2010, ജൂലൈ 13, ചൊവ്വാഴ്ച

അമ്മാവന്റെ കവിത.-1

ചന്ദനഗന്ധം
നീര്‍മാതളത്തിന്റെ ചുവട്ടില്‍
പ്രേമത്തിന്റെ ചന്ദന ഗന്ധം
ചൊരിഞ്ഞു കൊണ്ടു
ഒരു രാജകുമാരിയായി
നീയിവിടെ വിരജിച്ചിരുന്നു
ഇന്നു ഒരികളും മരിക്കാത്ത
ചന്ദനഗന്ധം മാത്രമവശേഷിപ്പിച്ചു
നീ വിടവാങ്ങി
എത്തിച്ചേര്‍ന്ന പുതിയ ലോകത്തുനിന്ന്
ഇനിയും പ്രേമിച്ചു കൊതിതീരാത്ത
നിന്റെ മനസ്സു ഇവിടെയ്ക്
പരന്നെതുന്നതും കാത്തു
ഞങ്ങള്‍ .....

15 അഭിപ്രായങ്ങൾ:

  1. ഹും.... അക്ഷരത്തെറ്റ് ഉണ്ടേ. ഒന്ന് കൂടി നോക്കൂ.

    മറുപടിഇല്ലാതാക്കൂ
  2. കൊഴിഞ്ഞ നീര്‍മാതളം ഓര്‍മകളില്‍ പൊഴിയാതെ....

    മറുപടിഇല്ലാതാക്കൂ
  3. 'ആളവന്‍താന്‍' പറഞ്ഞപോലെ അക്ഷരത്തെറ്റുകള്‍ വരുത്താതിരുന്നാല്‍....

    മറുപടിഇല്ലാതാക്കൂ
  4. ‘ഒരികളും’ മരിക്കാത്ത

    ഒരിക്കലും.

    കവിത കൊള്ളാം.

    മറുപടിഇല്ലാതാക്കൂ
  5. നീര്‍മാതളത്തിന്റെ ചുവട്ടില്‍
    പ്രേമത്തിന്റെ ചന്ദന ഗന്ധം

    മറുപടിഇല്ലാതാക്കൂ
  6. പുതിയ ഒരാള്‍ വരുമെന്നു കരുതാം
    :-)

    മറുപടിഇല്ലാതാക്കൂ
  7. "ഇനിയും പ്രേമിച്ചു കൊതിതീരാത്ത
    നിന്റെ മനസ്സു ഇവിടെയ്ക്
    പരന്നെതുന്നതും കാത്തു
    ഞങ്ങള്‍ ....."
    നീര്‍മാതാളത്തിന്റെ ചുവട്ടില്‍ വല്ല ദേവിയേയും പ്രതിഷ്ടിച്ചിട്ടുണ്ടോ?
    ഒരു സംശയം ഇതിലെ വരികളും അമ്മാവനും തമ്മിലെന്താ ബന്ധം?
    ഇനി അമ്മാവന്റെ കാമുകിയെ നീര്‍മാതാളത്തിന്റെ ചുവട്ടിലെങ്ങാനും അടക്കിയിട്ടുണ്ടോ?
    ങാ! മനസ്സിലായി...കാത്തുനില്‍ക്കുന്നത് അമ്മാവനും മരുമോനും കൂടിയാണല്ലേ?

    മറുപടിഇല്ലാതാക്കൂ
  8. മാധവിക്കുട്ടി..കമലാ, സുരയ്യ..നീർ മാതളം..നല്ല ഓർമ്മ

    മറുപടിഇല്ലാതാക്കൂ
  9. ഇപ്പോള്‍ മനസ്സിലായി കെട്ടോ. ട്യൂബ്‌ ലൈറ്റാണ്‌ ചിലപ്പോള്‍. നമ്മുടെ മാധവിക്കുട്ടിയെ കുറിച്ചായിരുന്നു അല്ലേ എഴുതിയത്. ക്ഷമിക്കണം. പെട്ടെന്ന് മനസ്സിലായില്ല.

    മറുപടിഇല്ലാതാക്കൂ

അനുയായികള്‍

Powered By Blogger