2010, സെപ്റ്റംബർ 29, ബുധനാഴ്‌ച

ദേശീയ ബ്ലോഗ്ഗ് അക്കാദമി


ദേശീയ ബ്ലോഗ്ഗ് അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു .ബെര്‍ലി തോമസിനെ മികച്ച ബ്ലോഗ്ഗറായി തിരഞ്ഞെടുത്തുതതായി അക്കാദമി പ്രസിഡന്റ് ചെന്ത്രാപ്പിനി സാബു പത്ര സമ്മേളനത്തില്‍ പറഞ്ഞു .ബ്ലോഗ്ഗിനെ ജനകീയമാക്കുന്നതില്‍ ബെര്‍ളിയുടെ ബ്ലോഗുകള്‍ മുഖ്യപങ്ക് വഹിച്ചതായും പ്രസിഡന്‍റ്വെളിപ്പെടുത്തി .ആയിരത്തിന്റെ ഒരു നോട്ടും മലയാളം എന്ഞുവടിയും ആണ് സമ്മാനമായി നല്‍കുകയെന്ന് വൈസ് പ്രസിഡന്റ് കുന്നുമ്മേല്‍ ശാന്ത പറഞ്ഞു . ആയിരത്തിലധികം പോസ്റ്റുകള്‍ ഇട്ടു റെക്കോര്‍ഡ്‌ സൃഷ്ട്ടിച്ച വ്യക്തിയാണ്‌ പാലക്കാരനായ ശ്രീ.ബെര്‍ലി തോമസ്‌ .ഇദ്ദേഹത്തിന്റെ പല പോസ്റ്റുകളും മാതൃഭൂമി അടക്കമുള്ള പലരും പബ്ലിഷ് ചെയ്തിട്ടുണ്ട് .കെ .എം മാണിക്കും ജോസ്.കെ .മാനിക്കും റിമി ടോമിക്കും ശേഷം പാലായെ പ്രശസ്തമാക്കിയത് ബെര്‍ലി ആണ് .എന്നാല്‍ തനിക്ക് ശേഷമാണ് റിമി ടോമി പ്രശസ്തയായതെന്നു ബെര്‍ലി പറയുന്നു .സത്യാവസ്ഥ അറിയാന്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട് .ബെര്‍ളിയുടെ ഓരോ പോസ്റ്റിനായി കാത്തിരുക്കവര്‍ക്കുള്ള സമ്മാനം കൂടിയാണിതെന്നു കുന്നുമ്മേല്‍ ശാന്ത പറഞ്ഞു .പാലായിലെ മഴക്കാടുകളിലെവിടെയോ ആണ് ബെര്‍ലി താമസിക്കുന്നതെന്നും ശാന്ത വെളിപ്പെടുത്തി .
മലയാള ഭാഷയുടെ രണ്ടാം പിതാവാണ് താനെന്നാണ് ശ്രീ .ബെര്‍ലി തോമസ്‌ അവകാശപ്പെടുന്നത് .ഇത് വയ്കി വന്ന അവാര്‍ഡ് ആണെന്നും ഈ അവാര്‍ഡ് മലയാള ഭാഷക്ക് സമര്‍പ്പിക്കുന്നു അദ്ദേഹം ഉഗാണ്ടയില്‍ അറിയിച്ചു .

10 അഭിപ്രായങ്ങൾ:

 1. ഞാന്‍ ബെര്‍‌ലിയുടെ പോസ്റ്റുകള്‍ വായിക്കാറില്ല. അതുകൊണ്ട് അവാര്‍‌ഡിനെ കുറിച്ച് ഒന്നും പറയാന്‍ ഞാന്‍ അര്‍‌ഹയല്ല.

  മറുപടിഇല്ലാതാക്കൂ
 2. ബെർളിത്തരങ്ങളേപ്പോലെ തന്നെയുള്ള ഒരു പോസ്റ്റാണീത് കേട്ടൊ ഗെഡീ

  മറുപടിഇല്ലാതാക്കൂ
 3. “മുടിഞ്ഞ ബുദ്ധി“! ഈ പേരെങ്ങിനെയുണ്ടായി?. പേര് “ഊരാന്‍“ എന്നായതു കൊണ്ടാണോ; അതോ “പേരുരി“ലെ പ്രധാന ദിവ്യനായതു കൊണ്ടാണൊ?. “ഒടുക്കത്തെ ഗ്ലാമറും“. നമ്മളെന്ത് ചെയ്യും?!!!!.

  മറുപടിഇല്ലാതാക്കൂ
 4. ബെര്‍ളി.... ? ഓ നമ്മുടെ ബെര്‍ളി...

  മറുപടിഇല്ലാതാക്കൂ
 5. അപ്പൊ ബെര്‍ളിക്കിട്ടു കൊട്ടാനും ആളുണ്ടല്ലേ ?

  മറുപടിഇല്ലാതാക്കൂ
 6. വായാടി:തീര്‍ച്ചയായും വായിക്കണം .

  ബിലാത്തിപ്പട്ടണം : വളരെ നന്ദി ബെര്‍ലിതരങ്ങലോടു താരതമ്യപെടുതിയത്തിനു .

  ഇസ്മയില്‍ കുരുമ്പടി:ബ്ലോഗിലെ ഒരു ബ്ലുലി

  തട്ടാന്‍ :പെരൂരെ ഒരു ദിവ്യന്‍ തന്നെ .

  ഹംസ :അത് തന്നെ .നമ്മുടെ ബെര്‍ളി...

  ഒറ്റയാന്‍ :ബെര്‍ലിക്കിട്ടു കൊട്ടിയതല്ല .അങ്ങേരോടുള്ള ആരധനകൊണ്ട് ഇട്ടതാണ് .

  മറുപടിഇല്ലാതാക്കൂ
 7. നന്നായിട്ടുണ്ട് കെട്ടോ..
  ഈ ബെര്‍ളിയെ പറ്റി എല്ലാവരും പ്റയുന്നത് കേള്‍ക്കുന്നു..

  ആക്‌ചൊലി ആരാ ഈ ബെര്‍ളി...?

  അങ്ങേര്‍ എന്നേപ്പോലെ പ്രസിദ്ധനാണോ?
  ബ്ലോഗ്ഗിലും മറ്റുമൊക്കെ എഴുതാറുണ്ടോ..
  ഫ്ലിക്കറില്‍ പടംസ് കയറ്റാറുണ്ടോ..
  അറ്റ്ലീസ്റ്റ് ഒരു കാര്‍ട്ടൂണിസ്റ്റെങ്കിലും ആണോ?

  പറയൂ..ആരാ ഈ ബെര്‍ളി?
  എന്താ ഈ ബെര്‍ളിത്തരങ്ങള്‍ ?!

  മറുപടിഇല്ലാതാക്കൂ
 8. ആരാധന മൂത്താണെങ്കിലും ബെർളിയെ ഊതിയെഴുതിയ നർമ്മം കലക്കി.. പാവം ബെർളി..

  മറുപടിഇല്ലാതാക്കൂ

അനുയായികള്‍