2009, നവംബർ 23, തിങ്കളാഴ്‌ച

ബ്ലോഗര്‍ പോലീസ് പിടിയില്‍?

തലക്കെട്ട്‌ കണ്ടു നിങ്ങളാരും പേടിക്കണ്ട. കാരണം ലോകപ്രശസ്ത ബ്ലോഗര്‍മാരായ ബെര്‍ലിയോ പോങ്ങമ്മൂടണോ തുടങ്ങിയവരാരുമല്ല പോലീസ് പിടിയില്‍ ആയതു. ഈ പാവപ്പെട്ട ഞാന്‍ തന്നെ .
കഥ ഇങ്ങനെ .
തലേന്ന് രാത്രി ഞാനൊരു തണുത്ത ഉഴുന്നുവട കഴിച്ച്ചിരിന്നു .അത് ഇത്രയ്ക്ക് വല്യ പ്രശ്നമാവുമെന്ന് ഞാന്‍ തീരെ കരുതിയില്ല .രാവിലെ ചെറുതായിട്ട് വയരിളകിയെങ്കിലും ഞാന്‍ അത്ര കാര്യമാക്കിയില്ല .
ഞാന്‍ അങ്ങനെ ജോലി സ്ഥലത്തെത്തി .ഏതാണ്ടൊരു പത്തര ആയിക്കാണും വയര്‍ എനിക്കിട്ടു പണി തന്നു .ഞാന്‍ ബോസ്സിനോടു പറഞ്ഞിട്ട് പ്രൈവറ്റ് ബസ്സ് സടാനറിന്റെ പുറകിലെ ടൊഇലെട്ടിലെക്കു ഞാന്‍ ഓടി .ടൊഇലെടിലെക്കു കയറിയതും ഒരാള്‍ എന്നെ പുറകില്‍ നിന്നും പിടിച്ചു നിര്‍ത്തി .ഒരു പോലീസുകാരന്‍ .ഓടി രക്ഷപെടാന്‍ നോക്കുന്നോട പന്നി ,എന്ന് പറഞ്ഞു കൊണ്ടായിരുന്നു എന്നെ പിടിച്ചത് .
യഥാര്‍തത്തില്‍ സംഭവിച്ചത് ഇങ്ങനെ .ബസ്സ് സ്ടന്റിന്റെ പുറകില്‍രണ്ടു പാര്‍ട്ടിക്കാര്‍ തമ്മില്‍ ഒരു അടിപിടി നടന്നിരുന്നു .പോലിസേത്തിയപ്പോള്‍ പലരും ചിതറി ഓടി .അപ്പോഴാണ് അടിപിടി നടന്ന വിവരമൊന്നും അറിയാതെ ഞാന്‍ കക്കൂസില്‍ പോകാന്‍ ഞാന്‍ ഓടി വരുന്നതു.പോലീസ് നോക്കുമ്പോള്‍ കക്കൂസില്‍ കയറി രക്ഷപെടാന്‍ ശ്രമിക്കുന്ന എന്നെയാണ് കണ്ടത് .അവര്‍ വിചാരിച്ചത് ഞാനും അടിപിടിയില്‍ ഉണ്ന്റായിരുന്നു എന്നാണ് .അവര്‍ക്കറിയില്ലല്ലോ എന്റെ വിഷമം .അവരോടു ഞാന്‍ കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞു .
ഒടുവില്‍ എന്റെ ദൈന്യത മനസ്സിലായതുകൊന്റാവനം പോലീസ് എന്നെ വെറുതെ വിട്ടു .പോലീസ് എന്റെ വയരിനിട്ടു ഇടിച്ച്ചിരുന്നെങ്കില്‍.....,
,എനിക്ക് ഓര്‍ക്കാന്‍ കൂടി വയ്യ

7 അഭിപ്രായങ്ങൾ:

 1. പോലീസ് എന്റെ വയരിനിട്ടു ഇടിച്ച്ചിരുന്നെങ്കില്‍.....,
  ,എനിക്ക് ഓര്‍ക്കാന്‍ കൂടി വയ്യ
  ഇടിക്കാതെ തന്നെ കാര്യം സാധിചെങ്ങില്‍ പോലീസ് അപ്പോള്‍ തന്നെ എല്ലാവരെയും വിട്ടേച്ചു ഓടിയേനെ !!!!!!!

  മറുപടിഇല്ലാതാക്കൂ
 2. ഭാഗ്യമായി. ഇടി കിട്ടിയിരുന്നെങ്കില്‍...:)

  മറുപടിഇല്ലാതാക്കൂ
 3. ഒരുവിധം രക്ഷപ്പെട്ടു. ഇനിയെങ്കിലും....
  1. തണുത്ത ഉഴുന്നുവട കഴിക്കരുത്.
  2. അഥവാ കഴിച്ചാല്‍ പിറ്റേദിവസം ജോലിക്കു പോകരുത്.
  3. റ്റോയ്‌ലെറ്റില്ലാത്ത സ്ഥാപനത്തില്‍ ജോലി ചെയ്യരുത്.

  മറുപടിഇല്ലാതാക്കൂ
 4. കൂനില്‍മേല്‍ കുരുപോലെ ആയ പോലെ

  മറുപടിഇല്ലാതാക്കൂ
 5. illenkilum one of the blogger
  is arrested for some comments in his writeup about NSS u dont read it?

  മറുപടിഇല്ലാതാക്കൂ
 6. അപൊ ഇടി കിട്ടിയില്ല എന്നാണോ പറയുന്നതു്?

  മറുപടിഇല്ലാതാക്കൂ

അനുയായികള്‍