2010, മേയ് 17, തിങ്കളാഴ്‌ച

ഒരു ക്ഷേത്രം ,രണ്ടുത്സവം .

ഒരു മനുഷ്യ ജന്മത്തില്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒരു കാര്യത്തിന് ഞങ്ങളുടെ നാടു സാക്ഷ്യം വഹിക്കാന്‍ പോവുകയാണ് ,ഒരു ക്ഷേത്രത്തില്‍ രണ്ടുത്സവം .
കേരളത്തിലെ പ്രശസ്തമായ ശിവക്ഷേത്രന്ങ്ങളിലോന്നായ ഏറ്റുമാന്നൂര്‍ മഹാദേവ ക്ഷേത്രത്തിലെരണ്ടാമത്തെ ഉത്സവമാണ് നടക്കാന്‍ പോകുന്നത് .പുതിയ സ്വോര്‍ണകൊടിമാര പ്രതിഷ്ടയോടനുബന്ധിച്ചാണ് ഈ ഉത്സവം നടക്കുന്നത്. പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവം
ആദ്യ ഉസ്തവം ഫെബ്രുവരിയില്‍ നടന്നിരുന്നു .
പഴയ കൊടിമാരതെക്കാള്‍ അഞ്ചടി കൂടുതലാണ് പുതിയ കൊടിമരത്തിനു .ഈ മാസം പതോന്പതിനാണ് കൊടിയേറ്റ് .ഇരുപത്തഞ്ചിനു പകല്‍പൂരം .ഇരുപത്തെട്ടിനു ആറാട്ടോടെ ഉത്സവം കൊടിയിറങ്ങും .
ലക്ഷകണക്കിന് ഭക്തരുടെ രണ്ടരവര്‍ഷത്തെ കാത്തിരിപ്പിനാണ് അവസാനം കാണുന്നത് .ഞങ്ങളുടെ നാടായ പേരൂരില്‍ വന്നാണ് ഭഗവാന്‍ കുളിക്കുന്നത് .അതൊരു ആചാരമാണ് .
നിങ്ങള്‍ എല്ലാവരെയും ഞാന്‍ ഈ ഉത്സവത്തിനു ക്ഷണിക്കുന്നു .വരാതിരിക്കരുത് .എന്തായാലും ഈ അപൂര്‍വ ഭാഗ്യം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് ഞങ്ങള്‍ പെരൂരുകാര്‍
(എന്റെ വീടിന്റെ തൊട്ടു മുന്‍പില്‍ കൂടിയാണ് ഈ ആറാട്ട് കടന്നു പോകുന്നത് )

10 അഭിപ്രായങ്ങൾ:

 1. ആഹാ എന്റെ കൂട്ടുകാരന്‍ പറഞ്ഞ് കെട്ടിരിക്കുന്നു ഉത്സവത്തിന്റെ അന്ന് കുറേ നല്ല (ചരക്ക്)പിള്ളേര്‍ അവിടെ വരുമെന്ന്. അളിയാ വായീ നോക്കാന്‍ ഞാനും മച്ചാന്റെ കൂടെ ഹാജര്‍.. :)

  മറുപടിഇല്ലാതാക്കൂ
 2. ഈ വര്‍ഷത്തെ ആദ്യ ആറാട്ട് കൂടാന്‍ ഭാഗ്യം ഉണ്ടായി...അപൂര്‍വമായി വന്ന രണ്ടാമത്തെ ആറാട്ട് കൂടാന്‍ പറ്റാത്തതിന്റെ നഷ്ടബോധവും..

  എന്റെ ബ്ലോഗ്‌ സന്ദര്‍ശിച്ചതിനും കമന്റ്‌ ഇട്ടതിനും നന്ദി...പെരൂരിനെ പറ്റി ഒരെണ്ണം കൂടി...സമയം പോലെ വായിച്ചു നോക്കു..
  http://villagemaan.blogspot.com/2010/05/blog-post_17.html

  മറുപടിഇല്ലാതാക്കൂ
 3. അന്നേക്ക് നാട്ടില്‍ എത്തില്ലല്ലോ മാഷേ.
  ഉത്സവം തകര്‍ക്കട്ടെ. ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 4. രണ്ടാമത്തെ ഉത്സവവും നടക്കട്ടെ.
  ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ
 5. എന്‍റെ ബ്ലോഗ്‌ ലെ കമന്റ്‌ കണ്ടു ഇവിടെ വന്നതും ആണ് .ഏറ്റുമാന്നൂര്‍ മഹാദേവ ക്ഷേത്രത്തിലെരണ്ടാമത്തെ ഉത്സവവും വളരെ നല്ലപോലെ നടക്കട്ടെ .അതിനു മുന്‍പിലൂടെ ഞാന്‍ കടന്നു പോയിട്ടും ഉണ്ട് അതിനു അടുത്ത് ഏതോ കടയില്‍ നിന്നും ഭക്ഷണവും കഴിച്ചിട്ടും ഉണ്ട് ...പോയി കാണാന്‍ ഒന്നും സാധിച്ചിട്ടും ഇല്ല .ഇപ്പോള്‍ എല്ലാം വളരെ ദൂരെയും ..ഉത്സവവും കഴിഞ്ഞു ഫോട്ടോയും ആയി നല്ല ഒരു പോസ്റ്റ്‌ ഇടണം എല്ലാര്ക്കും വായിക്കാമല്ലോ ?ആശംസകള്‍ .....

  മറുപടിഇല്ലാതാക്കൂ
 6. നമ്മുടെ എറ്റുമാനൂരപ്പനും ഏഴരപ്പൊന്നാനയും ആറാട്ടുമൊക്കെ അങ്ങനെ ബ്ലോഗിലുമെത്തട്ടെ.പേരൂർക്കാവിലമ്മയും ഏറ്റുമാനൂരപ്പനുമായുള്ള ബന്ധവും,ആറാട്ട് അങ്ങോട്ടു പോകുമ്പോൾ ആഘോഷപൂർവം പോയിട്ട് ഇങ്ങൊട്ടു പോരുമ്പോൾ പേരൂർക്കാവിലമ്മ അറിയാതെ, മിണ്ടാതെ .. പോരുന്നതുമൊക്കെ... കുട്ടിക്കാലം മുതൽ കേട്ടിട്ടുള്ള ഇത്തരം എന്തെല്ലാം കഥകൾ.
  ഉത്സവവും പെരുന്നാളും ആഘോഷങ്ങളുമൊക്കെ ഓരോ നാടിനും പ്രിയപ്പെട്ടതു തന്നെ.
  ഓ ടോ : പേരൂരാൻ ആരാണെന്നാ ചിന്തിക്കുന്നത്. പിടികിട്ടുന്നില്ല. നമുക്കു കാണാം.

  മറുപടിഇല്ലാതാക്കൂ
 7. ഏറ്റുമാനൂരില്‍ വന്നിട്ടുണ്ട് പലതവണ
  ജയ്സണെ കാണാന്‍ (മ്യുസിക് ഡയറക്ടര്‍) പക്ഷെ അമ്പലത്തില്‍ കയറിയിട്ടില്ല
  പൊതുവെ വിഗ്രഹാരാധനയോടു താല്പര്യമില്ലാത്തതിനാലാ‍ണ്
  വിശ്വാസമുള്ളവര്‍ ഉത്സവം ആഘോഷിക്കൂ

  മറുപടിഇല്ലാതാക്കൂ
 8. വരാംട്ടോ.. പായസം, പിന്നെന്താ ഉണ്ടാവുക?

  മറുപടിഇല്ലാതാക്കൂ
 9. ഉത്സവകച്ചവടക്കാര്‍ക്ക് കൊയ്ത്തായല്ലോ..!!

  മറുപടിഇല്ലാതാക്കൂ

അനുയായികള്‍