2010, ഒക്‌ടോബർ 28, വ്യാഴാഴ്‌ച

"സഖാവ് നായനാര്‍ ഈ വീടിന്റെ ഐശ്വര്യം "

ചക്കുളത്തമ്മ ഈ വീടിന്റെ ഐശ്വര്യം ,ഗുരുവായൂരപ്പന്‍ ഈ വീടിന്റെ ഐശ്വര്യം എന്നൊക്കെ നിങ്ങള്‍ പല വീടുകളിലും കണ്ടുകാണും .എന്നാല്‍ ഇത്തരത്തിലൊരു വാചകം ഒരിടത്തും കണ്ടിട്ടുണ്ടാവില്ല .അക്കാര്യമാണ് ഞാന്‍ പറയാന്‍ പോകുന്നത് .

ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് .ഞങ്ങളുടെ വാര്‍ഡ്‌ വനിതാ വാര്‍ഡ്‌ ആണ് .എല്‍ ഡി ഫും യു ഡി ഫും ബി ജെ പിയും വനിതാ സ്ഥനാര്ത്തികളെ വോട്ടു പിടിക്കാന്‍ വിട്ടു .

ആദ്യം വന്നത് ബി ജെ പിയുടെ ജയചെച്ചി .അവര്‍ വരുമ്പോള്‍ അമ്മ മീന്‍ വെട്ടുകയായിരുന്നു .
ഇത് കണ്ടുവന്ന ജയചെച്ചി പറഞ്ഞു ."ചേച്ചി ,മീന്‍ ഞാന്‍ വെട്ടിതരാം ."അങ്ങനെ വോട്ടിനു വേണ്ടി അവര്‍ മീനും വെട്ടി തന്നു .മഹത്തായ ജനാധിപത്യ സേവനം (കഷ്ടം )

യു ഡി എഫിന്റെ റോസി ചേച്ചി വോട്ടു ചോദിച്ചു വന്നപ്പോള്‍ മീന്‍കറി അടുപ്പത് തിളക്കുകയായിരുന്നു .റോസി ചേച്ചി നേരിട്ട് അടുക്കളയില്‍ കയറി വന്നിട്ട് മീന്‍ കറി രുചിച്ചു നോക്കിയിട്ട് പറഞ്ഞു ,ഉപ്പു ഇച്ചിരി കുറവാ.(എന്തൊരു സ്നേഹം ).അവരും വോട്ടു ചോദിച്ചിട്ട് പോയി .

എല്‍ ഡി എഫിന്റെ സ്ഥാനാര്‍ഥി ഡീസന്റായി വോട്ടു ചോദിച്ചിട്ട് പോയി .(അത് പിന്നെ അങ്ങനാണല്ലോ.ഒരു കാര്യം കൂടി ഞാനൊരു കമ്മ്യൂണിസ്റ്റ്‌ ആണ് കേട്ടോ )
അപ്പോള്‍ യു ഡി എഫിനെയും ബി ജെ പിയെയും ഒഴിവാക്കാന്‍ ഞാനൊരു വഴി കണ്ടു .ഞാന്‍ ഇങ്ങനൊരു കുറിപ്പെഴുതി വാതിലില്‍ ഒട്ടിച്ചു ."സഖാവ് പിണറായി വിജയന്‍ ഈ വീടിന്റെ ഐശ്വര്യം." കൂടെ ഒരു ഫോട്ടോയും അപ്പോള്‍ യു ഡി ഫുകാരും ബി ജെ പിക്കാരും ഇങ്ങോട്ട് വരികയുമില്ല ഞാനൊരു കമ്മ്യൂണിസ്റ്റ്‌ ആണെന്ന് അറിയുകയും ചെയ്യും (എങ്ങനെ ഉണ്ട് എന്റെ ബുദ്ദി )

അങ്ങനെ പ്രചാരണത്തിന്റെ അവസാന ദിവസം .പതിവ് പോലെ ആദ്യം ബി ജെ പി എത്തി .വാതിലിലെ ഫോട്ടോയും വാചകവും കണ്ട ബി ജെ പിക്കാര്‍ കാസ്ട്രോയെ കണ്ട ബുഷിനെപ്പോലെയായി .അവര്‍ വന്ന വഴിയെ ഒന്നും മിണ്ടാതെ പോയി .

അല്പം കഴിഞ്ഞപ്പോള്‍ യു ഡി ഫുകാര്‍ എത്തി .നമ്മടെ റോസി ചേച്ചി .വാതില് കണ്ട അവര്‍ നിങ്ങള്‍ കമ്മ്യൂണിസ്റ്റ്‌ ആയിരുന്നല്ലേ .നിങ്ങള്‍ ഒരിക്കലും നന്നാകില്ല എന്ന് പ്രാകിയിട്ടു പോയി .അവര്‍ക്ക് അടുക്കളയും വേണ്ട ഒന്നും വേണ്ട .

ഉച്ച കഴിഞ്ഞപ്പോള്‍ എല്‍ ഡി എഫ് സ്ഥാനര്തിയും സംഘവും എത്തി .പാര്‍ട്ടി സെക്രട്ടറിയുടെ പടവും മറ്റും കണ്ടപ്പോള്‍ അവര്‍ക്ക് ഭയങ്കര സന്തോഷം .ഇവിടുത്തെ വോട്ടുകള്‍ ഉറപ്പിച്ചു .സ്ഥനാര്ത്തിയും കുറച്ചു പേരും വീടിന്റെ അകത്തേക്ക് കയറി .ഞാന്‍ എല്ലാവരെയും അകത്തേക്ക് വിളിച്ചപ്പോള്‍ സ്ഥാനാര്‍ത്തി എന്നെ തടഞ്ഞു കൊണ്ട് പറഞ്ഞു
"അവരവിടെ നിന്നോട്ടെ ,അവര്‍ വി എസിന്റെ പക്ഷക്കാരാ "

ആദ്യം എന്താണ് കാര്യം എന്ന് പിടികിട്ടിയില്ല .പിന്നെ ആണെനിക്ക്‌ മനസ്സിലായത് പാര്‍ട്ടിയിലെ വിഭാഗീയത എന്ന് .ഞാന്‍ പാര്‍ട്ടി സെക്രട്ടറിയുടെ പടം വച്ചപ്പോള്‍ അവര് വിചാരിച്ചു ഞാന്‍ പിണറായിയുടെ ആളാണെന്ന് .
ഇനി ഞാനായിട്ട് ഇവിടെ വിഭാഗീയത വളര്‍ത്തേണ്ട എന്ന് കരുതി ഞാന്‍ ഫോട്ടോയും വാചകവും മാറ്റി .പകരം തികഞ്ഞ കമ്മ്യൂണിസ്റ്റ്‌ ആയിരുന്ന സഖാവ് നായനാരുടെ ഫോട്ടോയും ഒരു കുറിപ്പും വച്ചു.
"സഖാവ് നായനാര്‍ ഈ വീടിന്റെ ഐശ്വര്യം "
ഇപ്പോള്‍ എല്ലാവരും ഹാപ്പി .നോ പ്രോബ്ലം .

(ഞങ്ങളുടെ വാര്‍ഡില്‍ എല്‍ ഡി എഫ് ജയിച്ചു .എല്‍ ഡി എഫ് വിജയിക്കട്ടെ )

16 അഭിപ്രായങ്ങൾ:

 1. ഞാന്‍ പാര്‍ട്ടി വേറയാ... അതുകൊണ്ട് ഈ പോസ്റ്റിനു കമന്‍റില്ല. കട്ടായം ... എന്നാലും വായിച്ചു കഴിഞ്ഞതല്ലെ അതുകൊണ്ട് ഒന്നു ചിരിച്ചേക്കാം ... ഹ ഹ ഹ

  മറുപടിഇല്ലാതാക്കൂ
 2. വിഭാഗീയത ഉണ്ടോ !!!??? എന്തായാലും നായനാരുടെ ഫോട്ടോ നന്നായി. ഏകദേശം ദൈവം തന്നെ,തെക്ക് നിന്ന് വടക്കോട്ട് ദൈവത്തിനെ പോലെ കൊണ്ട് പോയതല്ലേ:))

  മറുപടിഇല്ലാതാക്കൂ
 3. ഞാന്‍ ഒരു പാര്‍ട്ടിയിലും പെടാത്ത ആളാണ്‌, അപ്പോള്‍ വീട്ടില്‍ കേറുകയും മീന്‍ കറി കൂട്ടുകയും ചെയ്യാം....പക്ഷേ കമന്റ്‌ ഇടില്ല!

  മറുപടിഇല്ലാതാക്കൂ
 4. ഞാന്‍ രാഷ്ട്രീയമില്ലാത്തവനും പഞ്ചായത്ത് ഇലക്ഷനൊഴിച്ച് മറ്റ് തിരഞ്ഞെടുപ്പുകള്‍ക്ക് വോട്ടു ചെയ്യാത്തവനുമാണെങ്കിലും പോസ്റ്റെനിക്കിഷ്ടപ്പെട്ടു.ഞാനും നായനാരും

  മറുപടിഇല്ലാതാക്കൂ
 5. എന്റെ ബ്ലോഗില്‍ വന്ന് കമന്റ് ഇട്ടതോടെ പേരൂരാന്റെ എല്ലാ അസുഖവും മാറി. ആ മുടിഞ്ഞ ബുദ്ധി തിരിച്ചു കിട്ടിയത് കണ്ടോ?

  മറുപടിഇല്ലാതാക്കൂ
 6. പേരൂരാനെ, ഓന്റെ ജാതകം ഒന്ന് നോക്കിക്കുന്നത് നല്ലതാ. എനിക്ക് തോന്നുന്നത് കണ്ടക ശനി തുടങ്ങറായി എന്നാ. മാനഹാനി , ധന നഷ്ടം തുടങ്ങിയവയ്ക്ക് സാദ്യത കാണുന്നു. രാത്രി ഒത്തിരി ഇരുട്ടുന്നതിനു മുന്‍പ് വീട്ടില്‍ കഴിയുന്നതും എത്താന്‍ ശ്രമിക്കുക. ഒറ്റയ്ക്ക് നടക്കുമ്പോള്‍ ചുറ്റിനും ഒരു ശ്രദ്ധ നല്ലതാ . വായാടി എന്നാ ജ്യോതിഷ പണ്ഡിത ഉണ്ട് പുള്ളിക്കാരിയോട് പറഞ്ഞാല്‍ എന്തെങ്കിലും വഴി പറഞ്ഞു തരും കെട്ടോ.

  മറുപടിഇല്ലാതാക്കൂ
 7. കമ്മ്യൂണിസ്റ്റ്‌ കാരന്‍ എന്ന് സ്പെഷ്യല്‍ ആയി പറയേണ്ടതുണ്ടോ?
  പിന്നെ മുടിഞ്ഞ ബുദ്ധിയും ഒടുക്കത്തെ ഗ്ലാമൌരുമാനെന്നു പ്രൊഫൈല്‍ -ല്‍ എഴുതി വെച്ചിട്ടില്ലേ.

  പിന്നെ ഈ പോസ്റ്റ്‌, കമ്മ്യൂണിസ്റ്റ്‌ കാരനായിട്ടു കൂടി സത്യം ഇങ്ങനെ വിളിച്ചു പറഞ്ഞതില്‍ സന്തോഷിക്കുന്നു.
  ശ്രീകുമാരെട്ടോ നല്ല രസായിട്ടെഴുതി. പിന്നെ ഞങ്ങടെ നായാനാരിനെ തൊട്ടുള്ള കളി വേണ്ട, പറഞ്ഞേക്കാം.
  പാര്‍ട്ടി ഭേദമില്ലാതെ കേരളത്തിലെ മൊത്തം ജനങ്ങളും നെഞ്ചിലേറ്റിയ നേതാവാണ്‌ നമ്മുടെ സഖാവ്.
  വാതിലില്‍ കെട്ടി തൂക്കിയ പോസ്റ്റര്‍ മാറ്റിയത് നന്നായി. അഭിവാദ്യങ്ങള്‍.

  മറുപടിഇല്ലാതാക്കൂ
 8. ഞാൻ വായിച്ചത് ഈ പോസ്റ്റിന്റെ ഐശ്വര്യം.

  ഇഷ്ടപ്പെട്ടു.

  മറുപടിഇല്ലാതാക്കൂ
 9. സംഗതി കൊള്ളാം. പക്ഷെ പാര്‍ട്ടി പ്രവര്‍ത്തനം ബ്ലോഗിനകത്തും വേണോ?
  (ഞാന്‍ രണ്ടു പക്ഷവും അല്ല കേട്ടോ, സമകാലീക സംഭവങ്ങള്‍ പുറത്തു നിന്നും വീക്ഷിക്കുന്ന, രാഷ്ട്രീയക്കാര്‍ പുല്ലിനു പോലും വില കല്‍പ്പിക്കാത്ത ഒരു പാവം)

  മറുപടിഇല്ലാതാക്കൂ
 10. പോസ്റ്റ്‌ കൊള്ളാം...പക്ഷെ പുരപ്പുറത്തു കേറി ഇത്രേം ഒച്ചയില്‍ വിളിച്ചു പറയണോ മാഷെ....ഇരുട്ടതൊക്കെ നടക്കാന്‍ ഉള്ളതല്ലേ.ഹി ഹി .

  ( പെരൂരോക്കെ അത്ര പ്രശ്നം ഇല്ലാരുന്നു ഒരു പതിനഞ്ചു വര്ഷം മുന്‍പ്..ഇപ്പൊ ഇങ്ങനാണോ ആവോ !)

  മറുപടിഇല്ലാതാക്കൂ
 11. നന്നായി എഴുതി
  നര്‍മം ശരിക്കും വഴങ്ങുന്നുണ്ട്..
  അതോടൊപ്പം ഒളിഞ്ഞിരിക്കുന്ന കുഞ്ഞു പരിഹാസവും
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 12. അതേ ഒരു കാര്യം വിട്ടു പോയി...ബീ ജെ പ്പി ചേച്ചി മീന്‍ വെട്ടി...കോണ്‍ഗ്രസ്‌ ചേച്ചി..ഉപ്പു നോക്കി...അതെന്താ കമ്മ്യൂണിസ്റ്റ്‌ ചേച്ചി..സസ്യ ഭുക്ക് ആയിരുന്നോ..???ഏതു?? ആ ലത് തന്നെ....?? സംശയികേണ്ട..ഞാനും ഒരു കമ്മ്യൂണിസ്റ്റ്‌ തന്നെ....ഈ കഥ എല്ലായിടത്തും ഒട്ടിചിരുന്ണേല്‍ കുറച്ചു പെരേലും ചിന്തിച്ചേനെ..പിന്നെ വില്ലേജ് മാന്‍ പറഞ്ഞ പോലെ തല്‍ക്കാലം വേണ്ട..ഭൂലോകത്തില്‍ ആളെണ്ണം കുറയും..ചുമ്മാ...ധൈര്യമായി എഴുതിക്കോ...

  മറുപടിഇല്ലാതാക്കൂ
 13. സുല്‍ഫി..പറഞ്ഞത് തികച്ചും..അസംബന്ധം..എങ്ങനെയാണ് ഇതൊരു പാര്‍ടി പ്രവര്‍ത്തനം ആവുക..അങ്ങനാണേല്‍..പൊടിപ്പും തൊങ്ങലും വെച് എഴുതാമായിരുന്നില്ലേ..ചെറിയ കുറ്റങ്ങള്‍ പുറതെതികേണ്ട ആവശ്യം ഉണ്ടായിരുന്നില്ലലോ..എല്ലാത്തിനെയും അതിന്റേതായ രൂപത്തില്‍ കാണാന്‍ ശ്രമിക്കുമല്ലോ..പിന്നെ രാഷ്ട്രീയം അത്ര മോശമുള്ള കാര്യമൊന്നുമല്ല..ഇയാള്‍ ഉള്‍പടെയുള്ള പാവങ്ങളും അതിന്റെ നല്ല വശങ്ങളും ചീത്ത വശങ്ങളും അനുഭവിക്കുന്നുണ്ട്..ഈ ഒരു അഭിപ്രായ സ്വാതന്ത്രം പോലും നമ്മുടെ പൂര്‍വികര്‍ വീട്ടില്‍ ടീ വീ കണ്ടിരുന്നു നേടിയതല്ല...അതോര്‍ക്കണം...ഇനിയും എഴുതുക ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ

അനുയായികള്‍