നിങ്ങള്‍ക്ക് ഗള്ളിവര്‍ എന്ന കഥാപാത്രത്തെയും ലില്ലിപ്പുട്ടു എന്ന സ്ഥലത്തെ പറ്റിയും അറിയാമെന്നു എനിക്കറിയാം .പക്ഷെ ഞാന്‍ പറയാന്‍ പോകുന്നത് ഇതൊന്നുമല്ല .
ഞങ്ങള്‍ക്ക് ആറാം ക്ലാസ്സില്‍ "ഗള്ളിവര്‍ ഇന്‍ ലിള്ളിപ്പുട്ടു"പഠിക്കാനുണ്ട് . ഈ പഠഭാഗം ഞങ്ങളെ പഠിപ്പിക്കുന്നത് ഏതാണ്ട് ഗള്ളിവര്‍ എന്ന കഥാപാത്രത്തിന് തുല്യമായ ശരീരപ്രക്രുതിയുള്ള ഒരു സര്‍ ആയിരുന്നു .അതുകൊണ്ട് എല്ലാ കുട്ടികളും തലമുറകളായി അദ്ദേഹത്തെ ഗള്ളിവര്‍ സര്‍ എന്ന് വിളിച്ചു പോന്നു .അങ്ങനെ സാറിന്റെ യദാര്‍ത്ഥനാമം മറന്നിരിക്കുന്നു കുട്ടികള്‍ .അല്ലെങ്കിലും ഒരു പേരില്‍ എന്തിരിക്കുന്നു അല്ലെ?
ഞങ്ങള്‍ ഇതൊന്നും അറിയാതെയാണ് ആ ക്ലാസ്സില്‍ ജയിച്ചു ചേര്‍ന്ന്ന്നത്.അദ്ദേഹത്തെ കണ്ടാല്‍ ആരായാലും ഗള്ളിവര്‍ എന്ന് വിളിച്ചു പോകും .അദ്ദേഹം ഞങ്ങളുടെ ക്ലാസ്സ് ടീച്ചറും ആയിരുന്നു.
ഒരു ദിവസം ക്ലാസ്സില്‍ ഉച്ചയ്ക്ക് ക്ലാസ്സില്‍ രണ്ടു പിള്ളേര്‍ തമ്മില്‍ പൊരിഞ്ഞ അടി . ക്ലാസ് ലീടെര്‍ ഈ വിവരം സാറിനോട് പറയാന്‍ സ്റ്റാഫ് റൂമില്‍ ചെന്നു .അപ്പോള്‍ അവരവിടെ ഉണും കഴിഞ്ഞു മീറ്റിങ്ങ് കൂടുകയായിരുന്നു .
ആ കൂട്ടത്തില്‍സാറിനെ കണ്ടതും ലീടെര്‍ വിളിച്ചു പറഞ്ഞു .
"ഗള്ളിവര്‍ സാറെ ,ഗള്ളിവര്‍ സാറെ ,നമ്മുടെ ക്ലാസ്സില്‍ ഭയങ്കര വഴക്കാണ് ഗള്ളിവര്‍ സാറെ ".സര്‍ പെട്ടെന്ന് വരണം .
സത്യത്തില്‍ ഇവന് സാറിന്റെ ശരിക്കുള്ള പേര് അറിയില്ലായിരുന്നു .
പാവം സര്‍ . ഒരു നിമിഷം കൊണ്ട് മറ്റുള്ളവരുടെ മുന്‍പില്‍ ലില്ലിപ്പുട്ടിലെ ഒരു കുഞ്ഞു മനുഷ്യനെ പോലെ ആയിപ്പോയി .
ഗള്ളിവര്‍, ലില്ലിപ്പുട്ടു ഓര്‍മ്മയില്‍ നിന്നു മാഞ്ഞ രണ്ട് നാമങ്ങള്‍ ഓര്‍മ്മിപ്പിച്ചു. ആശംസകള്‍
മറുപടിഇല്ലാതാക്കൂഅതുകേട്ടതും സാറു വന്ന് ലീഡറുടെ ചെവിയില്‍ പിടിച്ച് കാറിന്റെ സ്റ്റിയറിംങ്ങ് തിരിക്കുന്നതു പോലെ തിരിച്ചു കൊണ്ടു ചോദിച്ചു "ആരാടാ)))) ഈ ഗളിവര്‍"
മറുപടിഇല്ലാതാക്കൂലീഡറുടെ കാലുകള്‍ തറയില്‍ നിന്നും പൊങ്ങിപ്പൊങ്ങി വന്നു............
ചൂടന്‍ മൊമ്മാലി മാഷിനെ പണ്ട് ഞാന്‍ ഇങ്ങനെ സ്റ്റാഫ് റൂമില് ചെന്ന് വിളിച്ചിട്ടുണ്ട് ......അതിന്‍റെ ചൂട് ഇപ്പോളും കയ്യിലുണ്ട്
മറുപടിഇല്ലാതാക്കൂആശംസകള്...
മറുപടിഇല്ലാതാക്കൂ........പണ്ട് ഒരു ടീച്ചറെ ടീച്ചറെ ... ടീച്ചറെ എന്തിനാ കരി മൂര്‍ക്കന്‍ വിളികുനത് എന്ന് ചോദിച്ചത് പോലെ ആയി പോയി ...ആരാ ചോദിച്ചത് എന്ന്ചോദികരുത്
മറുപടിഇല്ലാതാക്കൂചിലപ്പോള് സംഭവിക്കുന്ന ചില വിനകളെ...
മറുപടിഇല്ലാതാക്കൂഹാ..ഹാ.. സ്കൂളില്‍ ഇത് പോലെ എത്ര അബദ്ധങ്ങള്‍...
മറുപടിഇല്ലാതാക്കൂhe..he..he..good one..
മറുപടിഇല്ലാതാക്കൂകൊള്ളാം...കേട്ടൊ
മറുപടിഇല്ലാതാക്കൂpalakkuzhy,
മറുപടിഇല്ലാതാക്കൂvayaty,
aayirathonnaravu,
jishad cronic'
mydreams'
ramji sab'
Dr.
smitha adarsh'
murali mukundan
thanks for the comments
സഞ്ചാരസാഹിത്യത്തിലെ ഒരു കഥാപാത്രമായ ഗളിവര്‍ ലില്ലിപുട്ടുകളുടെ നാട്ടില്‍ കപ്പല്‍ തകര്‍ന്നപ്പോള്‍ വന്നടിയുന്നു.ഗളിവര്‍ സാധാരണ ശരീര വലിപ്പമുള്ള ആളും ലില്ലിപുട്ട് ആറിഞ്ച് വലിപ്പമുള്ള ചെറിയ മനുഷ്യരുമായിരുന്നു.....
മറുപടിഇല്ലാതാക്കൂ**ഏതാണ്ട് ഗള്ളിവര്‍ എന്ന കഥാപാത്രത്തിന് തുല്യമായ ശരീരപ്രക്രുതിയുള്ള ഒരു സര്‍ ആയിരുന്നു...** .
അപ്പോള്‍ "ഗള്ളിവര്‍ സര്‍" ????
ഇതിലെ തമാശ സ്റ്റാഫ് റൂമില് ചെന്ന് ഗള്ളിവര്‍ സര്‍ എന്നു വിളിച്ചത് :).
രസകരം...
മറുപടിഇല്ലാതാക്കൂnannayittondu ketto.
മറുപടിഇല്ലാതാക്കൂword varification eduthu kalayuka ayirunnenkil
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂ