2010, ഓഗസ്റ്റ് 10, ചൊവ്വാഴ്ച

തനിയെ..... ?

ഞാന്‍ തനിച്ചാണ്,

ഈ കനത്ത ചൂടില്‍.

ഞാന്‍ ഒരു മെഴുകുതിരി

പോലെ ഉരുകുകയാണ് .

പക്ഷെ ,എന്റെ ഹൃദയം മാത്രം

ഉരുകുകയില്ല

കാരണം

എന്റെ ഹൃദയത്തില്‍

നീ ഇപ്പഴും ഉണ്ട്.

ആ ഹൃദയത്തില്‍

നീ കത്തി

കുത്തിയിരക്കരുത്.

14 അഭിപ്രായങ്ങൾ:

 1. "ആ ഹൃദയത്തില്‍
  നീ കത്തി
  കുത്തിയിരക്കരുത്."
  അതുശരി. അവള്‍ കുത്തുവാക്ക് പറഞ്ഞ്‌ പിണങ്ങിപ്പോയി അല്ലേ?

  മറുപടിഇല്ലാതാക്കൂ
 2. എന്താടോ ഇത് ഇപ്പോഴും ഒരു വിരഹം. പോയാല്‍ പോകട്ടും. ആരോ പറഞ്ഞപോലെ ഒരു ബൈക്ക് പോയാല്‍ ഒരു ഓട്ടോ വരും അതും പോയാല്‍ ബസ്‌ വരും. തനിക്കുള്ളത് വരുന്നേയുള്ളൂ എന്ന് സമാധാനിക്കു കവിത കൊള്ളാം.കത്തി കുത്തിയിറക്കരുത് എന്നാക്കി തിരുത്തുമല്ലോ
  http://pularveela.blogspot.com ഒന്ന് വായിച്ചു അഭിപ്രായം പറയുമല്ലോ?

  മറുപടിഇല്ലാതാക്കൂ
 3. കുത്തിയിരക്കാൻ പാടില്ല, എന്തായാലും.

  മറുപടിഇല്ലാതാക്കൂ
 4. ഉരുകണം ..അല്ലെങ്കില്‍ ഉരുക്കണം
  ഉരുകുന്ന മനസിലെ നോവും കവിതയും ഉണ്ടാവുള്ളൂ

  മറുപടിഇല്ലാതാക്കൂ
 5. ആ ഹൃദയത്തില്‍

  നീ കത്തി

  കുത്തിയി റ ക്കരുത്....

  മറുപടിഇല്ലാതാക്കൂ
 6. ഉരുകട്ടെ അങ്ങോട്ട്...ഞാനും കുറേ അനുഭവിച്ചതാ......ഇനി ഞാന്‍ ഒന്നു ഉറങ്ങട്ടെ (പി കെ ബാലകൃഷ്‌ണന്‍ )

  മറുപടിഇല്ലാതാക്കൂ
 7. കനത്ത ചൂടിൽ ഞാൻ മെഴുതിരി പോലെ തനിച്ച് ഉരുകുകയാണ്. പക്ഷേ എന്റെ ഹൃദയം അപ്പോഴും ഒരു തരി പോലും ഒലിക്കാതെ ജ്വലിക്കുകയാണ്. അതിലാണ് നീ കത്തി വച്ചത്.
  എന്ന് ചുരുക്കാമായിരുന്നു. എല്ലാം തുറന്നു പറയാതെ കുറച്ചുകൂടി ആഴമുള്ളതാക്കാൻ ശ്രമിക്ക് ശ്രീ.

  മറുപടിഇല്ലാതാക്കൂ
 8. പക്ഷെ ,എന്റെ ഹൃദയം മാത്രം

  ഉരുകുകയില്ല

  കാരണം

  എന്റെ ഹൃദയത്തില്‍

  നീ ഇപ്പഴും ഉണ്ട്.


  ഇഷ്ടപ്പെട്ടു.

  മറുപടിഇല്ലാതാക്കൂ
 9. പുതിയ പോസ്റ്റ് ആയില്ല അല്ലേ?ഈ വേഡ് വെരിഫിക്കേഷൻ എടുത്ത് കളയൂ ശ്രീ

  മറുപടിഇല്ലാതാക്കൂ

അനുയായികള്‍