2010, ജൂൺ 20, ഞായറാഴ്‌ച

ഉണ്ണി ,"it is infactuation"

ഉണ്ണിയുടെ പ്രേമം കോളേജില്‍ എല്ലാവര്ക്കും അറിയാം .എന്നാല്‍ ഒരാള്ക്ക് മാത്രം അറിയില്ല. അത മറ്റാരുമല്ല ഉണ്ണിയുടെ കാമുകിയായ നീതു തന്നെ.
ഒരു ദിവസം ഉണ്ണി ഇക്കാര്യം പറയാന്‍ അവളുടെ ക്ലാസ്സില്‍ ചെന്നു.അവളോട്‌ പറയുകയും ചെയ്തു .എന്നാല്‍ അവള്‍ പറഞ്ഞ മറുപടി കേട്ട ഉണ്ണി ഞെട്ടിപ്പോയി .
അവള്‍ പറഞ്ഞു ."ഉണ്ണി ,പ്രേമം മന്നാംകട്ട .it is infactuation"
പാവം ഉണ്ണി .ആ പറഞ്ഞതിന്റെ അര്ത്ഥം മനസ്സിലായില്ല .ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല.ഇനി എന്ത് ചെയ്യും .ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റില്‍ കയറി ചോദിച്ചാലോ?.അത വേണ്ട .ഇതു വരെ ആ ക്ലാസുകളിലോന്നും തന്നെ കയരിയിട്ടില്ലല്ലോ.
പെട്ടെന്ന് ഉണ്ണിക്കു ഒരു ബുദ്ധി തോന്നി. ലൈബ്രറിയില്‍ പോയിനോക്കാം .പിന്നെ ഉണ്ണി ഒരു ഉസൈന്‍ ബോല്ട്ടായി മാറി.അങ്ങനെ ഒരിക്കലും ലൈബ്രറിയില്‍ കയറാത്ത ഉണ്ണി ആദ്യമായി ലൈബ്രറിയില്‍ കയറി.ലൈബ്രറിയില്‍,തടിച്ച ഇംഗ്ലീഷ് ഭാഷ നിഘണ്ടുവില്‍ ആ വാക്കിന്റെ അര്ത്ഥം കണ്ട ഉണ്ണിയുടെ ഹൃദയം തകര്ന്നു പോയി.
infactuation=മായ ,മതിഭ്രമം എന്നൊക്കെയാണ് അര്‍ഥങ്ങള്‍.
ഉണ്ണി ഇക്കാര്യങ്ങളെല്ലാം ഞങ്ങളോട് പറയുമ്പോള്‍ അവന്റെ കണ്ണ് നിറഞ്ഞിരുന്നു,വാക്കുകള്‍ മുറിഞ്ഞിരുന്നു.
ഞങ്ങള്‍ പറഞ്ഞു "സാരമില്ല ഉണ്ണി ,it is infactuation ".ഒടുവില്‍ കോളേജ് മുഴുവന്‍ പറഞ്ഞു

"സാരമില്ല ഉണ്ണി, it is infactuation"

6 അഭിപ്രായങ്ങൾ:

  1. "സാരമില്ല ഉണ്ണി, it is infactuation"
    സാരമില്ല ശ്രീകുമാര്‍ , it is infactuation :)

    മറുപടിഇല്ലാതാക്കൂ
  2. ഇപ്പറഞ്ഞതൊക്കെ വായിച്ചു, സാരമില്ല ഇതെല്ലാം ആ പറഞ്ഞ സാധനം തന്നെ.

    മറുപടിഇല്ലാതാക്കൂ
  3. കുറച്ച് വിഷമിച്ചാലെന്താ infactuation എന്ന വാക്കിന്റെ അര്‍ത്ഥം പഠിച്ചില്ലേ?

    മറുപടിഇല്ലാതാക്കൂ

അനുയായികള്‍

Powered By Blogger