയില്‍ അറിയിച്ചു .

പ്രതിലോമകരമായ കാഴ്ചപ്പാടുകള്‍ സമൂഹത്തിനു മുന്‍പില്‍ വ്യക്തമായി അവതരിപ്പിക്കാന്‍ പെരൂരാന്റെ രചനകള്‍ക്ക് കഴിയുന്നതായി ഹോണ്ടുറാസ് പ്രധാനമന്ത്രി അറിയിച്ചു .ഈ ബ്ലോഗ്‌ മലയാളത്തില്‍ വായിക്കാന്‍ താനിപ്പോള്‍ മലയാള ഭാഷ അഭ്യസിക്കുകയനെന്നും അദ്ദേഹം പറഞ്ഞു .

എന്നാല്‍ വത്തിക്കാനില്‍ നിന്നുള്ള റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത് മാര്‍ പാപ്പയെക്കളും സ്വാധീനം പെരൂരാനുന്ടെന്നും അതിനാല്‍ മാര്‍പാപ്പ ദുഖിതനാനെന്നും ആണ് .
തെറ്റായ വഴിയിലൂടെ സഞ്ചരിച്ചിരുന്ന അര്‍മേനിയന്‍ ജനതയെ നേര്‍വഴിക്കു നയിച്ചത് പേരൂരാന്‍ ആണെന്ന് അര്‍മേനിയന്‍ കൃഷി മന്ത്രി അറിയിച്ചു .ഇതിനു താന്‍ പെരൂരനോടു കടപ്പെട്ടിരിക്കുന്നു എന്നും മാത്രവുമല്ല താന്‍ അദ്ദേഹത്തിന്റെ ഒരു ഡൈ ഹാര്‍ഡ് കോര്‍ ഫാന്‍ ആണെന്നും പറഞ്ഞു .

ഫ്രാന്‍സില്‍ ഈഫല്‍ ടവറിനും മുകളിലാണ് ഇദ്ദേഹത്തിന്റെ സ്ഥാനം.ഇദ്ദേഹത്തിന്റെ നിരവധി ബ്ലോഗ്‌ രചനകള്‍ ഇവിടെ സിനിമ ആയിട്ടുണ്ട്‌ .ഇതില്‍ കൊഞ്ചം തല്ലുങ്കോ എന്ന സിനിമ വളരെ പ്രശസ്തമാണ്.

യുനെസ്കോ ഇദ്ദേഹത്തിന്റെ ബ്ലോഗിനെ ലോക പൈതൃക ബ്ലോഗില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് .

തന്റെ ബ്ലോഗിനെപറ്റി അഭിപ്രായപ്രകടനം നടത്തിയ ലോക നേതാക്കളോട് പെരൂരാന്‍ പോളണ്ടില്‍ വച്ച് നന്ദി രേഖപെടുത്തി ."പോളണ്ടിനെ തൊട്ടുകളിക്കരുത്‌ .അതെനിക്കിഷ്ടമല്ല "എന്ന ബ്ലോഗ്‌ സമാഹാരം പ്രസാധനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .


25 അഭിപ്രായങ്ങൾ:

 1. മഞ്ഞ ന്യൂസുകള്‍ മാത്രം വരുന്ന ഈ ചാനല്‍ കാണരുതെന്ന് ഉഗാണ്ടന്‍ പ്രധാനമന്ത്രി അപ്പോളോ സിബാമ്പി കേരളത്തിലെ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ വച്ച് പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. ഉഗാണ്ടന്‍ ജനത അനുഭവിക്കുന്ന എല്ലാ കഷ്ടപ്പാടുകള്‍ക്കും കാരണം പേരൂരാന്‍ ആണെന്നും, സ്വന്തം നാട്ടിലേക്ക് ഇനി പേരൂരാന്‍ വന്നാല്‍ പിച്ചവേയ്ക്കാന്‍ കുഞ്ഞിക്കാലുകള്‍ ബാക്കി വെയ്ക്കില്ലെന്നും ഏരിയ കമ്മിറ്റി അങ്കം പുത്തന്‍ പുരയില്‍ തോമസ്‌ എഡ്വേര്‍ഡ്‌ ഫുള്ളര്‍ പറഞ്ഞതായി സസ് "പെന്ഷനിലായ " ന്യൂസിലാണ്ട് ടിവി റിപ്പോര്‍ട്ടര്‍ പോള്‍ ഹെന്രി ചേട്ടന്‍ കൊട്ടയത്തിലെ സായാന്ഹ പത്രത്തില്‍ റിപ്പോര്‍ട്ട്‌ ചെയ്തു.

  മറുപടിഇല്ലാതാക്കൂ
 2. അസുഖം ഇപ്പോള്‍ കുറവുണ്ടന്നല്ലേ എന്നോട് കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നിട്ടിപ്പോള്‍ എനിക്കങ്ങിനെയല്ലല്ലോ തോന്നണേ. :))

  മറുപടിഇല്ലാതാക്കൂ
 3. മാന്യവായനക്കാരേ,

  നിങ്ങള്‍ ഇതുവരെ വായിച്ചത് ശ്രീമാന്‍ പേരൂരാന്റെ ഭ്രാന്തുശുപത്രി കുറിപ്പുകള്‍. ഇതിന്റെ രണ്ടാം ഭാഗം അടുത്ത പോസ്റ്റില്‍ വായിക്കാം. :)

  മറുപടിഇല്ലാതാക്കൂ
 4. പേടിക്കേണ്ട , ഇത് മുടിഞ്ഞ ബുദ്ധിയില്‍ തോന്നിയ ഓരോ തോന്നലായി കണ്ടാല്‍ മതി. ആരും പേടിക്കേണ്ട ഇപ്പോള്‍ ആശുപത്രിയില്‍ ആണ് . വായാടി, അസുഖം കുറവുണ്ടായിരുന്നു. പക്ഷെ പെട്ടന്ന് കൂടുകയായിരുന്നു. ഇനി ലുറച്ചു നാളത്തേക്ക് ഒന്നും ചിന്തിക്കേണ്ട എന്നാണ് ഡോക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നത് . ആലോചന കൂടുമ്പോള്‍ ഇങ്ങനെ വരുമത്രേ

  മറുപടിഇല്ലാതാക്കൂ
 5. സ്വപ്നങ്ങളൊക്കെയും പങ്കു വെക്കാം.......

  മറുപടിഇല്ലാതാക്കൂ
 6. കൊള്ളാം

  ഒരു ബെര്‍ളി ടച്ച്?

  മറുപടിഇല്ലാതാക്കൂ
 7. വായാടീ... ഇപ്പോള്‍ എങ്ങിനെയുണ്ട് കക്ഷിക്ക്?
  കുറവുണ്ടാകുമെന്ന വിശ്വാസത്തിലാണ് പോസ്റ്റ്‌ നോക്കാന്‍ എത്തിയത്,ഇവിടെ വന്നപ്പോള്‍ ഒട്ടും കുറവില്ല എന്നു മനസിലായി.

  മറുപടിഇല്ലാതാക്കൂ
 8. കൈ വിട്ട് പോയല്ലോ പെരൂരാനെ... ഇതിപ്പോള്‍ ഊളമ്പാറയിലും എടുക്കാത്ത വിധത്തിലായി .. സാരമില്ല എല്ലാം വിധിയാണെന്നു കരുതി ഞങ്ങള്‍ സമാധാനിച്ചോളാം ....

  മറുപടിഇല്ലാതാക്കൂ
 9. പെരൂരാന്റെ ഈ പോസ്റ്റ് അപൂര്‍ണ്ണം.

  അവസാനം സ്വപനത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നത് എഴുതാന്‍ മറന്നതോ, അതോ മനഃപൂര്‍‌വ്വം വിട്ടുകളഞ്ഞതോ?

  മറുപടിഇല്ലാതാക്കൂ
 10. വായാടിടെ ആദ്യ കമന്റ്റ്..."ക്ലാസ്സിക് ഷോട്ട്"
  എന്തിനാ പേരൂരാനെ, ഇങ്ങനെ പറയിപ്പിക്കുന്നത്..??!!

  മറുപടിഇല്ലാതാക്കൂ
 11. പറഞ്ഞ പോലെ ഒബാമയും ഉഗാണ്ടയുടെയും സോമാലിയയുടെയും അങ്കമാലിയുടെയും പ്രസിഡന്റ്മാര്‍ ഒക്കെ ഈ ബ്ലോഗ്‌ വായിച്ചു കാര്യങ്ങള്‍ പഠിക്കട്ടെ .

  മറുപടിഇല്ലാതാക്കൂ
 12. വട്ടാണല്ലേ?
  വഴി തെറ്റിക്കേറിപ്പോയല്ലോ ഈശ്വരാ...

  മറുപടിഇല്ലാതാക്കൂ
 13. പെരൂരാനേ, ഇജ്ജൊരു പുലിതന്നെ ട്ടോ ..!

  രസിച്ചു വായിച്ചു.

  അപ്പോള്‍ അങ്കമാലിയിലെ അമ്മാവന്‍ ആരായിട്ടു വരും ?

  മറുപടിഇല്ലാതാക്കൂ
 14. ന്തൂട്ടാ ഞാന്‍ ഈ കേക്കണേ? ഒള്ളതാണോ കര്‍ത്താവേ?

  മറുപടിഇല്ലാതാക്കൂ

അനുയായികള്‍