2010, ഫെബ്രുവരി 6, ശനിയാഴ്‌ച

അങ്ങനെ അവളും പോയി ...............

അവളുടെ കല്യാണം കഴിഞ്ഞു.അവള്‍ ആരാണെന്നു ചോദിച്ചാല്‍ അവളെന്റെ കാമുകി ആയിരുന്നു. പക്ഷെ ഞാന്‍ അവളുടെ കാമുകന്‍ ആയിരുന്നില്ലല്ലോ .അവളെന്നെ ഒരു ഫ്രെണ്ടയിട്ടാണ് കാണുന്നത് .കാരണം അവള്‍ക്കൊരു കമുകനുണ്ടല്ലോ.കമുകനുന്ടെന്നു അറിഞ്ഞിട്ടും ഞാന്‍ അവളെ പ്രണയിച്ചു .അതവള്‍ക്ക്‌ മനസ്സിലായിട്ടുണ്ടാവില്ല .കാരണം ഞാന്‍ അവളോടു എന്റെ പ്രണയം പറഞ്ഞിട്ടില്ല.പ്രനയിക്കനാവില്ല എനിക്ക് അവളെ.
പ്ലസ്‌ 2vil ഞാനും അവളും ഒരുമിച്ചായിരുന്നു പഠിച്ചത് .ലവ് അറ്റ്‌ ഫസ്റ്റ് സൈറ്റ് ,അത് ഞാന്‍ അനുഭവിച്ചറിഞ്ഞു അവളില്‍ നിന്നും .പക്ഷെ അവളുടെ പ്രേമം പത്താം ക്ലാസ്സിലേ തുടങ്ങി .അവളെ കുറ്റം പറയാന്‍ പറ്റുമോ?.അവളുടെ കാമുകനെ ഞാന്‍ ഇത് വരെ കണ്ടിട്ടില്ല .കണ്ടവര്‍ പറഞ്ഞത് അവള്‍ക്കു അവന്‍ ചെരില്ലന്നാണ് .
പത്രത്തിലെ ചരമക്കോളത്തില്‍ ഇവന്റെ പേര് ഞാന്‍ നോക്കാറുണ്ട് കേട്ടോ .........(ചുമ്മാ പറഞ്ഞതാ )
കോളേജില്‍ ചെന്നപ്പോള്‍ അവിടെയും ഉണ്ടവള്‍.ഇത്തവണ അവള്‍ കെമിസ്ട്രിയും ഞാന്‍ ബോട്ടണിയും .അവളെ കാണുമ്പോള്‍ ഞാന്‍ ഒഴിഞ്ഞു മാറും.മറ്റൊന്നുംകൊണ്ടല്ല അവളോടു മിണ്ടാനുള്ള എന്റെ ലജ്ജ കൊണ്ടാണ് കേട്ടോ .പ്ലസ്‌ ടു വില്‍ രണ്ടു കൊല്ലം അവളെ കണ്ടാല്‍ മതിയായിരുന്നു .ഇനി അവളെ മൂന്നുകൊല്ലം കൂടി കാണണം .മ്ജന്‍ മൂന്നു കൊല്ലം അവളെ കണ്ടു .ആകെ അഞ്ചു കൊല്ലം ഞാന്‍ അവളെ കണ്ടു കൊണ്ടിരുന്നു.വളരെ വേദനാജനകമായിരുന്ന ആ അഞ്ചു കൊല്ലം .
പിന്നെയും ഞങ്ങള്‍ കണ്ടു മുട്ടി.അവള്‍ ബി എഡിന് പഠിക്കുന്നു.ഞാന്‍ ജോലിചെയ്യുന്നു .ബസ്‌ സ്ടാന്റില്‍ അവളെയും കത്ത് ഞാന്‍ നില്‍ക്കും .അവള്‍ എന്നെ നോക്കിച്ചിരിക്കും .അവളെ കാണുമ്പോള്‍ എന്റെ ഹൃദയം ഉറക്കെ മിടിക്കാന്‍ തുടങ്ങും .പറഞ്ഞറിയിക്കാനാവാത്ത ഒരു വികാരം എന്റെ ശരീരത്തിലൂടെ കടന്നുപോകും .അവള്‍ക്കു ഈ വികാരങ്ങള്‍ ഒന്നുംതന്നെ ഉണ്ടാകാനിടയില്ല .

5 അഭിപ്രായങ്ങൾ:

 1. വണ്‍വെ ലൊവ് ആണളിയാ നല്ലതു.. :)
  ടുവെ ആണെങ്ങീല്‍ ഒത്തിരി ഉടക്കുകള്‍ ഉണ്ടാകും
  വണ്‍വെ ആയാല്‍ പിന്നെ ആര് വന്നു് ഉടക്കാനാ അല്ലേ

  എന്നാലും ഈ അഞ്ചു വര്‍ഷം അളിയന്‍ എങ്ങനെ പിടിചു നിന്നു..??

  മറുപടിഇല്ലാതാക്കൂ
 2. കമുകനുന്ടെന്നു അറിഞ്ഞിട്ടും ഞാന്‍ അവളെ പ്രണയിച്ചു......

  പാപം.....കൊടും പാപം...................:)

  മറുപടിഇല്ലാതാക്കൂ
 3. ശ്രീകുട്ടാ,

  അവൾ പോയപ്പോഴാണോ ഉറവ ഉണ്ടായത്.

  അഞ്ച്‌കൊല്ലം ഒരു ലൌ ലെറ്ററും കൈയിൽപിടിച്ച് എങ്ങനെ ജീവിച്ചു.

  മൂന്നരക്ഷരം എന്തായാലും പറയാൻ പറ്റിയില്ല. ഇനി അവൈലബിൾ ടൈം നോക്കി, രാഹുകാലത്തിന്‌ മുൻപ്, രണ്ട് വാക്ക് പറയുക.

  “എനിക്കും ബ്ലോഗുണ്ട്”

  അന്നേങ്ങാനും ഐലുലു പറഞ്ഞിരുന്നെങ്കിൽ, ഞങ്ങൾക്ക് ഈ ബ്ലോഗ് നഷ്ടമയേനെ.

  വൺവെ ആയത്‌കൊണ്ട്, വീടിന്റെ ആധാരം വീട്ടിതന്നെയുണ്ടല്ലെ ല്ലെ. അത്രെം സമധാനിക്ക്യ, ശ്രികുട്ടാ.

  ഞാൻ നിക്കണാ, പോണാ.

  മറുപടിഇല്ലാതാക്കൂ

അനുയായികള്‍