2010, മേയ് 23, ഞായറാഴ്‌ച

എന്നാലും എന്റെ ജോണിക്കുട്ടി ,..............

ടൌണില്‍ ഒരു കല്യാണത്തിനു വന്നതാണ്‌ ഞാന്‍ .ഇവിടെ വരെ വന്ന സ്ഥിതിക്ക് ജോണിക്കുട്ടിയെ കാണാതെ പോകുന്നത് ശരിയല്ലല്ലോ ?.അപ്പോള്‍ നിങ്ങള്‍ ചോദിക്കും എത് ജോണിക്കുട്ടി എന്ന് .കോളേജിലെ എന്റെ പ്രിയപ്പെട്ട കൂട്ടുകാരന്‍ ജോണിക്കുട്ടി .

കോളേജില്‍ അവന്‍ വല്യൊരു സംഭവം തന്നെ ആയിരുന്നു .അവനെ പറ്റി
പറയാനാണെങ്കില്‍ ഒരുപാടുണ്ട് .അതൊക്കെ പിന്നീട് പറയാം .കോളേജ് ബ്യുട്ടി അച്ചുക്കുട്ടി ആണുങ്ങളില്‍ ഒരാള്‍ക്കേ കാന്റീനില്‍ നിന്നു ചായ വാങ്ങി കൊടുത്തിട്ടുള്ളൂ .അത് ഇവന് മാത്രമാണ് .
ആ ജോണിക്കുട്ടിയുടെ വീട്ടിലേക്കാണ് ഞാന്‍ പോകുന്നത് .മനോഹരമായ ഇരുനില വീട് .മുറ്റത്തുനല്ലൊരു പൂന്തോട്ടവും .ഞാന്‍ കോളിംഗ് ബെല്ലില്‍ വിരലമര്‍ത്തി. വാതില്‍ തുറന്നത് അവന്റെ വല്യമ്മച്ചി ആയിരുന്നു .ഒരു ടിപ്പിക്കല്‍ ക്രിസ്ത്യന്‍ അമ്മച്ചി .മനസ്സിനക്കരെ എന്ന സിനിമയിലെ ഷീലാമ്മയെ പോലെ ഒരു രൂപം .
"ജോണിക്കുട്ടി ഉണ്ടോ ?."ഞാന്‍ ചോദിച്ചു ."അവന്‍ പുറത്തേക്ക് പോയല്ലോ."അമ്മച്ചി മറുപടി പറഞ്ഞു ."മോന്‍ കയറി ഇരിക്ക് .അവന്‍ ഇപ്പം വരും .അവന്‍ പറഞ്ഞാരുന്നു മോന്‍ വരുമെന്ന്" അമ്മച്ചി .ഞാനൊന്നു ഞെട്ടി .കാരണം വരുമെന്ന് ഞാന്‍ പറഞ്ഞിരുന്നില്ലല്ലോ .പിന്ന്നെങ്ങനെ ഈ അമ്മച്ചിക്ക് പിടികിട്ടി .
"മോന് കുടിക്കാന്‍ എന്താണ് വേണ്ടത് ?.ചായയോ കാപ്പിയോ ?"അമ്മച്ചി ചോദിച്ചു .
ഞാന്‍ പറഞ്ഞു "ഒന്നും വേണ്ട "
"അത് പറ്റില്ല ഞാന്‍ ചായ എടുക്കാം "അവന്‍ അറിഞ്ഞാല്‍ എന്നെ വഴക്ക് പറയും .അമ്മച്ചി അടുക്കളയിലേക്കു പോയി .അടുക്കളയില്‍ മിക്സി ഓണകുന്ന ശബ്ദം .ഇവിടെ ചായ ഉണ്ടാക്കുന്നത് മിക്സിയിലാണോ ?.ഞാന്‍ ആലോചിച്ച്തിരുന്നപ്പോള്‍ അമ്മച്ചി എത്തി .ഇടതു കയ്യില്‍ ഗ്ലാസില്‍ ഒരു പച്ച ദ്രാവകവും ഉണ്ട് .ഇവിടുത്തെ ചായക്ക്‌ പച്ച നിറമോ?
.
ഞാന്‍ വീണ്ടും ഞെട്ടി .അമ്മച്ചി വലതു കൈ പുറകില്‍ ഒളിച്ചു പിടിച്ചിരിക്കുന്നു. അമ്മച്ചി ആദ്രാവകം എന്റെ നേരെ നീട്ടി .ഞാന്‍ രണ്ടും കല്‍പ്പിച്ചു അത് വാങ്ങി ചുണ്ടോടു ചേര്‍ത്തു . എന്റമ്മോ ,!പാവയ്ക്കയാണ് സാധനം .ഈ അമ്മച്ചിക്ക് ഭ്രാന്താണെന്ന് തോന്നുന്നു .ഞാന്‍ അത് കുടിക്കുന്നില്ലെന്നു കണ്ടപ്പോള്‍ അമ്മച്ചി വലതു കൈ പുറത്തെടുത്തു . ഒരു വെട്ടുകത്തി .ഇതു മുഴു ഭ്രാന്ത് തന്നെ .ഞാന്‍ മനസ്സില്‍ കരുതി .
വെട്ടുകത്തി ഉയര്‍ത്തി പിടിച്ചു അമ്മച്ചി അലറി . "കുടിക്കെടാ"
എന്നാലും എന്റെ ജോണിക്കുട്ടി നീ ഇതു എന്നോടു പറഞ്ഞില്ലല്ലോട .ഇവിടുന്നു എങ്ങനെ രക്ഷപെടും .അമ്മച്ചി ആണെങ്കില്‍ ഭദ്രകാളിയെപ്പോലെ ഉറഞ്ഞു തുള്ളുകയാണ് .എനിക്കൊരു ഐഡിയ തോന്നി .

ഞാന്‍ ആ പാവയ്ക്ക ജ്യുസ് അമ്മച്ചിയുടെ മുഖത്തേക്ക് ഒഴിച്ചു .പെട്ടെന്നുണ്ടായ ആക്രമണത്തില്‍ അമ്മച്ചി ഒന്നു പതറി .ആ നിമിഷത്തില്‍ ഞാന്‍ ഗ്ലാസ്‌ താഴെയിട്ടു പുറത്തേക്ക് ഓടി .ഇടയ്ക്ക് തിരിഞ്ഞു നോക്കിയ ഞാന്‍ കണ്ടത് വെട്ടുകത്തിയുമായി വരുന്ന ജോണിക്കുട്ടിയുടെ വല്യമ്മച്ചിയെ ആണ് .പിന്നെ ഞാന്‍ ഒന്നും നോക്കിയില്ല .തിരിഞ്ഞു നോക്കാതെ ഉസൈന്‍ ബോല്ട്ടിനെ പോലെ പാഞ്ഞു .എന്നാലും എന്റെ ജോണിക്കുട്ടി !

8 അഭിപ്രായങ്ങൾ:

  1. ഹ ഹാ..
    ഉണ്ടായിട്ടുണ്ടെങ്കിൽ നേരായിരിക്കും..
    പൂയ്!

    മറുപടിഇല്ലാതാക്കൂ
  2. ഏയ്! ഇതു നുണ..ഞാനിത് വിശ്വസിക്കില്ല. നുണയാണെങ്കിലും ആ പേടിച്ചുള്ള ഓട്ടം ഭാവനയില്‍ കണ്ടു കേട്ടോ. :)

    മറുപടിഇല്ലാതാക്കൂ
  3. ഫിലോമിന ഭ്രാന്തുള്ള അമ്മയായും മാളഅരവിന്ദന്‍ അവരുടെ സഹോദരനായും ഇതഭിനയിച്ചു സിനിമ പേര്‍ ഓര്‍ക്കുന്നില്ല...

    മറുപടിഇല്ലാതാക്കൂ
  4. മാനത്തെ കൊട്ടാരം ഭാഗം - 2.

    മറുപടിഇല്ലാതാക്കൂ
  5. ആരാന്റെ അമ്മക്ക് ഭ്രാന്ത് വന്നാല്‍ അത് ബ്ലോഗാന്‍ എന്ത് രസാല്ലേ...?? !!

    മറുപടിഇല്ലാതാക്കൂ
  6. നുണ പറയാതെ പോ മോനെ ദിനേശാ......സസ്നേഹം

    മറുപടിഇല്ലാതാക്കൂ
  7. ഹ ഹ ….! ശരി ..ശരി.. പോസ്റ്റ് വായിച്ചു ! കൂടുതല്‍ ചിരിച്ചത് മുകളിലുള്ള കമന്‍റുകള്‍ വായിച്ചാ മുക്താര്‍ പറഞ്ഞു ഉണ്ടായിട്ടുണ്ടെങ്കില്‍ നേരായിരിക്കും എന്നു ശരിയാ ഉണ്ടായിട്ടുണ്ടെങ്കില്‍ അതു സത്യമായിരിക്കും ..

    മാണിക്യം ആ സിനിമയുടെ പെര് മാനത്തെ കൊട്ടാരം ആണെന്നു തോനുന്നു ദിലീപ് ആദ്യമായി നായകനായ സിനിമ.. വെറേയും കുറെ സിനിമകളില്‍ ഉണ്ട് കൽപ്പന ചായ കൊണ്ട് വരുന്നതും കണ്ടിട്ടുണ്ട് ഇതു പോലെ..

    എന്തായാലും പാവം ജോണികുട്ടി ദിവസവും ആ വല്ല്യമച്ചിയുടെ ചായ കുടിക്കണ്ടെ എന്നോര്‍ക്കുമഴാ ..!

    മറുപടിഇല്ലാതാക്കൂ
  8. രണ്ടാം ഉത്സവം എന്തായി കാണും എന്ന് അറിയാന്‍ വന്ന ഞാന്‍ .ഇത് വായിച്ചു ഈ അവസ്ഥയില്‍ ആയി ..കാരണം ഒരുപാടു പേര് അഭിനയിച്ച ഒരു സിനിമ പോലെ തോന്നി എങ്കിലും ഇതൊക്കെ എഴുതി എടുക്കാനും ഒരു കഴിവ് തന്നെ വേണം ... ആ ഉത്സവംഅതിന്റെ ആറാട്ട് അത് വഴി കടന്നു പോയോ,ആവോ?

    മറുപടിഇല്ലാതാക്കൂ

അനുയായികള്‍

Powered By Blogger