2010, ഏപ്രിൽ 27, ചൊവ്വാഴ്ച

ഫ്രാന്‍സിസ് ഇട്ടിക്കോര

ഈ നോവല്‍ വായിച്ചപ്പോള്‍ എന്തെങ്കിലും എഴുതണമെന്നു തോന്നി .അത് കൊണ്ട് എഴുതുന്നു .ദാ,പിടിച്ചോ

``ഫ്രാന്‍സിസ്‌ ഇട്ടിക്കോര' മലയാളപുസ്‌തക പ്രസാധന രംഗത്ത്‌ പുതിയ റെക്കോര്‍ഡ്‌ സൃഷ്‌ടിക്കുന്നു. ടി.ഡി. രാമകൃഷ്‌ണന്‍ രചിച്ച ഈ നോവല്‍ ആറുമാസംകൊണ്ട്‌ നാലുപതിപ്പുകള്‍ വിറ്റുതീര്‍ത്താണ്‌ ചരിത്രം സൃഷ്‌ടിച്ചിരിക്കുന്നത്‌. മലയാള നോവല്‍രംഗത്ത്‌ ഇത്രകുറഞ്ഞ കാലംകൊണ്ട്‌ നാലുപതിപ്പുകള്‍ പ്രസിദ്ധീകരിക്കുന്നത്‌ ആദ്യസംഭവമാണ്‌. അഞ്ചാമത്തെ പതിപ്പിന്റെ അച്ചടിയിലാണിപ്പോള്‍ പ്രസാധകരായ ഡി സി ബുക്‌സ്‌. 150 രൂപയാണ്‌ നോവലിന്റെ വില.
സാധാരണവായനക്കാരേയും ബുദ്ധിജീവികളെയും ഒരുമിച്ച്‌ ആകര്‍ഷിക്കാന്‍ കഴിഞ്ഞ ജനപ്രിയ നോവലാണ്‌ ഫ്രാന്‍സിസ്‌ ഇട്ടിക്കോര.
ഫ്രാന്‍സിസ്‌ ഇട്ടിക്കോര എന്ന കോരപ്പാപ്പന്‌ കുടുംബത്തിലെ വിദൂരമായൊരു കണ്ണിയായ സേവ്യര്‍ ഇട്ടിക്കോരയുടെ ഇ മെയില്‍ സന്ദേശംലഭിക്കുന്നതിലൂടെയാണ്‌ നോവല്‍ ആരംഭിക്കുന്നത്‌. പെണ്‍കുട്ടികളെ ക്രൂരമായി ബലാല്‍സംഗം ചെയ്യുന്നതിനായി പട്ടാളത്തില്‍ ചേര്‍ന്ന്‌ ഇറാഖില്‍ നായാട്ടിനിറങ്ങിയ നരഭോജിയാണ്‌ സേവ്യര്‍ ഇട്ടിക്കോര. ഇറാഖില്‍ ഒരു പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്‌ത്‌ മാനസിക രോഗകേന്ദ്രത്തില്‍ ഒരു വര്‍ഷം ചികിത്സയില്‍ കഴിഞ്ഞ ഇട്ടിക്കോര തന്റെ നഷ്‌ടമായ ഉദ്ധാരണശേഷി വീണ്ടെടുക്കാനും തന്റെ പിതൃപരമ്പരയുടെ വേരുകള്‍ തിരയാനുമാണ്‌ കേരളത്തിലേക്ക്‌ വരാന്‍ ആഗ്രഹിക്കുന്നത്‌. സേവ്യര്‍ ഇട്ടിക്കോരയെ സൈബര്‍ സ്‌പേസില്‍ കണ്ടുമുട്ടുന്നത്‌ കൊച്ചിയിലെ സ്വകാര്യ രതികേന്ദ്രമായ ബോഡി സ്‌കൂള്‍ നടത്തുന്ന രേഖ എന്ന കോളജ്‌ അധ്യാപികയാണ്‌. രതിയും ഹിംസയും ചരിത്രത്തിന്റെ നിഗൂഢതകളും മാത്രമല്ല, പതിനെട്ടാം കൂറ്റുകാര്‍ എന്നറിയപ്പെടുന്ന കോരപ്പാപ്പന്റെ കുടുംബ രഹസ്യങ്ങളും ദുരൂഹതകളുമാണ്‌ നോവല്‍ കെട്ടഴിക്കുന്നത്‌.
കോര ഒരു മിത്തോ യാഥാര്‍ത്ഥ്യമോ എന്ന്‌ വേര്‍തിരിക്കാന്‍ കഴിയുന്നില്ല, ചരിത്രത്തില്‍ അങ്ങനെയൊരാള്‍ ഉണ്ടായിരുന്നുവെന്ന്‌ ഉറപ്പിച്ചുപോകും വിധം സങ്കീര്‍ണ്ണമാണ്‌ കോരപ്പാപ്പന്റെ ജീവിതം. പതിനഞ്ചാം നൂറ്റാണ്ടില്‍ ആരംഭിക്കുന്ന കേരളത്തിന്റെ വ്യാപാര ചരിത്രത്തിനൊപ്പം ആരംഭിച്ച്‌ പേര്‍ഷ്യന്‍ ഗണിത ശാസ്‌ത്രത്തിന്റെ ചരിത്രത്തിലൂടെ സഞ്ചരിച്ച്‌ കുന്ദംകുളത്തിന്റെ വ്യാപാരയുക്തികളുമായി ബന്ധിപ്പിക്കുന്ന അസാധാരണവും വിപുലവുമായ ഭൂമിശാസത്ര- ചരിത്ര-കാലങ്ങളാണ്‌ നോവലില്‍ തെളിയുന്നത്‌. കോരപ്പാപ്പന്റെ ജീവചരിത്രം നോവലിന്റെ ഒരുപകഥയാണ്‌. പതിനെട്ടാം കൂറ്റുകാരുടെ ചരിത്രം തേടിപ്പോകുന്ന രേഖയുടെയും കൂട്ടുകാരുടെയും കഥ മറ്റൊരു നിഗൂഢ ദേശത്തെക്കുറിച്ച്‌ പറയുന്നു. സേവ്യര്‍ ഇട്ടിക്കോരയുടെ സഞ്ചാരവും രതിയും ഏറ്റുമുട്ടലുകളും ഹിംസയും നരഭോജനവും നോവലില്‍ സമാന്തരമായി വളരുന്നു. ഗണിതശാസ്‌ത്രത്തെ സൂക്ഷ്‌മതലത്തില്‍ പ്രമേയഘടനയില്‍ നിബന്ധിച്ചുകൊണ്ട്‌ കേരളത്തിന്റെ ഗണിത ചരിത്രം അന്വേഷിക്കുന്നുണ്ട്‌ നോവല്‍. ഗണിതശാസ്‌ത്ര അധ്യാപികയായ മൊറിഗാമിയുടെ ബ്ലോഗിലൂടെ ചുരുള്‍ നിവരുന്ന ചരിത്രം ഒരേസമയം കോരപ്പാപ്പന്റെയും കേരളത്തിന്റെ ഗണിത ഭൂതകാലത്തിന്റേതുകൂടിയാണ്‌.
ആഗോള വല്‍ക്കരിക്കപ്പെടുന്ന വായനയുടെ ലോകത്ത്‌ ജനപ്രിയ നോവലെഴുത്തിന്റെ സാധ്യതകളെയാണ്‌ ടി ഡി രാമകൃഷ്‌ണന്റെ ഫ്രാന്‍സീസ്‌ ഇട്ടിക്കോര പ്രയോജനപ്പെടുത്തുന്നത്‌. സാഹിത്യരചനയുടെ നടപ്പുശീലങ്ങളെ മാരകമാംവണ്ണം മുറിവേല്‍പ്പിക്കുകയാണ്‌ ഈ കൃതി. തൃശൂര്‍ ജില്ലയിലെ എയ്യാലിയില്‍ ജനിച്ച ടി ഡി രാമകൃഷ്‌ണന്‍ പാലക്കാട്‌ റയില്‍വേ ഡിവിഷനില്‍ ഡെപ്യൂട്ടി ചീഫ്‌ കണ്‍ട്രോളറായി ജോലി ചെയ്യുന്നു. പ്രശസ്‌ത സേവനത്തിനുള്ള റയില്‍വേ മന്ത്രാലയത്തിന്റെ ദേശീയ പുരസ്‌കാരം 2003ല്‍ ലഭിച്ചു. തമിഴ്‌ മലയാള വിവര്‍ത്തകന്‍കൂടിയായ രാമകൃഷണന്‌ വിവര്‍ത്തനത്തിനുള്ള ഇ കെ ദിവാകരന്‍ പോറ്റി അവാര്‍ഡ്‌ `നല്ലി ദിശൈ എ`്‌' പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്‌. ടി ഡി രാമകൃഷ്‌ണന്റെ രണ്ടാമത്തെ നോവലാണിത്‌. ആദ്യനോവല്‍ ആല്‍ഫ.


13 അഭിപ്രായങ്ങൾ:

  1. ഡാവ്ഞ്ചി കോഡിന്റെ സ്വാധീനം ഇട്ടിക്കോരയിൽ കാണാനാവുന്നുണ്ട്.

    മറുപടിഇല്ലാതാക്കൂ
  2. നല്ലത്. പുസ്തകം വായിക്കുകയും അതിനെപ്പറ്റി പറയൌകയും ചെയ്യുന്നത് നല്ലത്. ബ്ലോഗില്‍ പ്രത്യെകിച്ചും. നല്ല പുസ്തകങളെ വായിക്കുകയും പരിചയപ്പെടുത്തുകയും ചെയ്യൂ. പേരൂരാന്റെ ശ്രമങ്ങള്‍ക്കു ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  3. ഈ നോവല്‍ വായിക്കാന്‍ ഒത്തിട്ടില്ല.
    വായിച്ചേ തീരു എന്നായിരിക്കുന്നു.
    പരിചയപ്പെടുത്തലിന് നന്ദി

    മറുപടിഇല്ലാതാക്കൂ
  4. നന്നായി എഴുതിയിട്ടുണ്ട്. പാരഗ്രാഫ് തിരിച്ചെഴുതിയാല്‍ വായിക്കാന്‍ നന്നായിരിക്കും.

    മറുപടിഇല്ലാതാക്കൂ
  5. പേരൂരാൻ,
    ഇട്ടിക്കോരയെ വായിച്ച് കഴിഞ്ഞപ്പോൾ ഞാനും ഇത്തരം ഒരു പോസ്റ്റ് എഴുതിയിരുന്നു.. താങ്കൾ പുസ്തകത്തെ നല്ല രീതിയിൽ തന്നെ ഇവിടെ അപഗ്രഥിച്ചിരിക്കുന്നു.. ഒരു ചെറിയ വിയോജിപ്പ്.. “ഫ്രാന്‍സിസ്‌ ഇട്ടിക്കോര എന്ന കോരപ്പാപ്പന്‌ കുടുംബത്തിലെ വിദൂരമായൊരു കണ്ണിയായ സേവ്യര്‍ ഇട്ടിക്കോരയുടെ ഇ മെയില്‍ സന്ദേശംലഭിക്കുന്നതിലൂടെയാണ്‌ നോവല്‍ ആരംഭിക്കുന്നത്‌.“ ആണോ ? മറിച്ച് രേഖ എന്ന കോളേക് പ്രൊഫസറും ദ സ്കൂൾ എന്ന ഉത്തരാധുനീക വേശ്യാഗൃഹത്തിന്റെ (അങ്ങിനെ പറയാമോ എന്തോ?)നടത്തിപ്പുകാരിയുമായ സ്ത്രീക്കല്ലേ ഇമെയിൽ സന്ദേശം ലഭിച്ചത്..?

    മറുപടിഇല്ലാതാക്കൂ
  6. ഞാന്‍ വായിച്ചിരുന്നു! എങ്കിലും ഒരു ലേഘനം എന്നാ രീതിയില്‍ പരിചയപെടുത്തിയത് നന്നായി

    മറുപടിഇല്ലാതാക്കൂ
  7. പുസ്തകപരിചയത്തിനു നന്ദി..
    വായിക്കണമേന്നുണ്ട് ....ഒത്താലൊത്തു ...

    "പെരൂരാന്‍" നല്ല പേര് !

    മറുപടിഇല്ലാതാക്കൂ
  8. പേരൂരാനെ,
    ഇതു വായിക്കാം.
    മനോരാജെഴുതിയതും വായിച്ചിരുന്നു.

    മറുപടിഇല്ലാതാക്കൂ
  9. introducing a book means giving many lessons.
    thanx 4 ur sharing mr. perooraan
    all the best on ur effort.

    മറുപടിഇല്ലാതാക്കൂ
  10. I repeat what Mr. P. Ramji said.

    I also want to read the novel. Thanks for your informations.

    മറുപടിഇല്ലാതാക്കൂ
  11. ഞാനും വായിച്ചിരുന്നു, നല്ല നോവല്‍ എന്ന് തോന്നുകയും ചെയ്തു, ശേഷം മലയാളം വാരിക അത് ഒരു കോപ്പിയടി നോവല്‍ ആണെന്ന് പറഞ്ഞ് ഒരു ആര്‍ട്ടിക്കിള്‍ പ്രസിദ്ധീകരിച്ചിരുന്നത്രെ..അതു വായിക്കാന്‍ പറ്റിയില്ലാ, എന്തായാലും അയാള്‍ നന്നായി തന്നെ എഴുതിയിരിക്കുന്നു, കോപ്പിയടിക്കു പോലും സൌന്ദര്യം ഉണ്ടെന്നു പറയാം

    മറുപടിഇല്ലാതാക്കൂ
  12. വായനയുടെ കൗതുകലോകത്ത് നമ്മെ പിടിച്ചിരുത്തുന്ന മറ്റൊരു കൃതി. ചരിത്രവും മിത്തും ഭാവനയും അനിതരസാധരണമായ കൈവഴക്കത്തോടെ ഇഴ ചേർത്തെടുത്ത സൃഷ്ടി. പക്ഷേ, ചരിത്രത്തെ ഇങ്ങനെ അവതരിപ്പിക്കുക വഴി ഒരു വളച്ചോടിക്കലോ കൂട്ടിച്ചേർക്കലോ ആണ് നോവലിസ്റ്റ് ചെയ്തിരിക്കുന്നത്. മൈക്കലാഞ്ചലോയെയും ഹൈപ്പേഷ്യയുമൊക്കെ കഥയുടെ ക്രാഫ്റ്റിൽ ലൈംഗികതയുടെ അതിപ്രസരത്തിൽ മുങ്ങിയാറാടുന്നത് നീതീകരണമർഹിക്കുന്നില്ല. നോവലിന്ന് പഠനമെഴുതിയ ആശാമേനോൻ ദുർഗ്രാഹ്യമായ ഒരു വായനയാണ് നമുക്ക് നൽകുന്നത്!! 

    മറുപടിഇല്ലാതാക്കൂ

അനുയായികള്‍

Powered By Blogger