2010, മേയ് 12, ബുധനാഴ്‌ച

സീതാലക്ഷ്മി ടീച്ചര്‍

ഞങ്ങളുടെ ഹൈ സ്കൂള്‍ കാലഘട്ടം ക്രിക്കറ്റ്‌ ഭ്രാന്ത്‌ നിറഞ്ഞതായിരുന്നു .കണക്കു ടീച്ചറെ ഞങ്ങള്‍ വിളിച്ചിരുന്നത്‌ അല്ലെന്‍ ടോനാല്ദ് എന്നായിരുന്നു .ടീച്ചര്‍ എങ്ങോട്ടെങ്കിലും മാരിയലുടന്‍ ഞങ്ങള്‍ ക്രിക്കറ്റിനെ പറ്റി സംസാരിക്കാന്‍ തുടങ്ങും .ഇന്റര്‍വെല്‍ സമയത്ത് ഭയങ്കര ക്രിക്കറ്റ്‌ കളിയാണ്‌ .അത്രയ്ക്ക് ഭ്രാന്തായിരുന്നു .
ടി.വിയില്‍ കളിയുള്ള ദിവസമാണെങ്കില്‍ ഞങ്ങള്‍ സ്കൂളിന്റെ പിറകിലുള്ള ടി.വിക്കടയില്‍ സ്കോര്‍ നോക്കാന്‍ പോകും .
അങ്ങനെ ഒരു ദിവസം ഞാനും ധനീഷും കൂടി സ്കോര്‍ നോക്കാന്‍ പോയി .ഇന്ത്യ -ഓസ്ട്രേലിയ ഏകദിനം .സ്കോര്‍ നോക്കി തിരിച്ചു മതില് ചാടി വന്നത് നേരെസീതാലക്ഷ്മി ടീച്ചറുടെ മുന്‍പിലേക്ക് .
ടീച്ചറെ പറ്റി പറയുകയാണെങ്കില്‍ വലതു കയ്യില്‍ ചൂരലും ഇടതു കയ്യില്‍ ബയോളജി പുസ്തകവും പേടിപ്പെടുത്തുന്ന നോട്ടവും .ടീച്ചറിന്റെ പേര് കേട്ടാല്‍ സ്കൂള്‍ തന്നെ കിടുകിടാ വിറക്കും .സ്ഥലം എസ. ഐ എന്ന് പറഞ്ഞാല്‍ പില്ലെരാരുംപേടിക്കില്ല .എന്നാല്‍ സീതാലക്ഷ്മി ടീച്ചര്‍ എന്ന് കേട്ടാല്‍ എല്ലാവനും ഓടിയൊളിക്കും .അതാണ് സീതാലക്ഷ്മി ടീച്ചര്‍.
ഇങ്ങനെയെല്ലെമുള്ള സീതാലക്ഷ്മി ടീച്ചരുറെ മുന്പിലെക്കാന് ഞാനും ധനീഷും സ്കോര്‍ നോക്കിയാ ശേഷം ചാടി വീണതും .വിശന്നു പൊരിഞ്ഞ സിംഹത്തിന്റെ മുന്‍പില്‍ ചെന്നുപെട്ട മന്പെടകളെ പോലെ ഞങ്ങള്‍ വിറച്ചു നിന്നു.ടീച്ചര്‍ ആണെങ്കില്‍ ദേഷ്യം കയറി നിന്നു വിറച്ചു തുള്ളുകയാണ് .ഞങ്ങളാണെങ്കില്‍ ടീച്ചറുടെ മുഖത്ത് നോക്കാന്‍ പെടിയയതു കാരണം തല താഴ്ത്തിയാണ് നില്പ് .
ടീച്ചര്‍ ഞങ്ങളോട് ചോദിച്ചു ."എവിടെപ്പോയതാട രണ്ടുപേരും ."
" സ്കോര്‍ നോക്കാന്‍ ."ഞങ്ങള്‍ എങ്ങിനെയോ മറുപടി പറഞ്ഞു.
ടീച്ചറുടെ ചൂരല്‍ ഞങ്ങളുടെ ദേഹത്ത് വീഴുമെന്നാണ് ഞങ്ങള്‍ കരുതിയത്‌ .പക്ഷെ, പകരം ടീച്ചറുടെ മുഖത്ത് ഒരു പുഞ്ചിരി ആനുണ്ടായത് .ടീച്ചര്‍ ഞങ്ങളോട് വളരെ സൌമ്യമായി ചോദിച്ചു ."എന്നിട്ട് സ്കോര്‍ എത്രയായി."
ഞങ്ങള്‍ സ്കോര്‍ പറഞ്ഞു .ടീച്ചര്‍ക്ക്‌ ഞങ്ങളുടെ ക്രിക്കറ്റ്‌ ഭ്രാന്ത് മനസ്സിലായത് കൊണ്ടാവണം ഞങ്ങളെ ടീച്ചര്‍ തല്ലിയില്ല .അങ്ങനെ ടീച്ചറുടെ കയ്യില്‍നിന്നും ആദ്യമായി അടി കൊള്ളാതെ
രക്ഷപെട്ടു .

.

9 അഭിപ്രായങ്ങൾ:

  1. ഞങ്ങള്‍ സ്കൂളില്‍ പഠിയ്ക്കുമ്പോഴും ഉണ്ടായിരുന്നു ഈ പരിപാടി. അടുത്ത വീട്ടില്‍ സ്കോര്‍ നോക്കാന്‍ പോകും. ടീച്ചര്‍ ക്ലാസ്സില്‍ വന്നു കയറൂന്ന സമയത്തേ ഞങ്ങളും ക്ലാസ്സിലെത്തൂ... എന്തു കൊണ്ടോ 'ഞങ്ങള്‍ക്ക്' ചീത്ത കേട്ടിട്ടില്ല... :)

    മറുപടിഇല്ലാതാക്കൂ
  2. അപ്പോള്‍ ടീച്ചറും ക്രിക്കറ്റ് ഭ്രാന്തിയാണല്ലേ? അല്ലേല്‍ കാണാമായിരുന്നു...

    ഏത് പരുക്കന്‍ മനുഷ്യരുടെ ഉള്ളിലും ഇങ്ങനെ ചില തരളത ഒക്കെ കാണാം.

    മറുപടിഇല്ലാതാക്കൂ
  3. അങ്ങിനെ ക്രിക്കറ്റ് ടീച്ചറെയും വീഴ്ത്തി അല്ലെ?
    ഒന്നുകൂടി എഡിറ്റ് ചെയ്യുന്നത് നന്നായിരിക്കും.

    മറുപടിഇല്ലാതാക്കൂ
  4. നല്ല ടീച്ചര്‍, ടീച്ചര്‍ക്ക് മതില്‍ ചാടി പോവാന്‍ പറ്റാത്തത്കൊണ്ട് നിങ്ങല്‍ പോയി സ്കോര്‍ അറിഞ്ഞു വന്നത് ടീച്ചര്‍ക്കും കൂടി ഉപകാരമായില്ലെ? അല്ലങ്കിലും എന്‍റെ അഭിപ്രായത്തില്‍ സ്കൂളില്‍ എല്ലാ ക്ലാസ് മുറിയിലും ഒരു ടി.വി എങ്കിലും വേണം എന്നാല്‍ പിന്നെ കുട്ടികള്‍ സ്കോര്‍ നോക്കാന്‍ മതില്‍ ചാടില്ലല്ലോ.!!

    മറുപടിഇല്ലാതാക്കൂ
  5. സ്കോര്‍ അറിഞ്ഞു വന്നത് നന്നായി ...അല്ലായിരുന്നെങ്കില്‍ !!! :)

    മറുപടിഇല്ലാതാക്കൂ
  6. കൂതറയിലെ കമന്റാണ് ഇങ്ങോട്ട്എത്തിച്ചത്, സംഗതി കൊള്ളാം , ശൈലി ഒന്നൂടെ മെച്ചപ്പെടുത്തണം .
    പിന്നെ കമന്‍റിടാന്‍ ഈ വേര്‍ഡ്‌ വെരിഫിക്കേഷന്‍ വേണോ?

    മറുപടിഇല്ലാതാക്കൂ
  7. ശ്രീ നല്ല ഒരു ത്രെഡ് ആയിരുന്നു. കുറച്ചു കൂടി നാടകീയമായി, രസകരമായി, ഉദ്വേഗത്തോടെ അവതരിപ്പിക്കാമായിരുന്നു.
    സ്കൂളനുഭവങ്ങള്‍ എത്ര പറഞ്ഞാലും നൊസ്റ്റാള്‍ജിക് അല്ലെ.

    മറുപടിഇല്ലാതാക്കൂ

അനുയായികള്‍

Powered By Blogger