2010, ഓഗസ്റ്റ് 4, ബുധനാഴ്‌ച

ഒരു വിഷമകാവ്യം

ശ്യുന്യമാണെന്റെ മനസ്സ് ,
പെയ്തൊഴിഞ്ഞ മഴ പോലെ .

ഒരു മരുഭൂമി പോലെ.
എനിക്കറിയില്ല എന്തെഴുതണമെന്ന് .

ഞാന്‍ നിരാശനാണ് ,
തലയ്ക്കു ചൂട് പിടിക്കുന്നു ,

ഒരു തീ നാളം ആയി
ഞാന്‍ ആടി ഉലയുന്നു ,

എന്ത് ചെയ്യണമെന്നു
എനിക്കറിയില്ല ?

ഞാന്‍ നിരാശനാണ് .
ചില കാര്യങ്ങള്‍
എന്നെ ഓര്‍മ്മപെടുത്തുന്നു ,.

ജീവിക്ക നീ
മനുഷ്യനായി .

21 അഭിപ്രായങ്ങൾ:

 1. അജ്ഞാതന്‍2010, ഓഗസ്റ്റ് 4 9:39 AM

  " ജീവിക്ക നീ
  മനുഷ്യനായി "!!!

  മറുപടിഇല്ലാതാക്കൂ
 2. പ്രിയപ്പെട്ട സുഹൃത്തേ,
  മനുഷ്യനായി ജീവിക്കാനാണ് വിഷമം.നമ്മുടെ മൂല്യങ്ങള്‍ മുറുകെ പിടിച്ചു ജീവിക്കുന്നവര്‍ അപൂര്‍വ്വം.
  വരികള്‍ക്കിടയിലെ വേദന തിരിച്ചറിയുന്നു.എഴുതുക;ഇനിയും.
  സസ്നേഹം,
  അനു

  മറുപടിഇല്ലാതാക്കൂ
 3. അലസത മാറ്റുക...
  ജീവിക്ക നീ
  മനുഷ്യനായി .

  വരികള്‍ കൊള്ളാം പെരൂരാന്‍.

  മറുപടിഇല്ലാതാക്കൂ
 4. മനസ്സു ശൂന്യമാകുമ്പോൾ എഴുതരുത്.. നിറയുന്നതു വരെ കാത്തിരിക്കുക.

  ‘ജീവിക്ക നീ മനുഷ്യനായി’
  എന്നു പറയുന്നതിൽ ഒരു ദുസ്സൂചന ഉണ്ട്. ഇപ്പോൾ മനുഷ്യനായി അല്ല ജീവിക്കുന്നത് എന്ന കാര്യം.. ശ്രദ്ധിക്കുക..

  മറുപടിഇല്ലാതാക്കൂ
 5. ജീവിതം അങ്ങിനെയാണ്‌. ചിലപ്പോള്‍ മനസ്സ് വല്ലാതെ ശൂന്യമാകും. ജീവിതത്തിനു അര്‍ത്ഥമില്ല എന്നൊക്കെ തോന്നും. പിന്നീടവിടെ നാം‌ പോലുമറിയാതെ പ്രതീക്ഷയുടേയും, ലക്ഷ്യത്തിന്റേയും, സ്വപ്‌നത്തിന്റേയും നാമ്പുകള്‍ പൊട്ടിമുളക്കും.

  മറുപടിഇല്ലാതാക്കൂ
 6. പ്ലീസ്, word verification എടുത്തു കളഞ്ഞിരുന്നെങ്കില്‍ കമന്റ് ഇടാന്‍ സൗകര്യമായേനെ.

  മറുപടിഇല്ലാതാക്കൂ
 7. മനുഷ്യനായി ജീവിയ്ക്കാൻ വലിയ ബുദ്ധിമുട്ടാ അല്ലേ?

  മറുപടിഇല്ലാതാക്കൂ
 8. നിരാശനാണ് ഞാനും

  pls remove the word verifiacation

  മറുപടിഇല്ലാതാക്കൂ
 9. ജീവിതം സമാദനവും സന്ധോഷവും തേടിയുള്ള യാത്ര ആണ് ,,,

  അതില്‍ പൂര്‍ണ വിജയം നേടുക അസാധ്യവും ...........................

  പക്ഷെ ജീവിതത്തോട് തോല്‍വി സമ്മധിക്കുകയുമാരുത് ...........

  "നിരാശ" അത് തോല്‍വി യുടെ സുചന ആണ് .........................

  നിവര്ന്ന്‍ നെഞ്ജ് വിരിച്ച് നില്‍ക പ്രയസങ്ങള്ക് മുന്‍പില്‍ ..........

  എന്നിട്ട് നിര്‍ഭയത്തോടെ നേരിടുക ...........................................

  വരുന്നത് വഴിയെ കാണാം എന്ന വിശ്വാസത്തോടെ


  അന്‍സല്‍

  മറുപടിഇല്ലാതാക്കൂ
 10. മനസ്സ് ശൂന്യമാണ് എന്നോ പാടില്ല ..ഹാപ്പി എല്ലാസമയത്തും ..അല്ലെങ്കില്‍ ബുദ്ടികൂടി സൂന്യമാനെന്നു ഞാന്‍ പറയും

  മറുപടിഇല്ലാതാക്കൂ
 11. സാബു പറഞ്ഞപോലെ " മനുഷ്യനായി ജീവിക്കുക " എന്നുപറഞ്ഞാല്‍ ഇത്രയും നാള്‍ എന്താ വല്ല മൃഗത്തിന്‍റെ സ്വഭാവമോ മറ്റോ ആയിരുന്നോ? വാക്കുകള്‍ എഴുതുമ്പോള്‍ തോന്ന്നുന്ന അര്‍ഥം ആയിരിക്കില്ല വായിക്കുമ്പോള്‍. ഉച്ചാരണത്തില്‍ അതിനു അര്‍ത്ഥ വിത്യാസം ഉണ്ടാകും. എന്തായാലും വിഷമിക്കേണ്ട . "ഒരു നാള്‍ വരും"

  മറുപടിഇല്ലാതാക്കൂ
 12. ഇതിൽ ഏടുത്ത് പറയുവാൻ ഒന്നുമില്ല...കേട്ടോ ഗെഡി

  മറുപടിഇല്ലാതാക്കൂ
 13. നാം പെട്ടുപോകുന്ന് ചില നേരങ്ങളെ, അവസ്ഥകളെ വരികൾ മുറിച്ച് എഴുതി വയ്ക്കാതെ ശ്രീ. ചിന്തകളെല്ലാം കവിതകളാവില്ല. വ്യക്തിദു:ഖം എല്ലാം മറ്റുള്ളവർക്ക് ഫീൽ ചെയ്യണമെന്നില്ല. ഈ പ്രത്യക്ഷ വിഷാദങ്ങളിൽ നിന്നും ഒരു പൊതു സത്യത്തെ കണ്ടെത്താൻ ശ്രമിക്ക്. തോന്നുന്ന ചിന്തകളെല്ലാം കവിതയാക്കണമെന്നില്ല. എന്നാൽ ജീവിതത്തിന്റെ ആത്മാർഥത വരികളിലുണ്ട് താനും.
  ഈ വേഡ് വെരിഫിക്കേഷൻ വേഗം നീക്കം ചെയ്യൂ.

  മറുപടിഇല്ലാതാക്കൂ

അനുയായികള്‍