2010, നവംബർ 11, വ്യാഴാഴ്‌ച

കാട്

കാട് ,വെറുമൊരു
പച്ചപ്പ്‌ മാത്രമല്ല ,
ഒരു സംസ്കാരത്തിന്റെ
സത്യം
കൂടിയാണ് .

കാട്ടിലൂടെ
വഴിവെട്ടുന്നവരെ,
നിങ്ങള്‍ ഓര്‍ക്കുക
മതേതരമല്ല
മതരഹിതമാണ്‌
കാട്.

ഹേ,മനുഷ്യാ
നീ കാട്ടില്‍ പോകരുത് .
അഴിഞ്ഞു വീഴും
നിന്റെ
മുഖംമൂടികള്‍

11 അഭിപ്രായങ്ങൾ:

 1. ഇന്ന് എവിടെയാണ്‌ കാട്? എല്ലാം വെട്ടി നശിപ്പിച്ചു കൊണ്ടിരിക്കയല്ലേ?
  കൊള്ളാം.

  മറുപടിഇല്ലാതാക്കൂ
 2. ഒന്നുകൂടി മനസിരുത്തി എഴുത്തു മാഷേ
  ആശയം കൊള്ളാം പക്ഷെ പാകമാവാതെ കൊഴിഞ്ഞു പോയ ഇലയെ പോലുണ്ട്. മനസിലിട്ട്‌ പാകമാക്കിയത്തിനു ശേഷമേ എഴുതാവൂ
  നല്ല ഭാഷയുണ്ട് താങ്കള്‍ക്ക്. ആ ഭാഷക്ക് കുറെ കൂടി നല്ല ശില്പം കൊടുക്കണം എന്നാല്‍ ജീവസ്സുറ്റതാവും രചന..

  മറുപടിഇല്ലാതാക്കൂ
 3. ഇന്ന് എവിടെയെങ്കിലും കാടുണ്ടായിട്ടു വേണ്ടേ, അവിടം മതരഹിതമോ മതേതരത്വമോ എന്നു തീരുമാനിക്കാന്‍..!
  ശ്രീകുമാര്‍, കവിത, കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്നൊരു തോന്നല്‍....

  മറുപടിഇല്ലാതാക്കൂ
 4. ശ്രീകുമാരേട്ടാ, ഇല്ലാതായിക്കൊണ്ടിരിക്കുന്നെങ്കിലും ഇന്നുള്ളതിനെ സംരക്ഷിക്കാൻ ആരെങ്കിലുമൊക്കെ ആത്മാർത്ഥമായി ശ്രമിക്കേണ്ടിയിരിക്കുന്നു അല്ലേ? പിന്നെ മിനേഷ് പറഞ്ഞ അഭിപ്രായത്തോട് യോജിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 5. Mukham moodikalkku naduvilaanu oro manushyanum. Njan swayam oru mukham moodiyaanu. Ee sathyam vilichu parayunnavaraanu kavikal.

  മറുപടിഇല്ലാതാക്കൂ
 6. അവസാന ഭാഗം നന്നാക്കാമായിരുന്നു, ആദ്യഭാഗം നന്നായി.

  മറുപടിഇല്ലാതാക്കൂ

അനുയായികള്‍