2012, ഓഗസ്റ്റ് 11, ശനിയാഴ്‌ച

ഞാന്‍ ഇന്നലെ വരെ ആരോ ആയിരുന്നു .
ഇന്നുംഏതാണ്ടൊക്കെ ആണ് .
നാളെ എന്താകുമെന്നു ആര്‍ക്കറിയാം .

2012, ഓഗസ്റ്റ് 4, ശനിയാഴ്‌ച

കംമ്യുനിസ്ടുകാരനെ ജയിലില്‍  അടയ്ക്കാം .എന്നാല്‍ കംമ്യുനിസത്തെ ജയിലില്‍ അടയ്ക്കനാവില്ല .ഞങ്ങള്‍  പോരാട്ടം  തുടരുക തന്നെ ചെയ്യും .ലാല്‍സലാം  സഖാക്കളേ .........


2012, ജൂൺ 22, വെള്ളിയാഴ്‌ച

 ഒരു സ്പോര്‍ട്സ് പ്രസിദ്ധീകരണത്തിന്റെ അറിയിപ്പ് :
കേരളത്തില്‍  മഴക്കാലം  ആയതിനാല്‍  കളികളൊന്നും തന്നെ നടക്കുന്നില്ല .ആയതിനാല്‍ പ്രസിദ്ധീകരണം   താത്കാലികമായി  നിര്ത്തുന്നു .മാന്യ വായനക്കാര്‍ സദയം  ക്ഷമിക്കുക     

2012, ഫെബ്രുവരി 18, ശനിയാഴ്‌ച

എന്റെ "കാട് " എന്ന കവിത -എഴുത്ത് ബ്ലോഗ്‌ മാഗസിനില്‍ അച്ചടിച്ചു വന്നിരിക്കുകയാണ് .ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും വലിയൊരു നന്ദി.......

കാട് ,വെറുമൊരു
പച്ചപ്പ്‌ മാത്രമല്ല ,
ഒരു സംസ്കാരത്തിന്റെ
സത്യം
കൂടിയാണ് .

കാട്ടിലൂടെ
വഴിവെട്ടുന്നവരെ,
നിങ്ങള്‍ ഓര്‍ക്കുക
മതേതരമല്ല
മതരഹിതമാണ്‌
കാട്.

ഹേ,മനുഷ്യാ
നീ കാട്ടില്‍ പോകരുത് .
അഴിഞ്ഞു വീഴും
നിന്റെ
മുഖംമൂടികള്‍

2012, ജനുവരി 14, ശനിയാഴ്‌ച

ചോര നിറമാര്‍ന്ന ഒരു നദി .
ആ നദിക്കരികില്‍ ഒരു യുവതി
മൂക്കില്‍ ട്യുബുമായി
ധ്യാനിക്കുന്നത് കാണാം .

പച്ച യുണിഫോമിട്ട ഇരുട്ടുകള്‍
ട്യുബിന്റെ ഒരു അറ്റം നദിയിലെക്കിട്ടു 
യുവതിയുടെ മൂക്കിലേക്ക്
ഇരച്ചു കയറി.
യുവതി ഞെട്ടി കണ്ണ് തുറന്നു

 മാനം നഷ്ടപ്പെട്ട് വിലപിക്കുന്ന
സഹോദരിമാരെയും
9 mm പിസ്ടളുമായി കിടക്കുന്ന
"തീവ്രവാദി "സഹോദരന്മാരെയും
അവര്‍ കണ്ടു .
അഫ്സ്പയുടെ ക്രൂരതയും  അവര്‍ കണ്ടു .

അവര്‍ ധ്യാനിച്ച് കൊണ്ടേയിരുന്നു ,
നാളത്തെ ശാന്തതയ്ക്കായി.
.(സമര്‍പ്പണം:കഴിഞ്ഞ 12 വര്‍ഷമായി മണിപ്പൂരില്‍ Armed Force Special Protection Act ( AFSPA )ന്‌ എതിരെ നിരാഹാര സമരം നടത്തുന്ന ഇറോം ചാനു ശര്മിലയ്ക്ക്. )









അനുയായികള്‍

Powered By Blogger